‘ഞാൻ ഒട്ടും പേടിയില്ലാതെ ചെയ്ത കഥാപാത്രം ഇതാണ്; പ്രായവും അതായിരുന്നല്ലോ’; ഏതെങ്കിലും റസ്‌റ്റോറന്റിൽ കയറിയാൽ പ്ലേ ചെയ്യുന്ന പാട്ടിത്: നടി ജോമോൾ

189

മലയാള സിനിമാ അഭിനയ രംഗത്തേക്ക് ബാലതാരമായി എത്തി പിന്നീട് നായികയായി മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ജോമോൾ. മലയാളത്തിന്റെ മഹാനായ എഴിത്തുകാരൻ എംടി വാസുദേവൻ നായർ രചിച്ച് ക്ലാസ്സിക് ഹിറ്റ്‌മേക്കർ ഹരിഹരൻ സംവിധാനം ചെയ്ത ഒരു വടക്കൻ വീരഗാഥ എന്ന മെഗാസ്റ്റാർ മമ്മൂട്ടി ചിത്രത്തിൽ ഉണ്ണിയാർച്ചയുടെ കുട്ടിക്കാലം അവതരിപ്പിച്ചാണ് ജോമോൾ മലയാള സിനിമയിലെത്തിയത്.

വടക്കൻ വീരഗാഥയുടെ തകർപ്പൻ വിജയത്തെ തുടർന്ന് പിന്നീട് അനഘ, മൈ ഡിയർ മുത്തച്ഛൻ തുടങ്ങിയ ചിത്രങ്ങളിലും ബാലതാരമായി ജോമോൾ അഭിനയിച്ചു. സൂപ്പർതാരം ജയറാം നായകനായ സ്നേഹത്തിലൂടെ നായികാ വേഷത്തിലേക്കും താരം എത്തി. എംടി ഹരിഹരൻ ടീമിന്റെ തന്നെ എന്ന് സ്വന്തം ജാനകിക്കുട്ടി എന്നയിലൂടെ മികച്ച നടിയായി മാറിയ താരം പിന്നീട് നിരവധി സിനിമകളിൽ നായികയായും സഹനടിയായും എല്ലാംമെത്തി.

Advertisements

നിറം, ദീപസ്തംഭം മഹാശ്ചര്യം, മയിൽപ്പീലിക്കാവ്, പഞ്ചാബി ഹൗസ്, ചിത്രശലഭം തുടങ്ങിയ ചിത്രങ്ങളിലൂടെ എല്ലാം ജോമോൾ മലയാളികൾക്കു പ്രിയങ്കരിയായി മാറുകയായിരുന്നു. അതേ സമയം വാഹശേഷം സിനിമയിൽ നിന്നും ഇടവെള എടുത്ത താരം ടെലിവിഷൻ ഷോകളിലൂടെ നടി മിനിസ്‌ക്രീനിൽ സജീവമായിരുന്നു.

ALSO READ- മകളെ സ്‌കൂളില്‍ കൊണ്ടുപോയാല്‍ എല്ലാവരും കളിയാക്കുമോ എന്നൊരു പേടി ഉണ്ടായിരുന്നു; ശോഭനയുടെ വാക്കുകള്‍

ഇപ്പോഴിതാ, താൻ ഒട്ടും പേടിയില്ലാതെ അഭിനയിച്ച സിനിമ ഏതാണ് എന്ന് പറയുകയാണ് ജോമോൾ. അന്ന് തനിക്ക് സിനിമ എന്താണെന്ന് അറിയില്ലായിരുന്നെന്നും ഒരു പൊട്ടിയെപോലെയായിരുന്നു അഭിനയിച്ചതെന്നും പറയുകയാണ് ജോമോൾ റെഡ് എഫ്.എമ്മിനോട്.

‘ഞാൻ ഒട്ടും പേടിയില്ലാതെ ചെയ്ത കഥാപാത്രം ജാനകി കുട്ടിയായിരുന്നു. ഒന്നും അറിയില്ലായിരുന്നല്ലോ. പൊട്ടത്തിയെ പോലെ ആയിരുന്നല്ലോ. ആ പ്രായവും ആയിരുന്നു, ഒന്നുമറിയില്ല. സിനിമ എന്താണെന്ന് അറിയില്ല. വിളിച്ചു പരിചയമുള്ള ആളുകളുണ്ട്. അങ്ങനെ പോയി. എല്ലാവരും പുതുമുഖങ്ങൾ ആയിരുന്നു’- എന്നും താരം വെളിപ്പെടുത്തുന്നു.

അതേസമയം, തനിക്ക് നിറം സിനിമയിലെ വർഷ എന്ന കഥാപാത്രം ചെയ്യാൻ കുറച്ച് ബുദ്ധിമുട്ടായിരുന്നെന്നും താരം പറയുന്നുണ്ട്. കൂടുതലും താൻ അഭിനയിച്ച സിനിമകളിലെ പാട്ടുകളാണ് സിനിയമയെക്കാൾ ആളുകൾ സ്വീകരിച്ചതെന്നും ജോമോൾ പറയുകയാണ്.


തന്റെ പടങ്ങളെക്കാൾ പാട്ടുകളാണ് പോപ്പുലർ ആയിട്ടുള്ളത്. താൻ ഏതെങ്കിലും റെസ്റ്റോറന്റിൽ പോയിക്കഴിഞ്ഞാൽ തന്റെ പടത്തിലെ പാട്ടുകളാണ് വെക്കുകയെന്നും ജോമോൾ പറയുകയാണ്.

‘ഞാൻ എപ്പോഴും പറയും എന്റെ പടം ഹിറ്റ് ആയിട്ടില്ലെങ്കിലും പടത്തിലെ പാട്ടുകൾ ഒരുപാട് അപ്പ്രീസിയേഷൻ കിട്ടിയിട്ടുണ്ട് എന്ന്. പ്രത്യേകിച്ച് ദീപസ്തംഭം മഹാശ്ചര്യത്തിലെ പാട്ട്.’

‘ഏതെങ്കിലും ഒക്കെ റെസ്റ്റോറന്റിൽ പോയി കഴിഞ്ഞാൽ നമ്മൾ കഴിക്കാൻ ഇരിക്കുമ്പോൾ, വന്നു കഴിഞ്ഞ് ഒരു 15 മിനിറ്റ് കഴിഞ്ഞാൽ നമ്മുടെ പടത്തിലെ പാട്ടുകളായിരിക്കും ഇടുക. അപ്പോഴാണ് മനസ്സിലാക്കുക പടം അത്ര പോപ്പുലർ ആയിട്ടില്ലെങ്കിലും പാട്ട് പോപ്പുലർ ആയിട്ടുണ്ട് എന്ന്- ജോമോൾ പറയുകയാണ്.

Advertisement