മഷൂറയ്ക്ക് കുടുംബം നല്‍കിയത് 35 പവന്‍ സ്വര്‍ണം; പിന്നാലെ പൊട്ടിക്കരഞ്ഞ് സുഹാന; മഷൂറക്ക് ഗോള്‍ഡ് എടുത്തതുകൊണ്ട് സുഹാന കരയുന്നതെന്ന് പറയുമെന്ന് ബഷി

629

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീന്‍ ഷോയായ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ഏറെ ശ്രദ്ധേയനായ സെലിബ്രിറ്റി ആണ് ബഷീര്‍ ബഷി. രണ്ട് ഭാര്യമാര്‍ അടങ്ങുന്ന കുടുംബത്തെ ഒത്തൊരുമയോടെ കൊണ്ടു പോകുന്നതാണ് തുടക്കം മുതല്‍ ബഷീര്‍ ബഷി ശ്രദ്ധിക്കപ്പെടാന്‍ കാരണം.

സോഷ്യല്‍ മീഡിയ വഴിയാണ് ബഷീര്‍ ബഷിയേയും കുടുംബത്തേയും പ്രേക്ഷകര്‍ അറിയുന്നത്. മോഡലായി തിളങ്ങി നിന്ന ബഷീര്‍ ബഷിയെ ബിഗ് ബോസില്‍ എത്തിയതോടെയാണ് പ്രേക്ഷകര്‍ അടുത്തറിഞ്ഞത്. ബിഗ് ബോസ് മലയാളം ഒന്നാം സീസണില്‍ ആയിരുന്നു ബഷീര്‍ ബഷി പങ്കെടുത്തത്.

Advertisements

ബിഗ് ബോസില്‍ കൂടി ബഷീറിനെ അടുത്തറിഞ്ഞതോടെ സോഷ്യല്‍ മീഡിയയിലും ബഷീറിന് ആരാധകര്‍ കൂടുക ആയിരുന്നു. പ്രാങ്ക് വീഡിയോകള്‍, പാചക പരീക്ഷണങ്ങള്‍, വെബ് സീരീസ് ഒക്കെയായി ബഷീറിനൊപ്പം ഭാര്യമാരും മക്കളും യുട്യൂബ് വഴി ഉണ്ടാക്കുന്നത് ലക്ഷങ്ങളാണ്.

ALSO READ- നടി ധന്യ എന്റെ ഭാര്യയാണ്, രഹസ്യ വിവാഹം സമ്മതിച്ച് സംവിധായകൻ ബാലാജി മോഹൻ; രണ്ടാമത്തെ രഹസ്യ വിവാഹം പരസ്യമാക്കിയ കൽപികയ്ക്ക് എതിിരെ മാനനഷ്ടക്കേസുമായി സംവിധായകൻ

ബഷീറിന്റെ രണ്ടാമത്തെ ഭാര്യയായ മഷൂറ ഗര്‍ഭിണിയായതോടെ ഈ വിശേഷങ്ങളാണ് ഇപ്പോള്‍ ഇവരുടെ അക്കൗണ്ടുകളില്‍ നിറയെ. ബഷീറിന്റെ ആദ്യഭാര്യ സുഹാനയും മഷൂറയും സഹോദരിമാരെ പോലെയാണ് ഒരു വീട്ടില്‍ കഴിയുന്നത്. കഴിഞ്ഞ ദിവസം ബഷീറിന്റെയും സുഹാനയുടെയും 13ാം വിവാഹവാര്‍ഷികം ഗംഭീരമായാണ് ഈ കുടുംബം ആഘോഷിച്ചത്. പിന്നാലെ ഗര്‍ഭിണിയായ മഷൂറയുടെ അപ്പാത്തമംഗല (സീമന്തം) ചടങ്ങും വന്നിരിക്കുകയാണ്.

mashura bashi

ചടങ്ങിന്റെ അന്ന് മഷൂറയ്ക്ക് ഒരു കിടിലന്‍ സര്‍പ്രൈസ് കൊടുക്കാന്‍ ഒരുങ്ങുന്ന ബഷീറിന്റെ വീഡിയോ ഏറെ വൈറലായിരുന്നു. അഞ്ചുവര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണു മഷൂറയ്ക്ക് കുഞ്ഞു ജനിക്കുന്നത് എന്നതുകൊണ്ട് തന്നെ രണ്ടു കുടുംബങ്ങളും ഏറെ ആഘോഷമാണ്.

മഷൂറയ്ക്ക് 35 പവന്റെ സ്വര്‍ണ്ണം ആണ് മഷൂറയ്ക്ക് വേണ്ടി കുടുംബം കൊടുത്തത്. ഇപ്പോഴിതാ മഷൂറയ്ക്ക് കൊടുത്ത പോലെയുള്ള സര്‍പ്രൈസ് സുഹാനയ്ക്കും കൊടുത്തിരിക്കുകയാണ് മഷൂറയുടെ പപ്പ. ഒരു വളയാണ് സമ്മാനം നല്‍കിയത്. അപ്രതീക്ഷിതമായി കിട്ടിയ സമ്മാനം കണ്ടു ഇമോഷണല്‍ ആയിരിക്കുകയാണ് സുഹാന.

താരം പൊട്ടിക്കരയുന്നുമുണ്ട്. ഒട്ടും പ്രതീക്ഷിക്കാത്ത ഒരു സര്‍പ്രൈസ് ആയിരുന്നു, എന്റെ സ്വന്തം പേരന്റ്‌സ് ഇല്ലെങ്കിലും. എന്റെ എല്ലാ അവസ്ഥയിലും ഇങ്ങനെയാണ്. എനിക്ക് അത്യാവശ്യം വേണ്ട സമയത്ത് ഒരാള്‍ ഇങ്ങനെ ഉണ്ടാകുമെന്നാണ് സുഹാന പറയുന്നത്.

ALSO READ- ജാമ്യത്തിലിറങ്ങി വൈരാഗ്യത്തോടെ വീണ്ടും ന ഗ്ന ചിത്രങ്ങൾ പ്രചരിപ്പിക്കുന്നു, എന്റെ മകളെ പോലും വെറുതെ വിടുന്നില്ല, നേരത്തെ പിടിയിലായ 23കാരന് എതിരെ വീണ്ടും നടി പ്രവീണ

അജിത്ത ആയാലും മമ്മ ആയാലും, പപ്പാ ആയാലും ഒരാള്‍ കൂടെ ഉണ്ടാകും. പടച്ചോന്‍ കൂടെ ഉള്ളതുകൊണ്ടാണ് അങ്ങനെ കിട്ടുന്നതെന്നും താരം പറയുന്നു. അപ്പോള്‍ സ്വന്തം പേരന്റ്‌സ് ഇല്ലെങ്കില്‍ എന്താണ് ഇവരൊക്കെ ഇല്ലേ എന്നാണ് ബഷി ആശ്വസിപ്പിക്കുന്നത്.

കൂടാതെ, നീ ഇപ്പോ കരഞ്ഞാല്‍ ആളുകള്‍ പറയും മഷൂറക്ക് ഗോള്‍ഡ് എടുത്തതുകൊണ്ട് സുഹാന കരയുന്നത് ആണ് എന്ന്. ആളുകള്‍ക്ക് സംഭവം മനസിലാകണം എന്നില്ല ആളുകള്‍ തെറ്റിദ്ധരിക്കുമെന്നും താരം പറയുന്നുണ്ട്.

Advertisement