വിശപ്പും വേദനയുമൊക്കെ അനുഭവിച്ചാല്‍ മാത്രമേ നല്ലൊരു കലാകാരനാവൂ എന്ന് പറയുന്നത് എവിടുത്തെ ന്യായമാണെന്ന് സംവിധായകന് എംഎ നിഷാദ്. ജീവിതത്തില്‍ ഒത്തിരി കഷ്ടപ്പാടുകളും ദുരിതങ്ങളും അനുഭവിച്ച് വന്നവര്‍ക്കേ കലാകാരനാവാന്‍ പാടുള്ളൂവെന്ന് പറയുന്നത് ശരിയല്ലെന്നും നിഷാദ് പറയുന്നു.
തനിക്ക് അങ്ങനെ കഷ്ടപ്പാടിന്റെയും ദുരിതത്തിന്റെയും കഥ പറയാനില്ല. ഇന്ന് സിനിമയില്‍ തിളങ്ങി നില്ക്കുന്ന പൃഥ്വിരാജും ഇന്ദ്രജിത്തും ദുല്‍ഖര്‍ സല്‍മാനുമൊന്നും കഷ്ടപ്പാടുകള്‍ അനുഭവിച്ചിട്ടല്ല കലാകാരന്മാരയതെന്നും നിഷാദ് കൂട്ടിച്ചേര്‍ത്തു.
ഒരു കലാകാരനായാല്‍ പലര്‍ക്കും കോടമ്പാക്കത്തെ പൈപ്പുവെള്ളം കുടിച്ച് ജീവിച്ച നാളുകളുടെ കഥ കേള്‍ക്കണം. തനിക്ക് അങ്ങനെ ഒരു കഥപറയാനില്ലെന്നും എന്നുവെച്ച് ഒരു കലാകാരനായിക്കൂടെയെന്നും നല്ലൊരു ചുറ്റുപാടില്‍ ജീവിച്ച വളര്‍ന്ന ഒരാള്‍ക്ക് പൊതുസമൂഹത്തില്‍ ബന്ധനില്ലേ എന്നും അദ്ദേഹം ചോദിക്കുന്നു.
വിശപ്പിന്റെ വേദന അറിയണം എന്നില്ലല്ലോ അയാള്‍ക്ക് സാമൂഹിക ബോധമുണ്ടാവാന്‍. ജീവിതാനുഭവങ്ങള്‍ നമുക്ക് ഉണ്ടാവണം. എന്നുവെച്ച് കഷ്ടപ്പെട്ട് പട്ടിണി കിടന്നാല്‍ മാത്രമേ കലാകാരനാവൂ എന്നൊന്നും പറയാന്‍ പാടില്ലെന്നും നിഷാദ് കൂട്ടിച്ചേര്‍ത്തു.
ദുല്‍ഖര്‍ സല്‍മാനെ തനിക്ക് ചെറിയ പ്രായം മുതലേ അറിയാം. അദ്ദേഹം ദിനം പ്രതി വളര്‍ന്നുകൊണ്ടിരിക്കുകയാണ്. അദ്ദേഹം നല്ല കാലാകാരനല്ലേ അവര്‍ക്കൊക്കെ ദാരിദ്രത്തിന്റെ കഥ പറയാനുണ്ടോ, ദുല്‍ഖര്‍ പറയുന്നുണ്ടോ പൈപ്പ് വെള്ളം കുടിച്ച കഥ എന്നും നിഷാദ് പറയുന്നു.