തെന്നിന്ത്യയില്‍ മാത്രമല്ല, ഇന്ത്യയിലൊട്ടാകെ ആരാധകരുള്ള പ്രശസ്ത താരങ്ങള്‍ ഒരുമിച്ച് ഒരു വേദിയില്‍ എത്തിയതിന്റെ ത്രില്ലിലാണ് സിനിമാപ്രേമികള്‍. ഇതിഹാസ താരങ്ങളായ കമല്‍ഹാസനും, മമ്മൂട്ടിയും, മോഹന്‍ലാലും ഒരേ വേദിയിലെത്തിയിരിക്കുകയാണ്. ഒരു സിനിമയുടേയും ഭാഗമായല്ല കേരളത്തിന്റെ സ്വന്തം ‘കേരളീയം’ പരിപാടിയുടെ ഉദ്ഘാടന വേദിയിലാണ് താരങ്ങള്‍ എത്തിയത്.
കേരള പിറവി ദിനം മുതല്‍ നവംബര്‍ 7വരെയാണ് തിരുവനന്തപുരത്ത് മലയാളത്തിന്റെ മഹോത്സവം എന്ന പേരില്‍ കേരളീയം സംഘടിപ്പിച്ചത്. അതേസമയം, താരസമ്പന്നമായ ഈ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായിരികകുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനൊപ്പം താരങ്ങള്‍ ഉദ്ഘാടന വേദിയിലിരിക്കുന്നതും വിളക്ക് തെളിയിക്കുന്നതും ഉള്‍പ്പടെയുള്ള ചിത്രങ്ങളാണ് സോഷ്യല്‍മീഡിയ ഭരിക്കുന്നത്.
തിരുവനന്തപുരത്ത് കേരള സര്‍ക്കാര്‍ സംഘടിപ്പിച്ച കേരളീയം ഉദ്ഘാടന ചടങ്ങിനാണ് മൂന്ന് താരങ്ങളും ഒന്നിച്ച് എത്തിയത്. ഇതിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലെ ഗ്രൂപ്പുകളിലെല്ലാം വൈറലാണ്. താരങ്ങള്‍ക്ക് ഒപ്പം നടി ശോഭനയും പങ്കെടുത്തിരുന്നു.
കേരളീയം വേദിയില്‍ സംസാരിക്കവെ മുഖ്യമന്ത്രിയെ കുറിച്ച് കമല്‍ ഹാസന്‍ പറഞ്ഞവാക്കുകള്‍ വൈറലാവുകയാണ് ഇപ്പോള്‍. 2017ല്‍ രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ തീരുമാനിച്ചപ്പോള്‍ കേരളത്തിലെത്തി മുഖ്യമന്ത്രി പിണറായി വിജയനില്‍നിന്ന് ഉപദേശം തേടിയിരുന്നെന്നാണ് കമല്‍ഹാസന്‍ പറഞ്ഞത്.
കേരളം തനിക്ക് എന്നും തന്നെ സ്വന്തം നാടുപോലെ തന്നെയാണ് എന്നാണ് കമല്‍ സംസാരിച്ച് തുടങ്ങവെ പറഞ്ഞത്. സിനിമാ താരമെന്ന നിലയിലും അഭിനേതാവെന്ന നിലയിലും കേരളത്തില്‍നിന്ന് പ്രചോദനം ഉള്‍കൊണ്ടിട്ടുണ്ട്. തമിഴ്നാടും കേരളവും അഭേദ്യമായ ബന്ധമുണ്ട്. ഡാന്‍സും സംഗീതവും മുതല്‍ ഭക്ഷണ കാര്യത്തില്‍ വരെ ബന്ധപ്പെട്ടുകിടക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ, കേരളം മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ്. മികച്ച നേട്ടങ്ങളുണ്ടാക്കാനായി നിരന്തരം പരിശ്രമിക്കുന്നു ആളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും കമല്‍ പറഞ്ഞു. തന്റെ രാഷ്ടീയ ജീവിതത്തിന് ഞാന്‍ പലപ്പോഴും കേരളത്തെ മാതൃകയാക്കാറുണ്ട്. കേരള മോഡല്‍ വികസനം രാഷ്ട്രീയത്തില്‍ തനിക്ക് പ്രചോദനമാണെന്നും കമല്‍ വിശദീകരിച്ചു.
കേരളം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ ശക്തിപകര്‍ന്ന് അധികാര വികേന്ദ്രീകരണം നടത്തിയത് രാജ്യത്തിന് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തിയത് കോവിഡ് പ്രതിരോധത്തിന് സഹായകരമായതായും കമല്‍ ഹാസന്‍ പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ഒപ്പം തെന്നിന്ത്യന്‍ താരങ്ങള്‍ക്കൊപ്പം കലാ, സാംസ്‌കാരിക മേഖലയിലെ പ്രമുഖരും ഉദ്ഘാടന ചടങ്ങില്‍ അണിനിരന്നിരുന്നു. കേരളീയര്‍ ആയതില്‍ അഭിമാനിക്കുന്ന മുഴുവന്‍ ആളുകള്‍ക്കും ആ സന്തോഷം ലോകത്തോട് പങ്കുവെക്കാനുള്ള അവസരമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ചു.
എല്ലാ രംഗത്തും കേരളത്തിന് പ്രത്യേകതയുണ്ട്. ആര്‍ക്കും പിന്നില്‍ അല്ല കേരളീയര്‍ എന്ന ആത്മാഭിമാന പതാക ഉയര്‍ത്താന്‍ കഴിയണം. നമ്മുടെ നേട്ടങ്ങള്‍ അര്‍ഹിക്കുന്ന വിധം ലോകം തിരിച്ചറിഞ്ഞിട്ടില്ല. കേരളത്തെ ലോക സമക്ഷം അവതരിപ്പിക്കാനാണ് കേരളീയം പരിപാടിയെന്നും മുഖ്യമന്ത്രി പരിപാടിയെ കുറിച്ച് വിശദീകരിച്ചു.
കൂടാതെ കേരളീയം എല്ലാ വര്‍ഷവും കേരളപ്പിറവി ദിനത്തില്‍ ആഘോഷിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇത്തരം ഉത്സവങ്ങളുടെ പേരില്‍ ചില നഗരങ്ങള്‍ ലോകത്ത് അറിയപ്പെടുന്നുണ്ട്. ആ മാതൃക നമുക്ക് പിന്തുടരാമെന്നും കേരളീയത്തെ ലോക ബ്രാന്‍ഡാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.