പ്രേക്ഷകരുടെ ‘ശ്യാമയ്ക്ക്’ മാംഗല്യം! ഹരിത ജി നായർക്ക് മിന്നു ചാർത്തി വിനായക്, വൈറലായി വീഡിയോ

95

മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികയാണ് ഹരിത ജി നായർ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത കസ്തൂരിമാൻ എന്ന സൂപ്പർഹിറ്റ് പരമ്പരയിലൂടെയാണ് താരം അഭിനയരംഗത്ത് എത്തുന്നത്. കാസ്തൂരിമാനിൽ നായിക ആയിരിന്നില്ലെങ്കിൽ കൂടിയും ശ്രീക്കുട്ടി എന്ന കഥാപാത്രം പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോൾ സീ മലയാളം ചാനലിലെ ശ്യാമാംബരത്തിലെ ശ്യാമയായി തകർത്തഭിനയിക്കുകയാണ് ഹരിത.

ആദ്യ സീരിയലിന് ശേഷം സിനിമയിൽ നിന്നും നടിയ്ക്ക് അവസരം ലഭിച്ചിരുന്നു. സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്ത തിങ്കൾകലമാനിലും താരം വേഷമിട്ടിരുന്നു.

Advertisements

അപ്രതീക്ഷിതമായിട്ടാണ് റിയാലിറ്റി ഷോയിലേക്കും അതിലൂടെ അഭിനയത്തിലേക്കും ഹരിതയെത്തിയതത്. നേഴ്സിംഗ് പഠനത്തിനിടെ ആയിരുന്നു ഹരിത മിനിസ്‌ക്രീനിലേക്കു കടന്നു വന്നത്. ഇപ്പോഴിതാ വിവാഹിതയായിരിക്കുകയാണ് ഹരിത. ദൃശ്യം 2, 12 ത്ത് മാൻ തുടങ്ങിയ സിനിമകളുടെ എഡിറ്റർ ആയ വിനായക് ആണ് വരൻ. കഴിഞ്ഞവർഷം വിവാഹനിശ്ചയവും കഴിഞ്ഞിരുന്നു.

ALSO READ- കൊച്ചിനെ കൈയ്യില്‍ തന്നിട്ടും അവളെ കുറിച്ചായിരുന്നു എന്റെ ചിന്ത, ഐസിയുവിലേക്ക് കൊണ്ടുപോകുന്നത് കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞുപോയി, ചിന്നുവിന്റെ ഡെലിവറിയെ കുറിച്ച് രാജേഷ് പറയുന്നു

വളരെ സ്വകാര്യമായ ചടങ്ങിലായിരുന്നു വിവാഹം നടന്നത്. വളരെ അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മാത്രമായിരുന്നു വിവാഹത്തിന് ക്ഷണം. കഴിഞ്ഞ വർഷം ജൂൺ മാസത്തിൽ വിവാഹനിശ്ചയം കഴിഞ്ഞതു മുതൽ പ്രേകക്ഷകരും താരത്തിന്റെ വിവാഹത്തിനായി കാത്തിരിപ്പിലായിരുന്നു.

വിനായകും ഹരിതയും ചെറുപ്പം തൊട്ടേയുള്ള സുഹൃത്തുക്കളാണ്. എന്നാൽ തങ്ങൾക്കിടയിൽ ഫ്രണ്ട്ഷിപ്പ് സ്റ്റോറി മാത്രമേ ഉള്ളൂവെന്നും ലവ് സ്റ്റോറി ഉണ്ടായിരുന്നില്ലെന്നും ഹരിത തന്നെ വെളിപ്പെടുത്തിയിരുന്നു.

വീട്ടുകാർ പറഞ്ഞുറപ്പിച്ച വിവാഹമാണ് ഇതെന്നും ഹരിത പറയുകയാണ്. അഷ്യാനെറ്റിൻറെ കസ്തൂരിമാൻ എന്ന പരമ്പരയിലെ ശ്രീക്കുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് ഹരിത പ്രേക്ഷകശ്രദ്ധയിലേക്ക് എത്തുന്നത്. പിന്നീട് തിങ്കൾക്കലമാൻ എന്ന പരമ്പരയിലെ കീർത്തി എന്ന കഥാപാത്രവും ശ്രദ്ധ നേടിയിരുന്നു.

ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നുണക്കുഴിയാണ് വിനായക് എഡിറ്റിംഗ് നിർവ്വഹിക്കുന്ന പുതിയ ചിത്രം.

Advertisement