മരുമക്കൾ ചെയ്യുന്ന പല കാര്യങ്ങളും എനിക്ക് ഇഷ്ടമല്ല; പക്ഷെ ശാസിക്കാൻ ഞാനില്ല; സ്വസ്ഥത പോകുന്നത് എന്റെ മക്കൾക്കാണ്; തുറന്നുപറഞ്ഞ് മല്ലിക സുകുമാരൻ

2109

മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബം ആണ് നടൻ സുകുമാരന്റേത്. സുകുമാരൻ നമ്മെ വിട്ടു പിരിഞ്ഞെങ്കിലും ഭാര്യ മല്ലിക സുകുമാരനും മക്കളായ ഇന്ദ്രജിത്ത് സുകുമാരനും പൃഥ്വിരാജ് സുകുമാരനും അവരുടെ കുടുംബവും മലയാളികളുടെ പ്രിയപ്പെട്ട അഭിനേതാക്കളാണ്.

സിനിമയിലും സീരിയലുകളിലും എത്തി വർഷങ്ങൾ ആയിട്ടും ഇപ്പോഴും ഈ രംഗത്ത് സജീവമാണ് മല്ലിക സുകുമാരൻ. തിരക്കു കൾക്ക് ഇടയിലും സോഷ്യൽ മീഡിയയിലും സജീവമാണ് നടി. കുടുംബത്തോടൊപ്പമുള്ള പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം മല്ലിക സുകുമാരൻ പങ്കുവെക്കാറുണ്ട്.

Advertisements

മക്കൾ സിനിമയിലും, മരുമക്കൾ ബിസിനസ്സിലും സജീവ സാന്നിധ്യമാണ്. മരുമക്കളായ പൂർണ്ണിമയെയും സുപ്രിയയെയും പറ്റി മല്ലിക സുകുമാരൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. മക്കളുടെയും മരുമക്കളുടെയും ഒരു കാര്യത്തിലും താൻ ഇടപെടാറില്ലെന്നും അവർ എന്ത് ചെയ്താലും തനിക്ക് ഒരു കുഴപ്പവും ഇല്ലെന്നുമാണ് മല്ലിക പറയുന്നത്.

ALSO READ- ‘വലിയ കുടുംബം’; പുതിയ വിശേഷം പങ്കുവെച്ച് ആരാധകരുടെ പ്രിയപ്പെട്ട അഞ്ജലി; ഗോപികയുടെ കുടുംബചിത്രത്തിൽ പ്രിയപ്പെട്ട താരങ്ങളും! കൈയ്യടിച്ച് ആരാധകർ

തനിക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ പലതും തന്റെ മരുമക്കൾ ചെയ്യറുണ്ടെന്നും മല്ലിക സുകുമാരൻ പറയുന്നു. എന്നാൽ, താൻ അതിന്റെ പേരിൽ താൻ അവരെ ശാസിക്കാൻ പോകാറില്ലെന്നും ശാസിക്കാൻ തുടങ്ങിയാൽ സ്വസ്ഥത നഷ്ടപ്പെടുന്നത് തന്റെ മക്കൾക്കായിരിക്കുമെന്നും മല്ലിക പറയുന്നു.

തനിക്ക് പലപ്പോഴും മരുമക്കൾ ചെയ്യുന്നത് കണ്ട് അത് വേണ്ടായിരുന്നുവെന്ന് തോന്നിയിട്ടുണ്ടെന്നും അത് പറഞ്ഞ് ശാസിക്കാറില്ലെന്നും മല്ലിക പറഞ്ഞു. റെഡ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് താരം തുറന്നുപറയുന്നത്.

ALSO READ-അന്ന് ആസിഫ് അലിക്ക് എന്നോട് ക്രഷ് ഉണ്ടായിരുന്നു; വളരെ നെർവസായിരുന്നു; ഞാനറിഞ്ഞത് ഈയടുത്ത്; വെളിപ്പെടുത്തി മംമ്ത

‘എനിക്ക് ഇഷ്ടമില്ലാത്ത പല കാര്യങ്ങളും എന്റെ മരുമക്കൾ ചെയ്യാറുണട്. എന്നാൽ, ചില കാര്യങ്ങൾ നമ്മൾ കണ്ടു പഠിച്ചതോ ശീലിച്ചതോ ആയിരിക്കില്ല. ആ ഒരൊറ്റ കാരണത്തിൽ ശാസിക്കാൻ തുടങ്ങിയാൽ നഷ്ടപെടുന്ന സ്വസ്ഥത ചിലപ്പോൾ നമ്മളുടെ മക്കളുടെതാകും’- എന്നും താരം പറഞ്ഞു.

‘നമ്മൾ ഒരു കുടുംബത്തിൽ വന്നു. നമ്മുടെ മക്കളുടെ ഇഷ്ടം മനസിലാക്കി അവരുടെ വിവാഹം കഴിഞ്ഞു കുട്ടികളായി. അവർ വന്ന ചുറ്റുപാടും നമ്മൾ ശ്രദ്ധിക്കണം. ചില കാര്യങ്ങൾ വീട്ടിലെ അപ്പൂപ്പൻ, അമ്മൂമ്മ എന്നിവർ പറഞ്ഞ് കൊടുത്ത് മാറ്റി കൊണ്ടുവരേണ്ടതാണ്. ചിലത് നമ്മൾ കണ്ട് പഠിച്ച് വരുന്നതാണ്. ചിലപ്പോൾ ചില കാര്യങ്ങൾ നമ്മൾ കണ്ടു പഠിച്ചതോ ശീലിച്ചതോ ആയിരിക്കില്ലെന്നും ആ ഒരൊറ്റ കാരണത്തിൽ നമ്മൾ ശാസിക്കാൻ തുടങ്ങിയാൽ നഷ്ടപെടുന്ന സ്വസ്ഥത ചിലപ്പോൾ നമ്മളുടെ മക്കളുടെതാകും’- എന്നാണ് മല്ലിക അഭിപ്രായപ്പെട്ടത്.

അതേസമയം, തനിക്ക് ഇഷ്ടമുള്ളത് മാത്രമാണോ ഇപ്പോൾ എന്റെ മരുമക്കൾ ചെയ്യുന്നത് എന്ന് ചോദി്ചാൽ, ഒരിക്കലുമല്ല. സ്വാഭാവികമായും അത് വേണ്ടായിരുന്നു എന്ന് തോന്നുന്ന സന്ദർഭങ്ങളുണ്ട്. പക്ഷെ എന്നോട് ചോദിക്കുമ്പോൾ അത് പോട്ടെ കഴിഞ്ഞില്ലെ വിട്ട് കളയെന്നാണ് പറയുകയെന്നും താരം വിശദീകരിക്കുന്നു.

അതിന് കാരണം താൻ തന്നെ വേണം അവരെ മെന്റലി ഓക്കെയായിട്ട് നിർത്താൻ. പണ്ട് സുകുവേട്ടനും ആ കാര്യം പറയും. അതായത് പ്രശ്നങ്ങൾ മാനേജ് ചെയ്ത പോകാൻ അവൾ മിടുക്കിയാണെന്ന്. എന്റെ മനസിൽ ഒരു അഭിപ്രായമുണ്ടെങ്കിൽ ഞാൻ ജനറലായിട്ട് ഒരു അഭിപ്രായം പറയുമെന്നും മല്ലിക സുകുമാരൻ വെളിപ്പെടുത്തി.

Advertisement