ഇടക്കാലത്ത് ഒരു നീണ്ട ഇടവേള ഉണ്ടായെങ്കിലും വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന സൂപ്പർ നടിയാണ് മലയാളത്തിന്റെ പ്രിയപ്പെടപ്പെട്ട ലേഡീസ് സൂപ്പർസ്റ്റാർ മഞ്ജു വാര്യർ. 1995 ൽ പുറത്തിറങ്ങിയ മോഹൻ സംവിധാനം ചെയ്ത സാക്ഷ്യം എന്ന ചിത്രത്തിലെ ഒരു ചെറിയ വേഷം ചെയ്താണ് മഞ്ജു അഭിനയ രംഗത്തേക്ക് എത്തിയത്.
പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല താരത്തിന്. 14 വർഷത്തെ ഇടവെളയ്ക്ക് ശേഷം തിരിച്ചെത്തിയപ്പോൾ കരിയർ കുറച്ചുകൂടി മികച്ചതാക്കുകയായിരുന്നു മഞ്ജു ചെയ്തത്. ഇപ്പോൾ മലയാളത്തിൽ മാത്രമല്ല, തമിഴിലും താരം മികവുറ്റ വേഷങ്ങൾ അവതരിപ്പിച്ചുകഴിഞ്ഞു.
സൂപ്പർതാരങ്ങളായ ധനുഷിനും അജിത്തിനും ഒപ്പം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. ജയിലർ സിനിമയുടെ വിജയത്തിളക്കത്തിൽ നിൽക്കുന്ന സൂപ്പർസ്റ്റാർ രജനികാന്തിന്റെ അടുത്ത ചിത്രത്തിൽ മഞ്ജു പ്രധാന കഥാപാത്രമായി എത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
ഇപ്പോഴിതാ മഞ്ജു വാര്യർ ഓണത്തിനെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ്. താരം പങ്കിട്ട മനോഹരമായ ഫോട്ടോയാണ് സോഷ്യൽമീഡിയയിൽ നിറയുന്നത്. ഡാർക്ക് പിങ്ക് കളർ സാരി ഉടുത്ത് പാറിപ്പറക്കുന്ന മുടിയിഴകളിലൂടെ മുഖം കാണുന്ന ചിത്രമാണ് മഞ്ജു പങ്കിട്ടിരിക്കുന്നത്. അതിസുന്ദരിയായാണ് ചിത്രങ്ങളിൽ മഞ്ജുവിനെ കാണുന്നത്.
‘ഞാൻ എന്നെ സ്നേഹിക്കുന്നു, ഏറ്റവും ലളിതവും ശക്തവുമായ വിപ്ലവം’- എന്നാണ് താരം നൽകിയിരിക്കുന്ന ക്യാപ്ഷൻ. താരത്തിന് ഇപ്പോൾ പ്രായം നാൽപതുകളിലാണ്. എന്നാൽ ഒരു ഇരുപതുകാരിയുടെ ചുറുചുറുക്കും ഭംഗിയുമൊക്കെയാണ് ഇന്നു. താരം പിന്തുടരുന്ന സ്ട്രിക്റ്റായ ഫിറ്റ്നെസ് ശീലങ്ങളെ അഭിനന്ദിക്കുകയാണ് ആരാധകർ ക്മന്റ് ബോക്സിൽ. ഏജ് ഇൻ റിവേഴ്സ് ഗിയർ എന്നാണ് താര്തതിന്റെ ചിത്രത്തെ ചിലർ വിശേഷിപ്പിക്കുന്നത്.
മഞ്ജുവിന്റേതായി മലയാളത്തിലിറങ്ങിയ അവസാന ചിത്രം വെള്ളരിപട്ടണമാണ്. പൊളിറ്റിക്കൽ സറ്റയർ ആയി ഒരുങ്ങിയ ചിത്രം സംവിധാനം ചെയ്തത് മഹേഷ് വെട്ടിയാർ ആയിരുന്നു.
അതേസമയം, ലൈക്ക പ്രോഡക്ഷൻസ് നിർമിക്കുന്ന രജനികാന്ത് ചിത്രത്തിൽ മഞ്ജു എത്തുന്നത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങൾ വന്നിട്ടില്ല. ഈ ചിത്രം സംവിധാനം ചെയ്യുന്നത് ജയ് ഭീം എന്ന ഹിറ്റ് സിനിമയുടെ സംവിധായകൻ ടിജെ ജ്ഞാനവേലാണ്. സെപ്റ്റംബർ പകുതിയോടെ ഷൂട്ടിങ് ആരംഭിച്ചേക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു.