‘എനിക്ക് അവളെ ഭയങ്കര ഇഷ്ടമാണ് സാഗർ പെരുമാറുന്നത് കാണുമ്പോൾ പടച്ചോൻ സത്യം അവനെ കൊ ല്ലാൻ തോന്നും’; സെറീനയോടുള്ള പ്രണയം പറഞ്ഞ് ജുനൈസ്

409

ബിഗ് ബോസ് അഞ്ചാം സീസൺ തുടരുന്നതിനിടെ വീട്ടിലെ വഴക്കുംഗ്രൂപ്പിസവും തുടങ്ങിയ സ്ട്രാറ്റർജിക്ക് പിന്നാലെ ഇപ്പോഴിതാ പ്രണയവും ഒരു തന്ത്രമായി പയറ്റുകയാണ് പലരും. മിക്ക ബിഗ് ബോസ് സീസണുകളിലും പ്രണയമുണ്ടായിരുന്നു. പേളി- ശ്രീനിഷ് ജോഡികളായിരുന്നു ബിബി ഹൗസിലെ ആദ്യത്തെ പ്രണയജോഡികൾ. ഇരുവരും പുറത്തിറങ്ങിയതിന് പിന്നാലെ വിവാഹിതരുമായിരുന്നു.

എന്നാൽ പിന്നീട് വന്ന സീസണുകളിലെ പ്രണയങ്ങളെല്ലാം ഗെയിം തന്ത്രം മാത്രമായി ഒതുങ്ങിയിരുന്നു. ഇതോടെ ബിബിയിൽ പ്രണയം കാണുമ്പോൾ തന്നെ വിർശിക്കുന്നവരായി മാറിയിരിക്കുകയാണ് പ്രേക്ഷകർ.

Advertisements

അഞ്ചാം സീസണിലിപ്പോൾ പ്രണയത്തിന്റെ ഒരു മാലപ്പടക്കം തന്നെയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ കുറച്ചുനാളുകളായി സാഗർ- സെറീനയായിരുന്നു സീസണിലെ പ്രണയ കോംബോ. എന്നാൽ ഇപ്പോൾ ഈ രണ്ടുപേരിലേക്കും മറ്റ് പ്രണയിതാക്കൾ കൂടി എത്തിയിരിക്കുകയാണ്.

നിരവധി പ്രണയകഥകൾ കേൾക്കേണ്ടി വരുമെന്നാണ് ഈ സീസൺ നൽകുന്ന സൂചന. നാദിറയ്ക്കും സാഗറിനോട് പ്രണയമുണ്ടെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്. കൂടാതെ സാഗറിന്റെ ഉറ്റ സുഹൃത്തായ ജുനൈസിനും സെറീനയോട് പ്രണയം തോന്നിയിരിക്കുകയാണ്.

ALSO READ- മോഹൻലാലിന്റെ മകൻ പാവം ചെറുക്കൻ, മമ്മൂട്ടിയുടെ മകന് തീരെ അഹങ്കാരം ഇല്ല; പിന്നെ ഏത് സൂപ്പർസ്റ്റാറുകളുടെ മക്കൾക്ക് എതിരെ നടപടി എടുക്കാനാണ് പറയുന്നത്: സജി നന്ത്യാട്ട്

എന്നാൽ, സെറീനയ്ക്കും സാഗറിനും പരസ്പരം പ്രണയം എന്നാണ് കഴിഞ്ഞ ദിവസത്തിൽ നിന്നും മനസിലാക്കുന്നത്. എന്നാൽ തങ്ങൾ ആത്മാർത്ഥ സുഹൃത്തുക്കൾ ആണെന്നാണ് സാഗറും സെറീനയും ബിബി ഹൗസിലെ മറ്റുള്ളവരോട് പറയുന്നത്. ഇരുവരുടെയും പെരുമാറ്റത്തിൽ സൗഹൃദമല്ല പ്രണയമാണ് കാണുന്നതെന്നാണ് ആരാധകർ പറയുന്നത്.

ജുനൈസ് ജയിലിൽ പോയതിനിടെ കൂടെയുള്ള റെനീഷയോടാണ് തനിക്ക് സെറീനയോട് പ്രണയമാണെന്ന് വെളിപ്പെടുത്തിയത്. ഇക്കാര്യം ആരോടും പറയരുതെന്ന് റെനീഷയോട് പ്രോമിസ് ചോദിച്ചാണ് ജുനൈസ് സെറീനയോടുള്ള പ്രണയം പറയുന്നത്.

ALSO READ- ന്നാണ് പ്രണയിച്ചതെങ്കിൽ ഈ ബന്ധം പോലും നിലനിൽക്കില്ലായിരുന്നു; വിവാഹമൊന്നും നടക്കില്ലായിരുന്നു; തുറന്ന് പറഞ്ഞ് ഷാജു ശ്രീധറും ചാന്ദ്‌നിയും

‘എനിക്കെന്തോ അവളെ ഭയങ്കര ഇഷ്ടമാണ്. എന്തോ ഒരു ക്രഷ്. ഒത്തിരി ക്വാളിറ്റീസ് ഉള്ള ആളാണ്. എന്താന്ന് അറിയില്ല സാഗറുമായി അവൾ സംസാരിക്കുമ്പോൾ, പൊസസീവ്‌നെസ്സ് തോന്നാറുണ്ട്. പടച്ചോൻ സത്യത്തിൽ. എനിക്ക് സാഗറിനെ ഇടിച്ച് കൊ ല്ലാ നുള്ള ദേഷ്യം വരാറുണ്ട്. പക്ഷേ സാഗറിനെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. ശുദ്ധമായ മനസിന് ഉടമയാണ്. ചില സമയത്ത് സെറീനയോടുള്ള അവന്റെ പെരുമാറ്റം എന്നെ ദേഷ്യം പിടിപ്പിക്കുന്നു’- എന്നൊക്കെയാണ് ജുനൈസ് പറയുന്ന്ത.

എന്നാൽ, ജുനൈസിനോട് സെറീനയ്ക്ക് സഹോദര സ്‌നേഹം മാത്രമാണ് ഉള്ളതെന്ന് റെനീഷ പറയുന്നുണ്ട്. എന്നാൽ സാഗറിനെ സഹോദരനെ പോലെ ആണ് കാണുന്നതെന്നല്ലേ അവൾ പറഞ്ഞതെന്നാണ് ജുനൈസ് തിരിച്ചു ചോദിക്കുന്നത്. ഇതിന്റെ പേരും പറഞ്ഞാണോ സമീപകാലത്ത് സാഗറുമായി പ്രശ്‌നങ്ങൾ ഉണ്ടാകുന്നതെന്നും റെനീഷ ചോദിക്കുന്നുമുണ്ട്. അതേസമയം, ഈ പ്രണയം സ്ട്രാറ്റജി ആണോ എന്നും വരും ദിവസങ്ങളിൽ അറിയാം.

Advertisement