മലയാളി താരങ്ങൾ വെറുതെ അഭിനയിച്ച് പോവുകയല്ല, കഥാപാത്രമായി ജീവിക്കുകയാണ്; ഒരുപാട് ഇഷ്ടമാണ് ആ അഭിനയം, മലയാളസിനിമയോടുള്ള ഇഷ്ടം പറഞ്ഞ് ജയം രവി

332

തെന്നിന്ത്യൻ യുവതാരം ജയം രവി തമിഴ് സിനിമയിൽ ഇന്ന് ഏറ്റവും ജനപ്രീതി ഉള്ള നടന്മാരിൽ ഒരാൾ ആണ്. തുടർച്ചയായി ഹിറ്റുകൾ സമ്മാനിക്കുന്ന ഈ നടൻ വ്യത്യസ്ത പ്രമേയങ്ങൾ കൈകാര്യം ചെയ്യുന്ന ചിത്രങ്ങൾ പ്രേക്ഷകരുടെ മുന്നിൽ എത്തിക്കുന്നതിൽ വലിയ ശ്രദ്ധ പുലർത്തുന്ന കലാകാരൻ കൂടിയാണ്.

അദ്ദേഹത്തിന്റെ കഴിഞ്ഞ റിലീസ് ചിത്രങ്ങളെല്ലാം വലിയ വിജയം നേടിയിരുന്നു. മലയാളി പ്രേക്ഷകർക്കും ഏറെ പ്രീയപ്പെട്ട തമിഴ് നടന്മാരിൽ ഒരാളാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ഒരുപാട് ചിത്രങ്ങൾ കേരളത്തിലും മികച്ച വിജയം നേടിയിട്ടുണ്ട്. പൊന്നിയിൽ സെൽവൻ ഒന്ന്, രണ്ട് ഭാഗങ്ങളിലെ ജയം രവിയുടെ കഥാപാത്രവും ഏറെ പ്രശംസ നേടിയിരുന്നു.

Advertisements

ഇപ്പോഴിതാ തനിക്ക് മലയാള സിനിമയോടും താരങ്ങളോടുമുള്ള ഇഷ്ടം തുറന്നുപറയുകയാണ് നടൻ ജയം രവി. മലയാള സിനിമയിലെ അഭിനേതാക്കൾ യഥാർത്ഥത്തിൽ സിനിമയിൽ ജീവിക്കുകയാണെന്നും അത് ഒരു പടി മുകളിലാണെന്നും ജയം രവി പറഞ്ഞു.

ALSO READ- കുറെ വർഷങ്ങൾ മക്കളില്ലാതെ ഒരുപാട് സങ്കടപ്പെട്ടതാണ് ഞങ്ങൾ; പന്ത്രണ്ട് വർഷത്തിന് ശേഷമാണ് മകളെ കിട്ടിയത്; പിരിഞ്ഞിരിക്കാനാവില്ല: കാർത്തിക കണ്ണൻ

ജയം രവി തന്റെ പുതിയ ചിത്രം ഇരൈവൻ-ന്റെ പ്രമോഷന്റെ ഭാഗമായി കേരളത്തിലെ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് ഈ അഭിപ്രായം പറഞ്ഞത്. മലയാളത്തിൽ അഭിനയിക്കണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്നും നല്ലൊരു അവസരത്തിനായി കാത്തിരിക്കുകയാണെന്നും ജയം രവി പറഞ്ഞു.

മലയാളം സ്‌കൂൾ ഓഫ് ആക്ടിങ് തനിക്ക് ഒരുപാട് ഇഷ്ടമാണ്. വളരെ നാച്ചുറൽ ആയിട്ടാണ് മലയാളത്തിൽ ഉള്ളവർ അഭിനയിക്കുക. കഥാപാത്രമായി അവർ ശരിക്കും ജീവിക്കുകയാണ്. അത് എപ്പോഴും ഒരു പടി മുകളിലാണെന്ന് തനിക്ക് തോന്നിയിട്ടുള്ളതെന്നും താരം പറഞ്ഞു. മലയാളത്തിൽ അഭിനയിക്കണമെന്ന് തനിക്കും ആഗ്രഹമുണ്ടെന്നാണ് ജയം രവി പറഞ്ഞത്.

ALSO READ- എന്റെ ജീവിതത്തിൽ കയറി അല്ലേ കളിച്ചത് അതുകൊണ്ട് വെറുതെ വിടണം എന്ന് തോന്നിയില്ല, കേസ് കൊടുത്തു; വിവാഹശേഷം നടന്നത് വിശദീകരിച്ച് അശ്വതിയും രാഹുലും

മലയാള താരങ്ങൾ വെറുതെ അഭിനയിച്ച് പോകുന്ന നടീനടന്മാരല്ല ഇവരൊന്നും. അഭിനയത്തെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ അവർ പറഞ്ഞുതരും. മലയാളത്തിലെ താരങ്ങളായ ജയറാം സാറിന്റെയും നദിയ മൊയ്തുവിന്റെയുമൊക്കെ കൂടെ അഭിനയിക്കാൻ സാധിച്ചതിൽ വളരെയേറെ സന്തോഷമുണ്ടെന്നും ജയം രവി പറഞ്ഞു.

അവർക്കൊപ്പമൊക്കെ അഭിനയിക്കാൻ അവസരം കിട്ടിയതിൽ ഞാൻ അനുഗ്രഹീതനാണെന്ന് തോന്നിയിട്ടുണ്ട്. മലയാള ഭാഷ പറയാനുള്ള ബുദ്ധിമുട്ട് മാത്രമാണ് ഒരു പ്രശ്നമെന്നും അത് ശരിയാക്കാനായി ശ്രമിക്കുമെന്നും മലയാളത്തിൽ തനിക്കായി നല്ല കഥകൾ വന്നാൽ തീർച്ചയായും പരിശ്രമമെടുത്ത് അഭിനയിക്കുമെന്നും താരം വെളിപ്പെടുത്തി.

തന്റെ ഹിറ്റ് ചിത്രമായ തനി ഒരുവൻ സിന്മയുടെ രണ്ടാം ഭാഗം അടുത്ത വർഷം ഷൂട്ടിങ്ങ് തുടങ്ങുമെന്നും വില്ലൻ ഒരുപക്ഷേ സ്ത്രീയോ പുരുഷനോ ആവാമെന്നും ജയം രവി പറഞ്ഞു. തനി ഒരുവൻ 2 വിനായി ആരാധകർ കാത്തിരിക്കുന്നുണ്ട്. ഞങ്ങൾക്ക് കിട്ടുന്ന പ്രതികരണവും അത്തരത്തിലാണെന്നും താരം പറഞ്ഞു.

Advertisement