അദ്ദേഹത്തിന് മുന്നില്‍ അക്കാര്യങ്ങളെല്ലാം പറഞ്ഞ് പൊട്ടിക്കരഞ്ഞുപോയിട്ടുണ്ട്, എന്നെ നടനായി അംഗീകരിച്ചതിന് വലിയ കാരണം മമ്മൂക്ക

103

വളരെ ചുരുങ്ങിയ കാലം കൊണ്ട് സിനിമ ആരാധകര്‍ക്കിടയില്‍ തന്റേതായ സ്ഥാനമുണ്ടാക്കി എടുത്ത താരമാണ് ലുക്മാന്‍ അവറാന്‍. ‘സപ്തമശ്രീ തസ്‌കര’ സിനിമയിലെ ചെറിയ വേഷത്തിലൂടെയാണ് ലുക്മാന്‍ സിനിമയിലെത്തിയത്. പിന്നീട് KL 10, വള്ളീം തെറ്റി പുള്ളീം തെറ്റി, പോപ്പ്‌കോണ്‍, കലി, ഗോദ, സുഡാനി ഫ്രം നൈജീരിയ, c/o സൈറ ബാനു, കക്ഷി അമ്മിണിപ്പിള്ള, വൈറസ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായി.

lukman avaran1

Advertisements

പിന്നീട് മമ്മൂട്ടി നായകനായ ‘ഉണ്ട’യിലെ ബിജു കുമാര്‍ എന്ന കഥാപാത്രമാണ് ലുക്മാനെ ഏറെ പ്രശസ്തനാക്കിയത്. പിന്നീട് ഓപ്പറേഷന്‍ ജാവ വലിയ വിജയമായതോടെ ലുക്മാന്റെ കരിയറിലും വിജയം തുടര്‍ക്കഥയാവുകയായിരുന്നു. തല്ലുമാല, സൗദി വെള്ളക്ക, ആളങ്കം, സുലൈഖ മന്‍സില്‍ എന്നിവയാണ് ലുക്മാന്റെ ലേറ്റസ്റ്റ് ഹിറ്റുകള്‍.

Also Read:വര്‍ക്ക് ചെയ്യുമ്പോള്‍ അവന്‍ ഭയങ്കര സീരിയസാണ്, പുറത്ത് കാണുന്ന ആളൊന്നുമല്ല, ധ്യാനിനെ കുറിച്ച് വിനീത് പറയുന്നത് കേട്ടോ

ഇപ്പോഴിതാ മമ്മൂട്ടിയെ കുറിച്ചും ഉണ്ട എന്ന സിനിമയെ കുറിച്ചും ലുക്മാന്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. ഉണ്ട എന്ന സിനിമയ്ക്ക് ശേഷമായിരുന്നു നാട്ടുകാര്‍ തന്നെ ഒരു നടനായി അംഗീകരിച്ചതെന്നും അതിന് മമ്മൂക്ക ഒരു വലിയ ഫാക്ടറായിരുന്നുവെന്നും താരം പറയുന്നു.

ചെറുപ്പം മുതലേ ഒരു മമ്മൂട്ടി ഫാനായിരുന്നു താന്‍. മമ്മൂക്കയുടെ സിനിമ ഇറങ്ങുമ്പോള്‍ ഫ്‌ലക്‌സ് വെക്കാന്‍ പല സ്ഥലങ്ങളിലെ തിയ്യേറ്ററുകളില്‍ പോകാറുണ്ടായിരുന്നുവെന്നും ഇതൊക്കെ താന്‍ ഷൂട്ടിന്റെ സമയത്ത് കരഞ്ഞുകൊണ്ട് മമ്മൂക്കയോട് പറഞ്ഞിരുന്നുവെന്നും അദ്ദേഹം തന്നെ ആശ്വസിപ്പിച്ചിരുന്നുവെന്നും ലുക്മാന്‍ പറയുന്നു.

Also Read:കോടികളുടെ ഫ്‌ലാറ്റ്; ബിഗ് ബോസ് താരം അഖില്‍ മാരാരിന്റെ പുതിയ വീട്

മമ്മൂക്കയ്‌ക്കൊപ്പം അഭിനയിച്ചത് ഒരു വലിയ അനുഭവമായിരുന്നു. ഉണ്ടയില്‍ നല്ല പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് താന്‍ അവതരിപ്പിച്ചതെന്നും അദ്ദേഹത്തിനൊപ്പം നിന്ന് പറഞ്ഞ ഡയലോഗുകളൊന്നും മറക്കാന്‍ പറ്റില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

Advertisement