‘കോടികൾ പൊടിച്ച് കേരളീയം! ക്ഷേമ പെൻഷൻ കാത്ത് കഴിയുന്നത് അരക്കോടിയോളം പേർ’; സർക്കാരിനെ വിമർശിച്ച് കൃഷ്ണകുമാർ

66

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബം ആണ് ബിജെപി നേതാവും നടനുമായ കൃഷ്ണ കുമാറിന്റേത്. നിരവധി സിനിമകളിലും സീരിയലുകളിലും വേഷമിട്ടിട്ടുള്ള നടൻ ആണ് കൃഷ്ണ കുമാർ. അഭിനയത്തിന് ഒപ്പം തന്നെ സജീവ രാഷ്ട്രീയ പ്രവർത്തനവും മുമ്പോട്ട് കൊണ്ടുപോവുകയാണ് അദ്ദേഹം.

സോഷ്യൽ മീഡിയകളിലൂടെയാണ് ഈ താര കുടുംബം ഏറ്റവും കൂടൂതൽ വൈറലായിരിക്കുന്നത്. നടനും ഭാര്യയും നാല് പെൺമക്കളും ഇൻസ്റ്റ ഗ്രാമിലൂടെയും യൂട്യൂബ് ചാനലിലൂടെയും എല്ലാം തിളങ്ങി നിൽക്കുക ആണ്. ഇടക്കാലത്ത് കൃഷ്ണ കുമാറിന്റെ മക്കൾക്ക് എതിരെ അധിക്ഷേപങ്ങളും ഉയർന്നിരുന്നു. കൃഷ്ണ കുമാറിന്റെ രാഷ്ട്രീയത്തിന്റെ പേരിൽ പോലും മക്കൾ വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു

Advertisements

നടൻ കൃഷ്ണകുമാർ സംസ്ഥാന സർക്കാർ കേരളപ്പിറവി ആഘോഷത്തിന്റെ ഭാഗമായി നടത്തിയ കേരളീയം പരിപാടിയെ കുറിച്ച് വിമർശിക്കുന്ന വാക്കുകളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.

ALSO READ- ആറാം ക്ലാസ് തൊട്ട് അഭിനയ മോഹം, കണ്ണാടി നോക്കി മാത്രം കരച്ചിൽ; അമ്മയോട് വഴക്കിടുന്നത് കണ്ട് അമല പോളിന്റെ സിനിമയിലേക്ക് അവസരം! മഹിമയുടെ കരിയറിങ്ങനെ

കൃഷ്ണകുമാർ ഫേസ്ബുക്കിൽ കുറിച്ചതിങ്ങനെ, ‘കോടികൾ പൊടിച്ച് കേരളീയം ! ക്ഷേമ പെൻഷൻ കാത്ത് കഴിയുന്നത് അരക്കോടിയോളം മനുഷ്യർ’ എന്നാണ്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് അദ്ദേഹം പങ്കുവെച്ച പോസ്റ്റ് ഇങ്ങനെ ആയിരുന്നു. ‘സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്നു കേരള സർക്കാർ ഹൈക്കോടതിയിൽ’-എന്ന പോസ്റ്റാറിനൊപ്പം അദ്ദേഹം സ്വാഭാവികം എന്നാണ് കുറിച്ചിരുന്നത്.

സംസ്ഥാനത്ത് ക്ഷേമ പെൻഷൻ മുടങ്ങിയെന്ന ഈ വിഷയം സമൂഹ മാധ്യമങ്ങളിൽ വളരെ ചർച്ചയായ ഒന്നാണ്. നാലു മാസമായി മുടങ്ങിയ ക്ഷേമ പെൻഷൻ കിട്ടാനുളള കാത്തിരിപ്പിലാണ് സംസ്ഥാനത്തെ 55 ലക്ഷത്തോളം ആളുകളെന്നാണ് ഇപ്പോഴത്തെ കണ്കകുകൾ.

ക്ഷേമ പെൻഷനെ മാത്രം ആശ്രയിച്ച് ഉപജീവനം നടത്തുന്ന അതിദരിദ്രരായ മനുഷ്യരാണ് ഇതോടെ പ്രതിസന്ധിയിലായിരിക്കുന്നത്. പആഹാരത്തിനും മരുന്നിനും പോലും ബുദ്ധിമുട്ടുന്ന ആരോഗ്യസ്ഥിതി മോശമായവരാണ് ക്ഷേമപെൻഷന് അർഹരായവർ.

ഇവർക്ക് വേണ്ടവിധത്തിൽ സഹായം കൈമാറാതെ, സർക്കാരിന് മുന്നിൽ ഇത്രയും കുടിശിക നിലനിൽക്കുമ്പോൾ തന്നെ സർക്കാർ കോടികൾ ധൂർത്ത് നടത്തുന്നത് വലിയ വിമർശനത്തിനാണ് കാരണമാകുന്നത്. സർക്കാരിന്റെ കടമെടുപ്പ് പരിധി കഴിയാറായതും സഹകരണ ബാങ്കുകളുടെ കൺസോർഷ്യം വായ്പ നിഷേധിച്ചതുമാണ് ക്ഷേമ പെൻഷനിൽ ഇത്ര വലിയ കുടിശികയുടെ കാരണമെന്നാണ് ിവവരം.
ALSO READ- ‘ഉപ്പയോടും ഉമ്മയോടും നുണ പറഞ്ഞാണ് നാട്ടിലേക്ക് തിരിച്ചെത്തിയത്; അവർ പേടിക്കും; അംജുക്കയ്ക്കും കുടുംബത്തിനും എല്ലാം അറിയാം’: ഹില
അതേസമയം, എല്ലാ മാസവും ക്ഷേമ പെൻഷൻ കൃത്യമായി നൽകുമെന്ന രാഷ്ട്രീയ പ്രഖ്യാപനത്തോടെ അധികാരത്തിലെത്തിയ ഇടതുസർക്കാർ ഇത്ര ദീർഘകാലം ക്ഷേമപെൻഷൻ മുടക്കിയതിൽ നിരാശയിലാണ് ജനങ്ങളും. പെൻഷൻ ഇത്രനാളും മുടങ്ങുന്നത് ഇതാദ്യമായാണ്. ഒരു പാട് ഒച്ചവെച്ച ശേഷമാണ് ഓണക്കാലത്ത് കുടിശിക തീർത്തു കൊടുത്തതെന്ന് ചിലർ ചൂണ്ടിക്കാണിക്കുന്നു. ഓണം കഴിഞ്ഞ ശേഷം ക്ഷേമ പെൻഷൻ കിട്ടാത്തവരാണ് കൂടുതൽ പേരും.

നിലവിൽ സർക്കാരിന് രണ്ടു മാസത്തെ പെൻഷൻ കുടിശിക തീർക്കണമെങ്കിൽ പോലും 2000 കോടി വേണം. വേഗം കൊടുക്കുമെന്നൊക്കെ മന്ത്രിമാർ അറിയിക്കുന്നുണ്ട് എങ്കിലും ഇതുവരെ പണം ആർക്കും കൈകളിലെത്തിയിട്ടില്ല.

പെൻഷൻ മുടങ്ങിയ പാവം മനുഷ്യരുടെ ദുരവസ്ഥയ്ക്കിടയിലും തലസ്ഥാനത്ത് കോടികൾ പൊടിച്ച് കേരളീയം നടത്തുന്നതെന്നാണ് കൃഷ്ണകുമാർ അടക്കമുള്ള പ്രതിപക്ഷ പാർട്ടിയിലെ നേതാക്കളുടെ വിമർശനം.

Advertisement