ഗുരുജി വിളിച്ചാല്‍ പ്രിയങ്ക ഒരു ഫയറാണ്! അടുത്തത് കത്രീന എന്ന് വിളിച്ചാല്‍ പിന്നെ തമാശയും; തുറന്ന് പറഞ്ഞ് കത്രീന കൈഫ്

136

മോഡലിംഗിലൂടെ സിനിമയിലെത്തി പിന്നീട് ബോളിവുഡിലെ സൂപ്പര്‍ നായികയായി മാരിയ നടിയാണണ് കത്രീന കൈഫ്. സിനിമയിലും ബോളിവുഡിലും വേരുകളൊന്നുമില്ലാതിരുന്ന ലണ്ടന്‍ സ്വദേശിനിയായ കത്രീന കൈഫ് ബോളിവുഡില്‍ കഠിന പ്രയത്നത്തിലൂടെ സ്വന്തമായൊരു ഇടം നേടിയെടുക്കുകയായിരുന്നു.

ഇന്ന് ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികമാരില്‍ ഒരാളാണ് കത്രീന കൈഫ്. പല അഭിമുഖങ്ങളിലും മറ്റും വ്യക്തമായ മറുപടികള്‍ നല്‍കിയും കത്രീന കൈഫ് കയ്യടി നേടാറുണ്ട്. നടന്‍ വിക്കി കൗശലിനെ വിവാഹം ചെയ്ത് ദാമ്പത്യ ജീവിതത്തിലേക്ക് കടന്നിരിക്കുകയാണ് കത്രീന ഇപ്പോള്‍. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് കത്രീനയും നടന്‍ വിക്കി കൗശലും വിവാഹിതരായത്.

Advertisements

അതേസമയം, കരിയറിന്റെ തുടക്കം മുതല്‍ കൊമേഴ്ഷ്യല്‍ സിനിമകളില്‍ ഗ്ലാമര്‍ വേഷങ്ങളിലും മുന്‍നിര നായകന്മാരുടെ നായികയായും തിളങ്ങിയ കത്രീനയ്ക്ക് വലിയ ആരാധക വൃന്ദമാണുള്ളത്. ഇടയ്ക്ക് ഗോസിപ്പ് കോളങ്ങളില്‍ കത്രീന സാന്നിധ്യമറിയിക്കാറുണ്ടെങ്കിലും അനാവശ്യ വിവാദങ്ങളില്‍ പെടാതിരിക്കാന്‍ നടി ശ്രദ്ധിക്കാറുണ്ട്. അതിനാല്‍ തന്നെ ഹേറ്റേഴ്സുകളുടെ എണ്ണം കത്രീനയ്ക്ക് കുറവാണെന്നും പറയാം. ഇപ്പോഴിതാ ബോളിവുഡ് സഹതാരം പ്രിയങ്ക ചോപ്രയുമായുള്ള തന്റെ സൗഹൃദത്തെ കുറിച്ചു പറയുകയാണ് കത്രീന. ഒരുമിച്ച് കഥക് നൃത്തം പഠിച്ചിരുന്ന സമയത്തെ അനുഭവങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.

ALSO READ- സൗഹൃദവും ആരാധനയും കീഴടക്കി, വാരിസ് സിനിമയ്ക്ക് സൗജന്യമായി സിമ്പുവിന്റെ വക പ്രമോഷന്‍; കൈയ്യടിച്ച് ഉളയ ദളപതി ആരാധകര്‍!

തന്റെ സുഹൃത്തുക്കളാണ് ആലിയയും പ്രിയങ്കയുമെന്ന് കത്രീന പറയുന്നു. ശരിക്കും എന്റെ നല്ല സുഹൃത്തുക്കളാണ് ഇരുവരും. സിനിമയില്‍ വന്നതിന്റെ തുടക്കത്തില്‍ ഒരുമിച്ച് കഥക് പഠിക്കുന്ന സമയത്ത് തന്നെ എനിക്ക് പ്രിയങ്ക ചോപ്രയെ അറിയാമെന്ന് കത്രീന പറയുന്നു.

ഒരു ഗുരുജിയുടെ അടുത്തുനിന്നായിരുന്നു തങ്ങളെല്ലാം ഒരുമിച്ച് കഥക് പഠിച്ചിരുന്നത്. ഡാന്‍സില്‍ പ്രിയങ്ക തന്നെക്കാള്‍ കുറച്ച് സീനിയറായിരുന്നെന്ന് കത്രീന കൈഫ് പറയുന്നു. ക്ലാസില്‍ വരും, കാലില്‍ ചിലങ്ക കെട്ടും. എന്നിട്ട് എല്ലാവരും ക്ലാസിന്റെ ഒരു കോര്‍ണറില്‍ നില്‍ക്കുന്നതാണ് പതിവ്.

ALSO READ- സിനിമയില്‍ നിന്നും വിട്ടുനിന്നപ്പോഴും നീ എവിടെയാ, നീ ഓക്കെയല്ലേ എന്നൊക്കെ വിളിച്ച് അന്വേഷിച്ചവരുണ്ട്; കേക്കുമായാണ് ജയേട്ടന്‍ വന്നത്, ആസിഫുമായി എടാ പോടാ ബന്ധം

ഈ സമയത്ത് ക്ലാസിന്റെ നടുവില്‍ നിന്ന് പെര്‍ഫോം ചെയ്യാനായി ഗുരുജി ഓരോരുത്തരെയും വിളിക്കും. ആ ചെറിയ റൂമില്‍ ചുറ്റും മറ്റ് കുട്ടികളായിരിക്കും. ഗുരുജി വിളിക്കുന്ന ഉടനെ തന്നെ പ്രിയങ്ക ചാടിയെണീറ്റ് പിന്നെ ഒരു ഫയറാണ്. പിന്നെ ഫുള്‍ അവളുടെ ഡാന്‍സാണ്.

ഈ സമയത്ത് പ്രിയങ്കയുടെ ഡാന്‍സ് കാണുന്ന ഗുരുജി വാഹ്, വാഹ് വൗ എന്നൊക്കെയായിരിക്കും പറയുക. അതുകഴിഞ്ഞ് കത്രീനാ, എന്ന് എന്നെ വിളിക്കും. ഓക്കെ എന്നുംപറഞ്ഞ് ഞാനിങ്ങനെ പേടിച്ച് താഴേക്കൊക്കെ നോക്കിയാണ് ഡാന്‍സ് ചെയ്യാന്‍ പോകുന്നത് തന്നെ.

ജസ്റ്റ് കൈ കൊണ്ട് അങ്ങോട്ടുമിങ്ങോട്ടും കുറച്ച് ആക്ഷന്‍സ് കാണിച്ച് ഒരു പോസുമിട്ട് ഞാന്‍ നിര്‍ത്തുന്നതാണ് പതിവ്. ഇതോടെ കണ്ണില്‍ പൊടിയിടാനുള്ള ഒരു പെര്‍ഫോമന്‍സ് പോലെ. ശരി മോളേ, പ്രശ്നമൊന്നുമില്ല. അവിടെ പോയി നിന്നോ, അടുത്ത ആള് വരൂ, എന്ന് ഗുരുജി പറയുമെന്നും കത്രീന വെളിപ്പെടുത്തികയാണ്.

Advertisement