രാജസ്ഥാനിലെ കൊട്ടാരത്തില്‍ വെച്ച് രാജകീയമായി ഒരുക്കിയ വേദിയില്‍ വെച്ച് വിവാഹിതയായിരിക്കുകയാണ് നടി ഹന്‍സ്‌ക മൊട്‌വാനി. മുംബൈ സ്വദേശിയായ വ്യവസായി സൊഹൈലാണ് ഹന്‍സികയ്ക്ക് മിന്ന് ചാര്‍ത്തിയത്. ഹന്‍സികയുടെ ബിസിനസ് പാര്‍ടണര്‍ കൂടിയാണ് സൊഹൈല്‍.
പാരീസില്‍ വെച്ചാണ് സൊഹൈല്‍ കതൂരിയ ഹന്‍സികയെ പ്രൊപോസ് ചെയ്തത്. ഹന്‍സിക സൊഹൈലിനോട് യെസ് പറയുന്നതിന്റെ വീഡിയോയും വൈറലായിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞദിവസം നടന്ന വിവാഹത്തിന്റെ ഫോട്ടോകളും വീഡിയോകളും തരംഗമാവുകയാണ്.
ജയ്പൂരിലെ വളരെ പഴക്കമുള്ള മുണ്ടോട്ട കോട്ടയായിരുന്നു വിവാഹവേദി. ചുവപ്പും ഗോള്‍ഡനും കൂടിയുള്ള ഹെവി എംബ്രോഡറി വര്‍ക്കുകളുള്ള ബ്രൈഡല്‍ ലഹങ്ക അണിഞ്ഞ് രാജകുമാരിയായാണ് ഹന്‍സിക വിവാഹത്തിന് എത്തിയത്.
കോടികള്‍ വിലമതിക്കുന്ന വജ്രാഭരണങ്ങളാണ് താരം വിവാഹത്തിന് അണിഞ്ഞത്. കഴുത്തിലണിഞ്ഞ വലിയ വെള്ള ഡയമണ്ട് കല്ലുകള്‍ കൊണ്ടുള്ള ചോക്കറാണ് ഹന്‍സികയുടെ ആഭരണങ്ങളിലെ ഏറ്റവും ശ്രദ്ധേയമായത്. ചുവപ്പും ഗോള്‍ഡനും കൂടിയുള്ള പരമ്പരാഗത വളകള്‍ക്കൊപ്പം ബ്രൈഡല്‍ ചൂടാ വളകളും വലിയ മൂക്കുത്തിയും ചെറിയ നെറ്റിച്ചുട്ടിയുമണിഞ്ഞാണ് ഹന്‍സിക വധുവായി അണിഞ്ഞൊരുങ്ങിയത്.
വരന്‍ സൊഹൈലിന്റെ വേഷ വിധാനങ്ങളും വളരെ മനോഹരമായാണ് ഒരുക്കിയിരിക്കുന്നത്. വലിയ കല്ലുകള്‍ പതിപ്പിച്ച പതക്കമുള്ള തലപ്പാവും ക്രീം കളറില്‍ ഗോള്‍ഡന്‍ വര്‍ക്കുകളുള്ള ഷര്‍വാണിയുമായിരുന്നു വരന്‍ സൊഹൈലിന്റെ വേഷം.
ഇരുവരുടെയും വേഷത്തിലും ചടങ്ങിലുമെല്ലാം രാജകീയ പ്രൗഢി നിറഞ്ഞിരുന്നു. ഹന്‍സികയുടെ മെഹന്ദി ദിനത്തില്‍ വെള്ള കളറിലെ വസ്ത്രത്തില്‍ മഞ്ഞ കളറിലെ ഫ്ളോറല്‍ പ്രിന്റുകളോട് കൂടിയ വസ്ത്രങ്ങലാണ് ഇരുവരും ധരിച്ചത്.
വിവാഹ ദിനത്തില്‍ ഏറെ സുന്ദരിയായും സന്തുഷ്ടയായും ആണ് ഹന്‍സിക വേദിയിലെത്തിയത്.