സിനിമ കൊണ്ട് ലൈഫ് പോകുമെന്ന ഇയാള്‍ പറയുന്നത്, ഞങ്ങളൊക്കെ കുടുംബവും കുട്ടികളുമായി കഴിയുന്നവര്‍ തന്നെയാ; വിമര്‍ശിച്ചയാള്‍ക്ക് മറുപടി കൊടുത്ത് മഞ്ജു പത്രോസ്‌

151

റിയാലിറ്റി ഷോയിലൂടെ മിനിസ്‌ക്രീന്‍ പരമ്പരയിലേക്ക് എത്തി അവിടെ നിന്നും സിനിമയിലേക്കും എത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മഞ്ജു പത്രോസ്. മഴവില്‍ മനോരമയിലെ വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയായിരുന്നു മഞ്ജുവിന്റെ തുടക്കം.

Advertisements

പിന്നീട് മനിസ്‌ക്രീനിലും ബിഗ്സ്‌ക്രീനിലുമായി താരം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തി. പലപ്പോഴും തനിക്ക് നേരെ വിമര്‍ശനം വന്നപ്പോള്‍ ഇതിന് മറുപടി പറഞ്ഞ് മഞ്ജു എത്തിയിരുന്നു. ഇപ്പോള്‍ അത്തരത്തില്‍ ഒരു വിമര്‍ശന കമന്റിന് മഞ്ജു സുനിച്ചന്‍ കൊടുത്ത മറുപടിയാണ് ശ്രദ്ധനേടുന്നത്.

ഷാനിഷ് എന്ന ആളാണ് കമന്റ് ചെയ്തിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാം വീഡിയോയില്‍ ആയിരുന്നു താരത്തിന്റെ പ്രതികരണം.

also read
ഇവര്‍ക്കിത് എന്തുപറ്റി; ആരതിയും റോബിനും വേര്‍പിരിഞ്ഞതായി വാര്‍ത്ത
എന്നെ നശിപ്പിച്ച ഇന്നലത്തെ ദിവസത്തെ പറ്റി പറയാന്‍ വന്നതാണ്. എന്റെ പ്രൊഫൈലില്‍ വരുന്ന ഒരു കമന്റും ഞാന്‍ ഡിലീറ്റ് ചെയ്യാറില്ല. അത്രയും വള്‍ഗര്‍ ആയിട്ടുള്ളവയാണെങ്കില്‍ ഡിലീറ്റ് ചെയ്യും. എന്നെ വഴക്ക് പറയുന്ന ചീത്ത പറയുന്ന കളിയാക്കുന്ന ബോഡി ഷെയ്മിംഗ് ചെയ്യുന്ന ഒട്ടനവധി കമന്റുകള്‍ വരാറുണ്ട്. നിലവില്‍ ഞാന്‍ തായ്‌ലാന്റില്‍ ആണ്. ഒരു ചെറിയ ട്രിപ്പ്. ഞാന്‍ വുമണ്‍സ് ഡേയുടെ അന്ന് ഒരു റീല്‍ ഇട്ടിരുന്നു. എന്റെ ലൈഫുമായി ബന്ധപ്പെട്ട പാട്ട് ആയിരുന്നു അതില്‍ കൊടുത്തിരുന്നത്. വിയര്‍പ്പ് തുന്നിയിട്ട കുപ്പായം. അതുകൊണ്ട് അതിന്റെ കളര്‍ മങ്ങില്ല കട്ടായം. കിനാവു കൊണ്ട് തീര്‍ത്ത കൊട്ടാരം എന്ന മഞ്ഞുമ്മല്‍ ബോയ്‌സിലെ പാട്ടാണത്. ആ വീഡിയോ ഷെയര്‍ ചെയ്ത് കഴിഞ്ഞപ്പോള്‍ ഒരു കമന്റ് കണ്ടു. സാധാരണ ചിത്തവിളി കമന്റുകള്‍ ഒന്നും എന്നെ അത്ര ബാധിക്കാറില്ല. പക്ഷേ ഈ കമന്റ് എനിക്ക് ഭയങ്കര വേദന സമ്മാനിച്ചു. @shanish.v.s എന്ന അക്കൗണ്ടില്‍ നിന്നുമാണ് കമന്റ് വന്നത്. ബോട്ടിംഗ് സമയത്ത് ആയിരുന്നു കമന്റ് കണ്ടത്. എന്റെ തലയിലോട്ടൊക്കെ ബിപി ഇരച്ച് കയറുമ്പോലെ തോന്നി. വല്ലാതെ വിറച്ച് പോയി. പുള്ളി വൃത്തികേടൊന്നും അല്ല എഴുതിയിരിക്കുന്നത്. ‘ഭര്‍ത്താവിനെ ഗള്‍ഫിലോട്ട് പറഞ്ഞുവിട്ട കല്യാണം. ഉള്ളൊരു ആണ്‍കുട്ടിയെ എവിടെയോ കൊണ്ടുവിട്ടു’, എന്നായിരുന്നു കമന്റ്. ഇതെന്നില്‍ ഭയങ്കര വേദന ഉണ്ടാക്കി. ഷാനിഷേ എന്ത് അറിഞ്ഞിട്ടാണ് ഇങ്ങനെ പറയുന്നത് ? ഷാനിഷിന് എന്ത് അറിയാം എന്നെ പറ്റി ? ഈ കാണുന്ന വീഡിയോ, സീരിയലിലൂടെ കാണുന്ന എന്നെ അല്ലാതെ വേറെന്ത് അറിയാം എന്നെ പറ്റി?

