മലയാള സിനിമയിലെ ഹിറ്റ് മേക്കർ വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന സിനിമയിൽ കൂടി മലയാളത്തിന്റെ വെള്ളിത്തിരയിലേക്ക് എത്തിയ താര സുന്ദരിയാണ് ഹണിറോസ്. ഇതിനോടകം നിരവധിി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറാൻ ഹണി റോസിന് കഴിഞ്ഞു.
മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും എല്ലാം ഹണി റോസ് തിളങ്ങി നിൽക്കുകയാണ്. ബോൾഡ് ആയ കഥാപാത്രങ്ങൾ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധ കാണിക്കുന്ന ഹണിയുടെ കരിയറിൽ വഴിത്തിരിവായത് ട്രിവാൻഡ്രം ലോഡ്ജ് എന്ന മലയാള ചിത്രമാണ്.
മോഡേൺ വേഷവും നാടൻ വേഷത്തിലും ഒരുപോലെ ശ്രദ്ധിക്കപ്പെട്ട താരമാണ് ഹണി. ടൈപ്പ് കാസ്റ്റിങ്ങിൽ ഒതുങ്ങാതെ എല്ലാത്തരം കഥാപാത്രങ്ങളും തന്റെ കയ്യിൽ ഭഭ്രമാണെന്ന് വളരെ ചുരിങ്ങിയ സമയം കൊണ്ട് താരം തെളിച്ചിരുന്നു. പിന്നീട് തെലുങ്കിലും ഹണി റോസ് ശ്രദ്ധേയമായ വേഷം അവതരിപ്പിച്ച് ബാലയ്യയുടെ നായികയായി തിളങ്ങി.
ഇപ്പോഴിതാ തന്റെ കരിയറിനെ തന്നെ മാറ്റി മറിക്കുന്ന തരത്തിലുള്ള ഗംഭീരമായ ഒരു കഥാപാത്രമവുമായി പ്രേക്ഷകർക്ക് മുന്നിലെത്തുകയാണ് നടി ഹണി റോസ്. എബ്രിഡ് ഷെയ്ൻ നിർമാണം നിർവഹിക്കുന്ന റേച്ചൽ എന്ന സിനിമയിലാണ് ഹണി റോസ് വ്യത്യസ്ത കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിലേക്ക് താരത്തിന്റെ ചെറുപ്പക്കാലം അവതരിപ്പിക്കാൻ 10-12 വയസ് പ്രായമുള്ള ചൈൽഡ് ആർട്ടിസ്റ്റുകളെ ആവശ്യമുണ്ടെന്ന് അറിയിച്ചുകൊണ്ടുള്ള പോസ്റ്റ് കഴിഞ്ഞ ദിവസം ഹണി റോസ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു.
എന്നാൽ ഈ കാസ്റ്റിംഗ് കോളിനെ പോസിറ്റീവായി കാണുന്നതിന് പകരം വി മർശിക്കുകയാണ് പലരും. ഹണിറോസിന്റെ ശരീരപ്രത്യേകതകൾ ചെറുപ്പത്തിലെ ഉള്ള കുട്ടികളെ കിട്ടാൻ ബുദ്ധിമുട്ടാണെന്നും ഓഡിഷനിൽ എങ്ങനെയായിരിക്കും ബാലതാരത്തെ തിരഞ്ഞെടുക്കുകയെന്നും ചോദിച്ച് അ ശ്ലീ ല കമന്റുകളാണ് പലരും കുറിക്കുന്നത്.
അതേസമയം, ഫേസ്ബുക്കിലെ ഈ അമ്മാവന്മാരുടെ ശല്യം കാരണമാണ് ഇൻസ്റ്റയിൽ വന്നതെന്നും ഇവിടെയും പക്ഷേ ഞ ര മ്പു രോഗികൾ താവളമാക്കിയെന്നും ചിലർ ചുട്ടമറുപടി നൽകുന്നുണ്ട്.
കാലം എത്രകഴിഞ്ഞാലും മലയാളികളിൽ ചിലരുടെ മനസ്സിൽ അടിഞ്ഞുകൂടിയ അഴുക്ക് മാറാൻ പോകുന്നില്ലെന്നും വിമർശിക്കുകയാണ് പലരും.