പെണ്‍കുട്ടികളുടെ പിരീഡ്‌സ് തിയ്യതിയടക്കം പ്രവചിക്കുമോയെന്ന് ചോദിച്ചു, വിവാഹമുഹൂര്‍ത്തം കുറിപ്പിക്കാനെത്തിയ സംഭവത്തിലെ സത്യാവസ്ഥ തുറന്നപറഞ്ഞ് ഹരി പത്തനാപുരം

166

ജാതകത്തെ സംബന്ധിച്ചും സമയദോഷത്തെ സംബന്ധിച്ചുമെല്ലാം ചോദ്യങ്ങള്‍ ചോദിക്കുന്നവര്‍ക്ക് തഗ്ഗ് മറുപടി നല്‍കുന്ന ജ്യോത്സനാണ് ഹരി പത്തനാപുരം. പലപ്പോഴും സോഷ്യല്‍മീഡിയയില്‍ അദ്ദേഹത്തിന്റെ വീഡിയോകള്‍ വൈറലാകാറുമുണ്ട്.

Advertisements

പിന്നീട് ഹരി ഞാനും എന്റെ ആളും എന്ന റിയാലിറ്റി ഷോയില്‍ പങ്കെടുത്തതോടെ കൂടുതല്‍ പേര്‍ അദ്ദേഹത്തെ കുറിച്ച് അറിഞ്ഞിരുന്നു. ഷോയില്‍ ഭാര്യ സബിതയെ ഹരി പരിചയപ്പെടുത്തിയിരുന്നു. പിന്നീട് ഹരിയുടെ അമ്മയും ഷോയില്‍ എത്തിയിരുന്നു.

Also Read:ഞാന്‍ പാര്‍ട്ടിക്ക് പോയാല്‍ ആളുകള്‍ അന്തം വിടും, ഒരിക്കല്‍ മദ്യപിക്കാത്ത എന്നെ പോലീസ് വരെ ഊതിപ്പിച്ചു; തുറന്ന് പറഞ്ഞ് ജാസ്മിന്‍

ഇപ്പോഴിതാ തനിക്കെതിരെ സോഷ്യല്‍മീഡിയയില്‍ വരുന്ന മോശം കമന്റുകളില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഹരി പത്തനാപുരം. ജ്യോതിഷത്തെ ചൂഷണം ചെയ്യരുതെന്നാണ് താന്‍ പറഞ്ഞിട്ടുള്ളതെന്നും താന്‍ ഒരിക്കലും ജ്യോതിഷത്തില്‍ വിശ്വാസമില്ലെന്ന് പറഞ്ഞിട്ടില്ലെന്നും ഹരി പറയുന്നു.

ഒരിക്കല്‍ ഒരു അച്ഛനും അമ്മയും മകളും കല്യാണ തിയ്യതി കുറിക്കാന്‍ തന്റെയടുത്ത് വന്നിരുന്നു.പെണ്‍കുട്ടികളുടെ ആര്‍ത്തവദിവസങ്ങളില്‍ സാധാരണ മുഹൂര്‍ത്തം എടുക്കാറില്ലെന്നും ആര്‍ത്തവം മോശമാണെന്നല്ല താന്‍ പറയുന്നതെന്നും വിശ്വാസത്തിന്റെ ഭാഗമായിട്ടാണ് അങ്ങനെ പറഞ്ഞതെന്നും ഹരി പറഞ്ഞു,

Also Read:നടന്‍ വിജയകാന്ത് അന്തരിച്ചു

13ന് ഓൃരു ഡേറ്റുണ്ട് അന്ന് കുട്ടി പിരീഡ്‌സ് ആണോ എന്ന് താന്‍ ചോദിച്ചു. എന്നാല്‍ അവര്‍ക്ക് തോന്നിയത് 13ന് കുട്ടിയുടെ പിരീഡ്‌സ് തിയ്യതിയാണെന്നായിട്ടായിരുന്നുവെന്നും അവര്‍ ഇക്കാര്യം എല്ലാവരോടും പറഞ്ഞുനടന്നുവെന്നും ഒരിക്കല്‍ ഒരു കല്യാണത്തിന് പോയപ്പോള്‍ തന്റെ സുഹൃത്ത് വന്നിട്ട് ചോദിച്ചു പെണ്‍കുട്ടികളുടെ പിരീഡ്‌സ് ഡേറ്റൊക്കെ താന്‍ പ്രവചിക്കുമോ എന്നും ഹരി പറയുന്നു.

Advertisement