മിനിസ്‌ക്രീന്‍ സീരിയല്‍ പ്രേക്ഷകരായ മലയാളികള്‍ക്ക് ഏറെ സുപരിചിതരായ താര ദമ്പതികള്‍ ആണ് ജിഷിന്‍ മോഹനും വരദയും. പ്രണയിച്ച് വിവാഹം കഴിച്ചവരാണ് ഇവര്‍. ഇരുവരും ഒരുമിച്ച് അഭിനയിച്ച അമല എന്ന പരമ്പരയുടെ സെറ്റില്‍ വച്ചാണ് പ്രണയത്തിലാകുന്നത്.
ഇതിന് പിന്നാലെ വിവാഹം കഴിക്കുകയും ആയിരുന്നു. സോഷ്യല്‍ മീഡിയയിലും സജീവമായ ദമ്പതികളെ ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്. താരങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കുന്ന വീഡിയോസും ഇവരുടെ വിശേഷങ്ങളുമൊക്കെ ആരാധകര്‍ വളരെ പെട്ടെന്ന് ഏറ്റെടുക്കുകയും ചെയ്യുന്ന് പതിവാണ്.
എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇരുവരും പിരിഞ്ഞുവെന്ന തരത്തിലുള്ള വാര്‍ത്തകളാണ് എങ്ങും. ഈ വാര്‍ത്തകള്‍ക്കെതിരെ പ്രതികരണവുമായി ജിഷിനും വരദയും നേരത്തെ രംഗത്തെത്തുകയും ചെയ്തിരുന്നു. എന്തിനാണ് ആളുകള്‍ തങ്ങളുടെ ജീവിതത്തിലേക്ക് ഇടിച്ചുകയറി കള്ളം പറയുന്നതെന്ന് വരദ ചോദിച്ചിരുന്നു.
അതേസമയം, വരദ സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം തനിക്ക് തനിച്ചുള്ള ജീവിതമാണ് ഇഷ്ടം എന്ന തരത്തിലുള്ളതായിരുന്നു. ഇപ്പോഴിതാ ജിഷിനും വരദയും കുറേക്കാലം മുമ്പ് നല്‍കിയ ഒരു അഭിമുഖമാണ് വീണ്ടും ശ്രദ്ധിക്കപ്പെടുന്നത്.
ഒന്നിച്ച് തങ്ങള്‍ ഷൂട്ടിന് പോകാറില്ലെന്ന് താരദമ്പതികള്‍ അഭിമുഖത്തില്‍ പറയുന്നു. മകന്റെ കാര്യം നോക്കാന്‍ വേണ്ടി ഒരാള്‍ ബ്രേക്കെടുക്കുമ്പോഴേ മറ്റേയാള്‍ അഭിനയിക്കാന്‍ പോകാറുള്ളൂവെന്ന് ജിഷിനും വരദയും പറയുന്നു. ഒന്നിച്ച് അഭിനയിക്കില്ലെന്ന് ഒരുമിച്ചെടുത്ത തീരുമാനമാണെന്നും ഇവര്‍ പറയുന്നു.
വിവാഹത്തിന് മുമ്പേ എടുത്ത തീരുമാനമാണ് ഇത്. എന്നാല്‍ ഒരേ ഫീല്‍ഡില്‍ ആണ് രണ്ടാളും ജോലി ചെയ്യുന്നത് എന്നത് രണ്ടാള്‍ക്കും ഗുണമാണ്. കാരണം ജോലിയുടെ സ്വഭാവത്തെക്കുറിച്ചൊക്കെ അറിയാന്‍ കഴിയുമല്ലോ എന്നും അഭിനയമെന്താണ് ജീവിതം എന്താണ് എന്ന് നന്നായി അറിയാമെന്നും ജിഷിനും വരദയും കൂട്ടിച്ചേര്‍ത്തു.