ഏജന്റ് സിനിമയിൽ റോ ചീഫായാണ് ചിത്രത്തിൽ മമ്മൂട്ടി എത്തുന്നത്. ഇപ്പോഴിതാ ഒരു പ്രമോഷൻ പരിപാടിക്കിടെ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചതിന്റെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് അഖിൽ അക്കിനേനി.
മമ്മൂട്ടിക്ക് ചുറ്റും ഒരു പ്രത്യേക തരം ഓറയാണെന്നും അദ്ദേഹം സെറ്റിലേക്ക് വരുമ്പോൾ തന്നെ അക്കാര്യം തിരിച്ചറിയാൻ പറ്റുമെന്നും അഖിൽ പറയുന്നു. മമ്മൂട്ടിയുമായുള്ള രംഗമാണെങ്കിൽ അഭിനയിക്കാൻ തനിക്ക് ആവേശം കൂടുമെന്നും അദ്ദേഹത്തിനൊപ്പം അഭിനയിക്കാനാവുന്നത് തന്നെ തനിക്ക് കിട്ടുന്ന ബഹുമതിയാണെന്നും അഖിൽ ടിപിഎഫ്സിക്ക് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചു.
‘മമ്മൂട്ടി സാറിനൊപ്പം അഭിനയിക്കുന്നത് ഒരു അമേസിങ് എക്‌സ്പീരിയൻസാണ്. അദ്ദേഹം സെറ്റിലേക്ക് വരുമ്പോൾ തന്നെ നമുക്കത് തിരിച്ചറിയാൻ പറ്റും. ഒരു ഇതിഹാസ താരം മാത്രമല്ല വരുന്നത്. ഒരു പ്രത്യേക തരം ഓറയാണ്. വാതിൽ തുറന്ന് വരുമ്പോൾ തന്നെ ആ എനർജി ഫീൽ ചെയ്യാൻ പറ്റും.’- എന്നാണ് അഖിൽ പറയുന്നത്.
തെന്നിന്ത്യയിൽ തന്നെ നിറഞ്ഞു നിൽക്കുകയാണ് മലയാളികളുടെ അഭിമാന താരമായ മമ്മൂട്ടി. താരം മുഖ്യ കഥാപാത്രങ്ങളിലൊന്നായി എത്തുന്ന തെലുങ്ക് ചിത്രം ഏജന്റ് റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിലെ നായക കഥാപാത്രമമായി എത്തുന്നത് യുവതാരം അഖിൽ അക്കിനേനിയാണ്. സുരേന്ദർ റെഡ്ഡി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം ആക്ഷൻ പ്രേമികൾക്കുള്ള വിരുന്നായിരിക്കുമെന്നാണ് പ്രതീക്ഷ.
ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തെത്തിയിരിക്കുകയാണ്. ട്രെയിലറിലെ ആക്ഷൻ രംഗങ്ങൾ ത്രില്ലടിപ്പിക്കുന്നുണ്ടെങ്കിലും ഈ ട്രെയിലറിൽ ഒരു പ്രധാന പോരായ്മ ചർച്ചയാകുകയാണ്. മമ്മൂട്ടിയുടെ ഡയലോഗ് ഡെലിവറി ആണ് പ്രേക്ഷകരെ നിരാശരായിരിക്കുകയാണ്.
ചിത്രത്തിന്റെ 2.19 മിനിറ്റ് ദൈർഘ്യമുള്ള ട്രെയ്‌ലറിൽ മമ്മൂട്ടിയുടെ കഥാപാത്രത്തെ പ്രാധാന്യത്തോടെ തന്നെ കാണിക്കുന്നുണ്ട്. എങ്കിലും, സംഭാഷണങ്ങളിൽ ചിലത് മമ്മൂട്ടിയുടെ ശബ്ദത്തിലും മറ്റു ചില ഡയലോഗുകൾ മറ്റാരുടെയോ ശബ്ദത്തിലുമാണ്.
മമ്മൂട്ടിയുടെ തെലുങ്കിലെ കഴിഞ്ഞ ചിത്രമായ യാത്രയിൽ പോലും താരം തന്നെ ഡബ്ബ് ചെയ്തപ്പോഴാണ് ഏജന്റിൽ ഇത്തരത്തില് രണ്ട് ശബ്ദം കയറി വരുന്നത്. ഇക്കാര്യം ആരാധകർക്ക് നിരാശ സമ്മാനിക്കുന്നുണ്ട്.
എന്നാൽ, മമ്മൂട്ടി ഡബിൾ റോളിൽ ആയിരിക്കുമെന്നായിരുന്നു സോഷ്യൽ മീഡിയ സിനിമാഗ്രൂപ്പുകളിൽ പ്രചരിച്ച ഒരു കണ്ടെത്തൽ. ചിത്രം ഇറങ്ങുമ്പോൾ മമ്മൂട്ടി ആരാധകർക്ക് നിരാശരാകേണ്ടിവരില്ലെന്ന് തന്നെയാണ് സൂചന. കേണൽ മഹാദേവന്റെ മുഴുവൻ സംഭാഷണങ്ങളും മമ്മൂട്ടിയുടെ ശബ്ദ ഗാംഭീര്യത്തിൽ തന്നെ കേൾക്കാനാവുമെന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന വിവരം.
ഏജന്റ് സിനിമയുടെ ഡബ്ബിംഗ് മമ്മൂട്ടി പൂർത്തിയാക്കിയിട്ടില്ല. ട്രെയ്‌ലർ ലോഞ്ച് തീയതി നേരത്തെ തീരുമാനിച്ചിരുന്നതായതിനാൽ ട്രെയ്‌ലർ പെട്ടെന്ന് ഇറക്കുന്നതിനായാണ് മമ്മൂട്ടിയുടെ ശബ്ദം മറ്റൊരാൾ താൽക്കാലികമായി ഡബ്ബ് ചെയ്തിരിക്കുന്നത്.
ഈ തിരക്കുകൾ കഴിഞ്ഞാൽ, ചിത്രത്തിന്റെ ഡബ്ബിംഗ് മമ്മൂട്ടി പൂർത്തിയാക്കും. ഇതോടെ മമ്മൂട്ടിയുടെ ഒറിജിനൽ ശബ്ദത്തിൽ തന്നെ കഥാപാത്രത്തെ ആരാധകർക്ക് ആസ്വദിക്കാം.
റിസർച്ച് ആൻഡ് അനാലിസിസ് വിംഗ് (റോ) തലവൻ കേണൽ മഹാദേവനായാണ് മമ്മൂട്ടി ഏജന്റിൽ പ്രത്യക്ഷപ്പെടുന്നത്. അദ്ദേഹത്തിന്റെ ഗ്രൂപ്പിലെ പട്ടാളക്കാരനായാണ് അഖിൽ അക്കിനേനിയുടെ കഥാപാത്രം ബിഗ് ബജറ്റ് ചിത്രത്തിന് വേണ്ടി അഖിൽ അക്കിനേനി നടത്തിയ മേയ്‌ക്കോവർ വലിയ രീതിയിൽ ചർച്ചയായിരുന്നു.