ഇപ്പോഴും ഞാന്‍ ശരിക്കും ഹണി റോസ് തന്നെയാണ്; ഇപ്പോഴും കോളുകള്‍ വരാറുണ്ട്; മനസ് തുറന്ന് വൈഗ റോസ്

459

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഹണി റോസ്. ഒരിടവേളയ്ക്ക് ശേഷം സിനിമയില്‍ സജീവമായിരിക്കുകയാണ് ഹണി. താരത്തിന് ഇപ്പോള്‍ തെലുങ്കിലും തിരക്കേറുകയാണ.് ഇതിനിടെയാണ് ഹണി റോസ് എന്നുതന്നെ പേരുള്ള മറ്റൊരു താരവും രംഗത്തെത്തിയിരിക്കുന്നത്.

ടെലിവിഷന്‍ പരിപാടികളിലും സീരിയലുകളിലും സജീവമായ താരമാണ് വൈഗ റോസ് എന്ന ഹണി റോസ് ജോസഫ്.. കുഞ്ചാക്കോ ബോബന്‍ നായകനായ ഓര്‍ഡിനറി മോഹന്‍ലാല്‍ നായകനായ അലക്സാണ്ടര്‍ ഗി ഗ്രേറ്റ് തുടങ്ങിയ സിനിമകളിലും താരം ചെറിയ വേഷങ്ങളിലെത്തിയിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ തന്റെ പേര് ഹണി റോസ് ജോസഫ് എന്നായിരുന്നു എന്ന് പറയുകയാണ് വൈഗ.

Advertisements

സിനിമാലോകത്തേക്ക് വരുമ്പോള്‍ തന്റെ പേര് ഹണി റോസ് എന്നായിരുന്നു. പിന്നീട് ചില തെറ്റിദ്ധാരണകള്‍ വന്നപ്പോള്‍ പേര് മാറ്റിയതാണെന്നും വൈഗ പറഞ്ഞു. തന്നെ ഇപ്പോഴും ഹണി റോസ് അല്ലേയെന്നും ചോദിച്ച ആളുകള്‍ ഫോണില്‍ വിളിക്കാറുണ്ടെന്നും വൈഗ ഇന്ത്യഗ്ലിറ്റ്സിനോട് പറഞ്ഞു.

ALSO READ- ഉണ്ണി മുകുന്ദന്‍ ശരിക്കും ഗുണ്ടയാണ്; എന്നെ വീട്ടില്‍ കയറി അടിക്കുമെന്ന് പറഞ്ഞു; മലപ്പുറത്ത് പോയി അടിക്കാറുണ്ട്; ആരോപിച്ച് സന്തോഷ് വര്‍ക്കി

ഞഒരു പാലാക്കാരി അച്ചായത്തിയാണ് താനെന്നും തനിക്ക് എന്നാല്‍ കൂടുതല്‍ ഇഷ്ടം ചെന്നൈയാണെന്നും താരം പറയുന്നു. താരമിപ്പോള്‍ താമസിക്കുന്നതും ചെന്നൈയിലാണ്. സ്ത്രീകളെ കൂടുതല്‍ ബഹുമാനിക്കുന്നത് തമിഴ്നാട്ടുകാരാണ്. താന്‍ കുറേ തമിഴ് സീരിയലുകളിലും സിനിമകളിലുമൊക്കെ അഭിനയിച്ചിട്ടുണ്ട്.

അവിടെയൊക്കെ നമ്മള്‍ സെറ്റിലേക്ക് ചെല്ലുമ്പോള്‍ മാഡം എന്നാണ് വിളിക്കുന്നത്. അങ്ങനെ വിളിക്കണമെന്നല്ല ഞാന്‍ പറയുന്നത്. ഒന്നുമില്ലെങ്കില്‍ നമ്മുടെ പേരെങ്കിലും വിളിക്കാമെന്നും താരം പ്രതികരിക്കുന്നു.

അതേസമയം, ഇവിടെയുള്ളവര്‍ ആദ്യം കാണുമ്പോള്‍ തന്നെ നീ, എടീ, പോടീ എന്നൊക്കയാണ് വിളിക്കുന്നത്. അത് അത്ര സുഖമുള്ള കാര്യമല്ല. പിന്നെ അത്ര അടുപ്പമായി കഴിയുമ്പോള്‍ നേരത്തെ പറഞ്ഞതുപോലെ വിളിക്കുന്നതില്‍ കുഴപ്പമില്ല. അല്ലാതെ ആദ്യം കാണുമ്പോള്‍ തന്നെ അങ്ങനെ വിളിക്കുന്നത് ശരിയല്ല. ആര്‍ട്ടിസ്റ്റുകള്‍ എന്ന് കേള്‍ക്കുമ്പോള്‍ ചിലര്‍ക്ക് പൊതു സ്വത്ത് പോലെയാണ്. അത് മാറ്റിയെടുക്കാന്‍ പറ്റുമെന്ന് തോന്നുന്നെല്ലെന്നും താരം വിമര്‍ശിച്ചു.

കൂടാതെ, തന്റെ പേര് ശരിക്കും ഹണി റോസ് ജോസഫ് എന്നായിരുന്നു. ആ പേരില്‍ ഒരു നടിയുള്ളത് കൊണ്ട് മാറ്റിയതാണ്. എന്നെക്കാള്‍ മുന്നേ ഇന്‍ഡസ്ട്രിയില്‍ വന്നത് പുള്ളിക്കാരിയാണല്ലോ. അതുകൊണ്ട് ഞാന്‍ പേര് മാറ്റിയേക്കാമെന്ന് കരുതി. വന്ന സമയത്ത്, അലക്സാണ്ടര്‍ ദി ഗ്രേറ്റോ മറ്റോ ചെയ്യുമ്പോള്‍ മനോരമയുടെ കവറില്‍ എന്റെ ഫോട്ടോ വന്നു. അപ്പോള്‍ ഹണി റോസിന്റെ വീട്ടില്‍ നിന്ന് വിളിച്ചിട്ട് ഇത് അവരല്ല എന്നൊക്കെ പറഞ്ഞിരുന്നുവെന്നും വൈഗ വെളിപ്പെടുത്തുന്നു.

ഇപ്പോഴും ഹണി റോസല്ലേയെന്ന് ചോദിച്ച് കോളുകള്‍ വരാറുണ്ട്. അന്ന് സേവ് ചെയ്ത് വെച്ച നമ്പറാകുമത്. പിന്നെ ഓര്‍ഡിനറിയില്‍ അഭിനയിച്ചപ്പോള്‍ കണ്‍ഫ്യൂഷന്‍ ഒഴിവാക്കാന്‍ ഞാന്‍ തന്നെ പേര് മാറ്റി വൈഗ റോസ് എന്നാക്കിയെന്നും താരം പറയുന്നു.

Advertisement