സര്‍ക്കാര്‍ ജോലി കിട്ടിയാല്‍ മരണം വരെ കഞ്ഞി കുടിക്കാലോ എന്നൊരു ധാരണ ഉണ്ടായിരുന്നു; മുമ്പൊരു അഭിമുഖത്തില്‍ കലാഭവന്‍ ഹനീഫ് പറഞ്ഞ വാക്കുകള്‍

1105

ചില താരങ്ങളെ ഓർക്കാൻ ഒറ്റ സിനിമയിലെ കഥാപാത്രം തന്നെ ധാരാളം. ആ റോള്് പ്രേക്ഷക മനസ്സിൽ തറച്ചു കയറും. പറഞ്ഞുവരുന്നത് മലയാളികളുടെ പ്രിയപ്പെട്ട നടനായ കലാഭവൻ ഹനീഫിനെ കുറിച്ചാണ്. ഇന്നായിരുന്നു നടന്റെ മരണവാർത്ത പുറത്തുവന്നത്. 58 വയസ്സായിരുന്നു അദ്ദേഹത്തിന്.

Advertisements

എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് വൈകുന്നേരം മൂന്നരയോടെ ആയിരുന്നു അന്ത്യം. കുറച്ചു ദിവസങ്ങളായി ശ്വാസകോശ അണുബാധയെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. നടൻറെ മരണവാർത്ത പുറത്തു വന്നതോടെ ഹനീഫ് ചെയ്ത കഥാപാത്രങ്ങളും പ്രേക്ഷക മനസ്സിലൂടെ കടന്നു പോവുകയാണ്.

ഹനീഫിന്റെ ഈ പറക്കും തളിക എന്ന സിനിമയിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ചിത്രത്തിൽ കുറച്ച് സമയമേ നടൻ പ്രത്യക്ഷപ്പെട്ടുള്ളു എങ്കിലും അത് പ്രേക്ഷകർ ഇന്നും ഓർക്കുന്നത് തന്നെയായിരുന്നു. ഇത്തരത്തിൽ തനിക്ക് ലഭിച്ച ചെറിയ റോൾ എല്ലാം മനോഹരമായി തന്നെ ഹനീഫ് അവതരിപ്പിച്ചു.

അതേസമയം നേരത്തെ ഒരു അഭിമുഖത്തിൽ താൻ അഭിനയത്തിലേക്ക് വരുന്നതിനോടെ തന്റെ വാപ്പയ്ക്ക് താല്പര്യമുണ്ടായിരുന്നില്ലെന്ന് ഹനീഫ് പറഞ്ഞിരുന്നു. ഒരിക്കൽ കളവു പറഞ്ഞു സ്‌കൂളിൽ പോകാതെ സിനിമയ്ക്ക് പോയതിന്റെ പേരിൽ തന്നെ വാപ്പ തല്ലിയതിനെക്കുറിച്ചും അഭിമുഖത്തിൽ ഹനീഫ് പറഞ്ഞിരുന്നു.

താനും ഒരു സർക്കാർ ഉദ്യോഗസ്ഥൻ ആവണം എന്നായിരുന്നു അവർ ആഗ്രഹിച്ചത്. സർക്കാർ ജോലി കിട്ടിയാൽ മരണം വരെ കഞ്ഞി കുടിക്കാലോ എന്നൊരു ധാരണയായിരുന്നു ആ കാലത്ത്. അത് വാപ്പയ്ക്ക് ഉണ്ടായിരുന്നു അഭിമുഖത്തിൽ നടൻ പറഞ്ഞത് ഇങ്ങനെ ആയിരുന്നു.

https://youtu.be/uMI-3xOz_yo

Advertisement