കൊഞ്ചിക്കുഴയാറൊന്നുമില്ല, പക്ഷേ അദ്ദേഹത്തിന് സ്‌നേഹമുണ്ടായിരുന്നു, ഉണ്ടാക്കിയ സ്വത്തുക്കളെല്ലാം മല്ലികക്ക് മാത്രമാണെന്ന് എപ്പോഴും പറയും, സുകുമാരന്റെ ഓര്‍മ്മകളില്‍ മല്ലിക

337

മലയാളം സിനിമാ ആരാധകരായ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരകുടുംബം ആണ് അന്തരിച്ച മുന്‍ സൂപ്പര്‍താരം സുകുമാരന്റേത്. അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ മല്ലികാ സുകുമാരനും മക്കളും നടന്‍മാരും ആയ ഇന്ദ്രജിത്തും പൃഥ്വിരാജും അവരുടെ ഭാര്യമാരായ പൂര്‍ണിമയും സുപ്രിയയും അവരുടെ മക്കളും ഒക്കെ മലയാളികള്‍ക്ക് ഏറെ സുപരിചിതരാണ്.

സുകുമാരന്റെ ഭാര്യ മല്ലികാ സുകുമാരന്‍ അറിയപ്പെടുന്ന സിനിമാ സീരിയല്‍ നടിയാണ്. വര്‍ഷങ്ങളായി സിനിമാ സീരിയല്‍ രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന താരം ഇടക്കാലത്ത് ഇടവേള എടുത്തിരുന്നെങ്കിലും സുകുമാരന്റെ മരണ ശേഷം സിനിമയിലേക്ക് ശക്തമായി തിരിച്ചു വന്നിരുന്നു.

Advertisements

ഇപ്പോഴും സിനിമാ സീരിയല്‍ മേഖലകളില്‍ സജീവം ആണ് മല്ലികാ സുകുമാരന്‍. തിരക്കുകള്‍ക്ക് ഇടയിലും സോഷ്യല്‍ മീഡിയയിലും സജീവമാണ് നടി. മൂത്തമകനും മലയാളത്തിലെ ശ്രദ്ധേയനായ യുവതാരവുമായ ഇന്ദ്രജിത്തിന്റെ മക്കളായ പ്രാര്‍ത്ഥനയ്ക്കും നക്ഷത്രയ്ക്കും ഒപ്പം മല്ലികാ സുകുമാരന്‍ സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷപ്പെടാറുണ്ട്.

Also Read; ആ വാര്‍ത്ത കേട്ടപ്പോള്‍ ഷോക്കായി, അതോടെ അഭിനയം പൂര്‍ണ്ണമായും നിര്‍ത്തി, നടി കണ്ണൂര്‍ ശ്രീലത പറയുന്നു

കുടുംബത്തോടൊപ്പമുള്ള പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം മല്ലിക സുകുമാരന്‍ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഭര്‍ത്താവ് സുകുമാരന്‍ തനിക്ക് ആദ്യമായി നല്‍കിയ സമ്മാനത്തെക്കുറിച്ച് പറയുകയാണ് മല്ലിക. സാരിയാണ് തനിക്ക് സുകുവേട്ടന്‍ ആദ്യമായി വാങ്ങിത്തന്നതെന്ന് മല്ലിക പറഞ്ഞു.

പൃഥ്വിരാജിന്റെ നൂലുകെട്ടിന് വരുമ്പോഴായിരുന്നു ആദ്യമായി തനിക്ക് സാരി വാങ്ങിത്തന്നതെന്നും അല്ലെങ്കില്‍ പണം തന്നിട്ട് താന്‍ സ്വയം സാരി വാങ്ങാറാണെന്നും സുകുവേട്ടന് സാരി സെലക്ട് ചെയ്യാനൊന്നും അറിയില്ലായിരുന്നുവെന്നും മല്ലിക കൂട്ടിച്ചേര്‍ത്തു.

Also Read: ഈ വര്‍ഷം യാത്രകള്‍, അടുത്ത വര്‍ഷം സിനിമയിലേക്ക്, പ്രണവ് മോഹന്‍ലാലിന്റെ തീരുമാനങ്ങള്‍ ഇങ്ങനെയാണ്, ആരാധകര്‍ കാത്തിരിപ്പില്‍

കൊഞ്ചിക്കുഴയിലും പഞ്ചാര വര്‍ത്തമാനങ്ങളൊന്നുമില്ലായിരുന്നു. പക്ഷേ അദ്ദേഹം എപ്പോഴും പറയും താന്‍ ഉണ്ടാക്കിയതൊക്കെ മല്ലികക്കാണെന്നും പിന്നീട് എല്ലാ ഭൂസ്വത്തുക്കളും തന്റെ പേരിലേക്ക് മാറ്റിയിരുന്നുവെന്നും മല്ലിക പറയുന്നു. മക്കളുടെ പേരിലേക്ക് ഒന്നും ആക്കേണ്ടെന്നും അവര്‍ക്ക് കുടുംബമായാല്‍ മല്ലികയെ നോക്കാന്‍ സമയമുണ്ടാവില്ലെന്നും സുകുവേട്ടന്‍ പറഞ്ഞിരുന്നുവെന്നും മല്ലിക പറയുന്നു.

Advertisement