 

ഞാന്‍ എന്റെ ഭര്‍ത്താവിനെ ഗള്‍ഫിലേക്ക് പറഞ്ഞ് വിട്ടു. അദ്ദേഹത്തെ ആട്ടിപ്പായിച്ചു എന്ന് എവിടെലും വന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടോ ? ഞങ്ങള്‍ തമ്മില്‍ പല പ്രശ്‌നങ്ങളും ഉണ്ടാകും. പലതും.. അതെനിക്ക് പുറത്തുപറയാന്‍ താല്പര്യമില്ല. അദ്ദേഹത്തിനും അത് താല്പര്യമില്ല. അതിന്റെ അര്‍ത്ഥം ആ മനുഷ്യനെ ആട്ടിയോടിച്ചത് എന്നോ നിങ്ങള്‍ ഗള്‍ഫില്‍ പോയി കിടന്ന് കഷ്ടപ്പെട് എന്നോ ആണോ? ഉള്ള ആണ്‍കുട്ടിയെ കൊണ്ട് കളഞ്ഞെന്ന് പറയാന്‍ എന്ത് അധികാരം ആണ് തനിക്കുള്ളത്? എന്താണ് നിങ്ങളുടെ മാന്യത. നിങ്ങള്‍ക്കും ഒരു ഭാര്യയും കുട്ടിയും ഉണ്ട്. ഷാനിഷിന് അറിവില്ലെങ്കില്‍ ഭാര്യ അയാളെ പറഞ്ഞ മനസിലാക്കണം. ഇങ്ങനെ ഒരിക്കലും ഒരമ്മയോട് പറയാന്‍ പാടില്ല. നിങ്ങളെ പോലെ ഭാര്യയ്ക്ക് കൊണ്ടുകൊടുത്ത് കഴിയുന്ന ആളല്ല ഞാന്‍. വളരെ കഷ്ടപ്പെട്ട് കുടുംബം നോക്കുന്ന സ്ത്രീയാണ്. എന്റെ മകന്‍ സന്തോഷമായിട്ട് ആസ്വദിച്ച് ഞാന്‍ പണിത എന്റെ വീട്ടില്‍ ജീവിക്കുന്നുണ്ട്. അവന് വേണ്ടി ഞാന്‍ പണി കഴിപ്പിച്ച വീട്ടില്‍ സമാധാനത്തോടും സന്തോഷത്തോടും അവന്റെ ഗ്രാന്റ്പാരന്‍സിനൊപ്പം കഴിയുന്നു.

