മലയാളികൾക്ക് ഏറെ സൂപരിചിതയായ സിനിമാ സീരിയൽ താരങ്ങളാണ് നടിമാരായ ശ്രുതി ലക്ഷ്മിയും സഹോദരി ശ്രീലയയും. സിനിമയിലും ടെലിവിഷനിലും ആയി നിറഞ്ഞ് നിൽക്കുന്ന താരസുന്ദരിമാരാണ് ഇരുവരും. അമ്മയ്ക്കും സഹോദരിക്കും പിന്നാലെയായാണ് ശ്രുതി ലക്ഷ്മിയും അഭിനയരംഗത്തേക്ക് എത്തിയത്.
അഭിനയം മാത്രമല്ല നൃത്തവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചായിരുന്നു താരം മുന്നേറിയത്. പ്രേക്ഷകർ എന്നെന്നും ഓർത്തിരിക്കുന്ന തരത്തിൽ നിരവധി കഥാപാത്രങ്ങളെയാണ് ശ്രുതി ലക്ഷ്മി അവതരിപ്പിച്ചത്. സിനിമയും സീരിയലും മാത്രമല്ല റിയാലിറ്റി ഷോകളിലും താരം പങ്കെടുത്തിരുന്നു.
താരത്തിന്റെ അമ്മ ലിസി ജോസും സീരിയൽ രംഗത്ത് സജീവമായിരുന്നു. ശ്രുതി ജോസ് എന്നായിരുന്നു തുടക്കത്തിലെ പേര്. സീരിയലിൽ അഭിനയിച്ച് കൊണ്ടാണ് അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. 2000 ത്തിൽ ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത നിഴലുകൾ എന്ന സീരിയലിലായിരുന്നു തുടക്കം.
ALSO READ- വേദിയെ പ്രണയാർദ്രം ആക്കി നിറഞ്ഞാടി ദിൽഷയും റിയാസും, ഇതാണ് പെർഫെക്ട് ജോഡി എന്ന് ആരാധകർ
തുടർന്ന് നിരവധി സീരിയലുകളിൽ അഭിനയിച്ചു. ഒരു സീരിയലിൽ ശ്രുതി അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരായ ലക്ഷ്മി എന്നത് തന്റെ പേരിനോടുകൂടി ചേർത്താണ് പിന്നീട് ശ്രുതി ലക്ഷ്മി അറിയപ്പെട്ടത്. ബാലതാരമായിട്ടാണ് ശ്രുതി ലക്ഷ്മി സിനിമയിൽ അഭിനയം തുടങ്ങുന്നത്. 2000ത്തിൽ ഇറങ്ങിയ വർണ്ണക്കാഴ്ച്ചകൾ ആയിരുന്നു ആദ്യ ചിത്രം.
മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ് ശ്രീലയയും. നേഴ്സിങ് ജോലി ഉപേക്ഷിച്ചായിരുന്നു ശ്രീലയ അഭിനയമേഖലയിലേക്ക് എത്തിയത്. അമ്മയ്ക്കും സഹോദരിയ്ക്കും പിന്നാലെയായുള്ള വരവിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. 2017 ൽ ആയിരുന്നു താരത്തിന്റെ ആദ്യ വിവാഹം പക്ഷേ അധികകാലം അത് നീണ്ട് നിന്നില്ല. ആ ബന്ധം വേർപ്പെടുത്തിയതിന് ശേഷമാണ് താരം രണ്ടാമത് റോബിനെ വിവാഹം കഴിയ്ക്കുന്നത്. ഇപ്പോൾ സന്തോഷകരമായ കുടുംബ ജീവിതം നയിയ്ക്കുകയാണ് താരം.
ഇരുവരുടേയും അമ്മ ലിസി ജോസും അഭിനയരംഗത്ത് സജീവമായിരുന്നു. ലിസി ജോസിന്റെ രണ്ട് പെൺമക്കളിൽ മൂത്തമകളാണ് ശ്രീലയ. ഭാഗ്യദേവത എന്ന സീരിയലിലൂടെയാണ് ശ്രീലയ മിനിസ്‌ക്രീനിൽ അരങ്ങേറ്റം കുറിച്ചത്. മൂന്നു മണി സീരിയലിലെ കുട്ടിമണി എന്ന കഥാപാത്രമായിരുന്നു ഏറെ ശ്രദ്ധിക്കപ്പെട്ടത്.
ബുദ്ധിയ്ക്ക് പ്രശ്‌നമുള്ള കുട്ടിയുടെ വേഷം ചെയ്ത് ഏറെ ആരാധകരേയും ശ്രീലയ സ്വന്തമാക്കിയിരുന്നു. വിവാഹം കഴിഞ്ഞതോടെ അഭിനയരംഗത്ത് അത്ര സജീവമല്ല താരപുത്രിമാർ. ബഹ്‌റൈനിലാണ് ശ്രീലയ ഇപ്പോൾ. ഫ്‌ലവേഴ്‌സ് ചാനലിൽ ഒരു പരിപാടിക്ക് ഒന്നിച്ചെത്തിയിരിക്കുകയാണ് ശ്രുതിയും ലയയും.
മൂന്നുമണി സംപ്രേഷണം ചെയ്യുന്ന സമയത്ത് ലയയ്ക്ക് നിരവധി ആരാധകരാണുണ്ടായിരുന്നതെന്ന് ശ്രുതി പറയുന്നു. കുട്ടിമണിയുടെ പ്രായം തന്നെയാണ് എനിക്കെന്ന് കരുതിയാണ് ആളുകൾ വന്നതെന്ന് ലയ പറയുന്നു. ഞാനിപ്പോൾ ബഹ്‌റൈനിലാണ്. അവിടെ ശ്രീനിവാസ് പുട്ടുകട എന്ന കടയിൽ നിന്ന് ഭർത്താവ് ഓഫിസിൽ പോയിട്ട് വരുമ്പോൾ സ്‌നാക്‌സ് ഒക്കെ വാങ്ങിച്ചു കൊണ്ടുവരും. അപ്പോൾ കടയിൽ ചെല്ലുമ്പോൾ എനിക്ക് കൊടുക്കണമെന്ന് പറഞ്ഞ് ഭർത്താവിന്റെ കൈയ്യിൽ അവിടെയുള്ളവർ സ്‌നാക്‌സ് വെറുതേ കൊടുത്തുവിടാറുണ്ടെന്നും താരം പറയുന്നു. കുഞ്ഞിന് പാട്ടും ഡാൻസുമൊക്കെ ഭയങ്കര ഇഷ്ടമാണെന്നും ശ്രീലയ പറയുന്നു. മിൻസാര എന്നാണ് കുഞ്ഞിന്റെ പേര്.
ശ്രുതിയും ലയയും നല്ല നർത്തകിമാർ കൂടിയാണ്. താരം അഭിനയരംഗത്തേക്ക് തിരികെ എത്തുന്നതിനായുള്ള കാത്തിരിപ്പിലാണിപ്പോൾ ആരാധകർ. കുട്ടിയും കോലും എന്ന സിനിമയിലൂടെയാണ് ലയ അഭിനയരംഗത്തേക്ക് എത്തുന്നത്. തുടർന്ന് മാണിക്യം, കമ്പാർട്ട്‌മെന്റ് എന്നീ സിനിമകളിലും ലയ അഭിനയിച്ചു.