മലയാളം, തമിഴ്, ഹിന്ദി ചലച്ചിത്ര വ്യവസായങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഇന്ത്യന്‍ ചലച്ചിത്ര നിര്‍മ്മാതാവും വിതരണക്കാരനുമാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍. ഒരു ദശാബ്ദത്തിനിടയില്‍ ധാരാളം വിജയകരമായ സിനിമകള്‍ നിര്‍മ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്ത ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ മാജിക് ഫ്രെയിംസ് അദ്ദേഹം സ്ഥാപിച്ചു.
അദ്ദേഹത്തിന്റെ ആദ്യ നിര്‍മ്മാണം ട്രാഫിക് (2011) ആയിരുന്നു, അത് ചലച്ചിത്ര നിര്‍മ്മാണ ശൈലിയുടെ ഒരു പുതിയ കാലഘട്ടത്തില്‍ പ്രഖ്യാപിക്കുകയും മലയാള സിനിമയെ പുനരുജ്ജീവിപ്പിക്കുകയും ചെയ്തു.
ഇപ്പോഴിതാ തനിക്ക് ലാഭം ലഭിക്കാത്ത ഒരു സിനിമയെ കുറിച്ചാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍ പറയുന്നത്. പൃഥ്വിരാജിനൊപ്പം ചെയ്ത, ഒന്നൊഴികെ മറ്റെല്ലാ ചിത്രങ്ങളും തനിക്ക് വലിയ ലാഭം നേടിത്തന്ന ചിത്രങ്ങളായിരുന്നെന്ന് ലിസ്റ്റിന്‍ പറയുന്നു.
‘പൃഥ്വിരാജുമായി ചെയ്തിട്ടുള്ള എല്ലാ സിനിമകളും, വിമാനം ഒഴിച്ച്, വലിയ ലാഭം ആയിരുന്നു. ഉസ്താദ് ഹോട്ടല്‍ വലിയ ലാഭമാണ്, ട്രാഫിക്, ഹൗ ഓള്‍ഡ് ആര്‍ യു, ചാപ്പ കുരിശ്, കെട്ട്യോളാണ് എന്റെ മാലാഖ, ഗരുഡന്‍ ഈ സിനിമകളൊക്കെ വലിയ ലാഭമായിരുന്നു’, ലിസ്റ്റിന്‍ സ്റ്റീഫന്‍ പറയുന്നു.
മോഹന്‍കുമാര്‍ ഫാന്‍സ്, എന്താടാ സജി തുടങ്ങിയ ചിത്രങ്ങള്‍ ബ്രേക്ക് ഈവന്‍ എന്ന ഗണത്തില്‍ പെടുത്താമെന്നും ലിസ്റ്റിന്‍ പറയുന്നു. ഗരുഡനാണ് ലിസ്റ്റിന്‍ നിര്‍മ്മിച്ച് പുറത്തെത്തിയവയില്‍ അവസാനം വിജയിച്ച ചിത്രം. സുരേഷ് ഗോപിയും ബിജു മേനോനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ക്രൈം ത്രില്ലര്‍ ചിത്രത്തിന്റെ സംവിധാനം നവാഗതനായ അരുണ്‍ വര്‍മ്മ ആയിരുന്നു. മിഥുന്‍ മാനുവല്‍ തോമസിന്റേതായിരുന്നു ചിത്രത്തിന്റെ തിരക്കഥ.
.