തായ്‌ലാന്റില്‍ വരാന്‍ ഒരവസരം വന്നു ഇങ്ങ് പോന്നു. ഞങ്ങള്‍ ഊട്ടി, കൊടൈക്കനാല്‍ എന്നിവിടങ്ങളിലൊക്കെ പോകും. ഫാമിലി ആയിട്ടും ബന്ധുക്കളും സുഹൃത്തുക്കളുമായിട്ടൊക്കെ പോകും. അതിന്റെ അര്‍ത്ഥം ഫാമിലിയെ ഇട്ടെറിഞ്ഞ് കളഞ്ഞ്, മകനെ ഏതെങ്കിലും കുപ്പത്തൊട്ടിയില്‍ വലിച്ചെറിഞ്ഞു എന്നൊക്കെ ആണോ? എന്താണ് നിങ്ങള്‍ ഉദ്ദേശിക്കുന്നത് ഷാനിഷേ? ഞാന്‍ എങ്ങനെ ജീവിക്കുന്ന ആളാണെന്ന് നിങ്ങള്‍ക്ക് എങ്ങനെ അറിയാം. ‘മലേഷ്യയില്‍ പോയി വള്ളിപ്പൊട്ടിയ ട്രൗസറുമിട്ട് നടക്കാനാണോ കേരളത്തില്‍ കുടുംബവും കുട്ടികളുമുള്ള സ്ത്രീകളോട് നിങ്ങള്‍ വിളിച്ചു പറയുന്നത്’, എന്നും ഇയാള്‍ കമന്റ് ഇട്ടിട്ടുണ്ട്. ഞങ്ങളെ പോലെ മലേഷ്യയില്‍ പോയി നടക്കണമെന്ന് ഞാന്‍ ആരോടും പറഞ്ഞില്ല. തുണി ഉരിഞ്ഞ് കളഞ്ഞ് വള്ളിനിക്കറിട്ട് ഡാന്‍സ് കളിക്കാന്‍ ഞാന്‍ പറഞ്ഞോ. ഉവിടെ ഐലന്റ് ആണ്. സാരിയും ഉടുത്ത് നടക്കാനാകില്ല. ദയവ് ചെയ്ത് കാര്യങ്ങള്‍ അറിയാതെ ഒരു പെണ്ണിനെ, അമ്മയെ, കഷ്ടപ്പെടുന്നൊരു സ്ത്രീയെ ഒരിക്കലും ഇങ്ങനെ പറയരുത്. നിങ്ങളുടെ ജീവിതത്തിലെ ശീലങ്ങളാണ് ഇങ്ങനെ വിളിച്ച് പറയിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഇതാണോ നിങ്ങളുടെ അച്ഛനും അമ്മയും പഠിപ്പിച്ചത്? നിങ്ങള്‍ക്കും ഇല്ലേ ഒരമ്മ. ആ അമ്മ നിങ്ങളെ കഷ്ടപ്പെട്ടല്ലേ വളര്‍ത്തിയത്. നിങ്ങള്‍ ജോലിക്ക് പോകുമ്പോള്‍ ഭാര്യയെയും കുട്ടിയെയും കുപ്പത്തൊട്ടിയില്‍ വലിച്ചെറിഞ്ഞ് പോയെന്നാണോ പറയുന്നത്. നിങ്ങളുടെ ഭാര്യയോട് ഭയങ്കര സഹതാപം തോന്നുന്നുണ്ട്. സിനിമ, മോഡിലിംഗ് എന്നൊക്കെ പറഞ്ഞാല്‍ ലൈഫ് പോകുമെന്ന് ഇയാള്‍ പറയുന്നുണ്ട്. ഞങ്ങളൊക്കെ കുടുംബവും കുട്ടികളുമായി കഴിയുന്നവര്‍ തന്നെയാണ്. സീരിയല്‍, മോഡലിംഗ് രംഗത്ത് ഉള്ളവരുടെ ലൈഫ് പോയെന്ന് പറയാന്‍ നിങ്ങള്‍ എന്താണ് യോഗ്യത അഭിമാനത്തോടെ ജോലി ചെയ്യുന്നവരാണ് ഞങ്ങള്‍ നടി പറഞ്ഞു.

 

 

 

Advertisement