വജ്രം എങ്ങനെയിരുന്നാലും പരിശുദ്ധമായിരിക്കും!പാട്ടുപാടി നൃത്തം ചെയ്യലും പ്രണയവുമല്ല ഹീറോയിസം എന്ന് തെളിയിച്ചു; സൂര്യയുടെ ഹീറോയിസം പറഞ്ഞ് ജ്യോതിക

62

ജയ് ഭീം സിനിമ ഇന്ത്യയ്ക്ക് പുറത്തും ചര്‍ച്ചയായ വ്യക്തമായ അംബേദ്കര്‍ രാഷ്ട്രീയം പറയുന്ന ചിത്രമാണ്. സൂര്യ എന്ന തെന്നിന്ത്യന്‍ സൂപ്പര്‍ താരം അഭിനയിച്ച ചിത്രത്തില്‍ മഉഖ്യ വേഷത്തില്‍ മലയാളി താരമായ ലിജോ മോളും എത്തിയിരുന്നു.

അതേസമയം, ജയ്‌ള ഭീമിനം ലഭിച്ച അവാര്‍ഡില്‍ സന്തോഷം പ്രകടിപ്പിച്ച് രംഗത്തെത്തയിരിക്കുകയാണ് ച്തിരത്തിലെ പ്രധാന വേഷങ്ങളിലൊന്ന് ചെയ്ത സൂര്യയുടെ ഭാര്യയും നടിയുമായ ജ്യോതിക. തമിഴ് സിനിമയിലെ ഹീറോയിസത്തെ പൊളിച്ചെഴുതിയ സിനിമയാണ് ജയ് ഭീം എന്ന് ജോയ്തിക പറഞ്ഞു.

Advertisements

ചിത്രത്തിന്റെ നിര്‍മ്മാതാവാണ് ജ്യോതിക.മികച്ച തമിഴ് ചിത്രത്തിനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് സ്വീകരിച്ചതിന് പിന്നാലെ നടത്തിയ പ്രസംഗത്തിലാണ് ജയ് ഭീം അവാര്‍ഡിന് അര്‍ഹമാണെന്ന് ജ്യോതിക തുറന്നുപറഞ്ഞത്. ഞാന്‍ വളരെ അഭിമാനത്തോടെ പറയുന്നു ജയ് ഭീം ഈ അവാര്‍ഡ് അര്‍ഹിക്കുന്നു എന്ന്. നല്ല സിനിമ ആയതുകൊണ്ടു മാത്രമല്ല തമിഴ് സിനിമയിലെ ഒരുപാട് ക്ലീഷേകള്‍ പൊളിച്ച സിനിമകൂടിയാണ് ജയ് ഭീം എന്നും ജോ പ്രതികരിച്ചു.

ALSO READ- അനിയത്തി മഹാലക്ഷ്മിയെ ചുറ്റിപ്പിടിച്ച് അമര്‍ത്തി ഉമ്മ വെച്ച് ചേച്ചി മീനാക്ഷി! ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

ഒരു ദീപാവലി ദിവസമാണ് ഈ സിനിമ റിലീസ് ചെയ്തത്. ഉത്സവ ദിവസംത്തില്‍ ഇത്ര സീരിയസായ കഥ പറയുന്ന സിനിമ കാണാന്‍ ആളുകളെത്തുമോ എന്ന് ആശങ്കപ്പെട്ടിരുന്നു. എന്നാല്‍ ഞങ്ങള്‍ക്ക് പോലും തെറ്റിപ്പോയി. ഈ സിനിമ പ്രേക്ഷകര്‍ ഒരു ആഘോഷമാക്കി. അതിശയകരമായ പ്രതികരണം നല്‍കിയ തമിഴ് നാട്ടിലെയും ഈ രാജ്യത്തെയും ചെറുപ്പക്കാരോട് ഞങ്ങള്‍ നന്ദി പറയുന്നുവെന്നും പുരസ്‌കാര വേദിയില്‍ ജ്യോതിക പ്രതികരിച്ചു.

ഇന്ത്യന്‍ സിനിമ ഒട്ടാകെയുമുള്ള ഹീറോയിസം എന്ന ക്ലീഷേ തകര്‍ത്തു. എല്ലാവരും ആരാധിക്കുന്ന ഒരു നായകനായിരിക്കണം മുഖ്യതാരം. പാട്ടുപാടി നൃത്തം ചെയ്യണം, പ്രണയിക്കണം ഇതൊക്കെയാണ് ഹീറോയിസം എന്നാണു മികകവരുടേയും ധാരണ. എന്നാല്‍, പക്ഷേ നമ്മുടെ സംവിധായകന്‍ ജ്ഞാനവേല്‍ അതെല്ലാം പൊളിച്ചടുക്കി.

ALSO READ-കോമഡി ചെയ്തവരെല്ലാം നെഗറ്റീവ് വേഷത്തില്‍ നിറഞ്ഞാടി; അമ്പരപ്പിച്ച് സീതയും ശശാങ്കനും അഷ്‌റഫും; ചിരിപ്പിച്ച് കീരിക്കാടന്‍ ജോസ്; അഭിമാനിക്കാം റോഷാക്ക് ടീമിന്

സൂര്യ അദ്ദേഹത്തിന്റെ പുരികം പൊക്കിക്കൊണ്ട് ആ ചെറിയ പെണ്‍കുട്ടിയോട് ‘നിനക്ക് ഇഷ്ടമുള്ളത്രയും പഠിക്കാം’ എന്ന് പറഞ്ഞതാണ് ഹീറോയിസം. സ്‌ക്രിപ്റ്റില്‍ ഉള്ളതുപോലെ തന്നെ, ചിത്രത്തിലെ നായികയെ ആധാരമാക്കി കഥ പറഞ്ഞെന്നതാണ് ആ ഹീറോയിസം.

ഇന്ന് സിനിമയുടെ നന്മയ്ക്ക് വേണ്ടി ഹീറോയിസത്തെ കാണുന്ന രീതി അടിമുടി മാറ്റിയെഴുതണം എന്നാണ് പറയാനുള്ളത്. ജനപ്രീതിയുള്ള ഒരു നായകനെത്തന്നെ കാസ്റ്റ് ചെയ്തുകൊണ്ട് തമിഴ് സിനിമാ ഹീറോയിസത്തെ പൊളിച്ചെഴുതിയ ജ്ഞാനവേലിനോട് നന്ദിയുണ്ട് എന്നും ജ്യോതിക പറഞ്ഞു. വജ്രം എങ്ങനെയിരുന്നാലും പരിശുദ്ധമായിരിക്കും എന്ന് അദ്ദേഹം തെളിയിച്ചെന്നാണ് ജ്യോതികയുടെ കമന്റ്.

Advertisement