ഒരു നടന് ലഭിക്കുന്ന ബഹുമാനം ഒരിക്കലും ഒരു നടിക്ക് കിട്ടില്ല; സിനിമാ മേഖല സെ ക്‌സി സ്റ്റാണ്; വിമർശിച്ച് നടി ഗൗരി കിഷൻ

371

തകർപ്പൻ വിജയം നേടി തമിഴിൽ ഏറെ തരംഗമായ 96 എന്ന ഒറ്റ ചിത്രത്തിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ താരമാണ് ഗൗരി ജി കിഷൻ. ചിത്രത്തിൽ കുട്ടി ജാനുവായി എത്തിയ താരത്തെ ഇരുകൈയും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്.

മലയാളത്തിലും താരം നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. വിജയ് ചിത്രം മാസ്റ്ററിലും താരം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അതേ സമയം ചെന്നൈയിൽ വളർന്ന ഗൗരി ജി കൃഷ്ണൻ മലയാളിയാണ്. അമ്മ കോട്ടയംകാരിയും അച്ഛൻ പത്തനംതിട്ട സ്വദേശിയുമാണ്.

Advertisements

പഠിച്ചത് ബാംഗ്ലൂരിൽ ആയിരുന്നു. 96ലൂടെയാണ് സിനിമയിലെത്തുന്നത്. പിന്നീട് ഈ ചിത്രം തെലുങ്കിൽ റീമേക്ക് ചെയ്തപ്പോഴും തന്റെ വേഷം ഗൗരി തന്നെയാണ് അവതരിപ്പിച്ചത്. വിജയ് ചിത്രം മാസ്റ്റർ, ധനുഷ് ചിത്രം കർണൻ എന്നിവയിലും ഗൗരി അഭിനയിച്ച് കയ്യടി നേടിയിട്ടുണ്ട്. ഇപ്പോഴിതാ സിനിമാ ലോകം സെ ക്‌സി സ്റ്റ് ആണെന്ന് പറയുകയാണ് ഗൗരി കിഷൻ.

ALSO READ- കിടുകിടാ വിറക്കുന്ന മഞ്ഞിൽ തടാകത്തിലിറങ്ങി രാകുൽപ്രീത്; മൈനസ് 15 ഡിഗ്രി തണുപ്പിലും ബിക്കിനി അണിഞ്ഞ് താരത്തിന്റെ മുങ്ങിക്കുളി; എന്തിനെന്നതും രസകരം

പൊതുവെ സിനിമാ മേഖലയിൽ ഒരു നടന് കൊടുക്കുന്ന ബഹുമാനമോ മതിപ്പോ ഒരു നടിക്ക് ഒരിക്കലും കിട്ടില്ലെന്നും അത് അവർ സ്ത്രീയായത് കൊണ്ട് തന്നെയാണെന്നും ഗൗരി പറഞ്ഞു. പലപ്പോഴും തന്റെ പ്രായം കാരണം പല മുതിർന്ന സംവിധായകരോടും അഭിപ്രായം പറയാനുള്ള സ്വാതന്ത്രം ഇല്ലാത്തത് പോലെ തോന്നിയിട്ടുണ്ടെന്നും താരം വെളിപ്പെടുത്തി.

താൻ പഠിച്ചത് സാഹിത്യവും ജേർണലിസവുമാണ്. സിനിമകൾ കാണാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ്. നടിയെന്നല്ല പ്രേക്ഷക എന്നാണ് സ്വയം വിളിക്കാനിഷ്ടം. പലരും തന്നോട് പറഞ്ഞിട്ടുണ്ട് നിന്നിൽ ഒരു സംവിധായികയുണ്ടെന്നും ഗൗരി കിഷൻ വെളിപ്പെടുത്തുന്നു.

ALSO READ- ‘ഇയാൾ ഹിന്ദു അല്ല’, ജി ഹാ ദികളെ ഭയന്ന് തന്റെ തിയേറ്ററുകളിൽ കേരളാ സ്റ്റോറി പ്രദർശിപ്പിക്കാത്ത മോഹൻലാലിന്റെ കേണൽ പദവി കളയണം; വി ദ്വേഷ പ്രചാരണം ശക്തം

തന്റെ ഹിറ്റ് ചിത്രമായ 96ന്റെ സംവിധായകനോട് എഴുതാനുള്ള താത്പര്യം പറഞ്ഞിരുന്നു. 23 വയസ്സായല്ലേയുള്ളൂ, ഇപ്പോൾ നല്ല നടിയാണ്, കൂടുതൽ അനുഭവങ്ങൾ നേടൂവെന്നായിരുന്നു അദ്ദേഹം പറഞ്ഞതെന്നും ഗൗരി പറയുന്നു.

പുരുഷാധിപത്യമുള്ള മേഖല എന്നതിലുപരി സിനിമാ മേഖല സെ ക് സി സ്റ്റാണ്. ഒരു നടന് കൊടുക്കുന്ന ബഹുമാനമോ മതിപ്പോ നടിക്ക് കിട്ടില്ല. നടി എന്ന നിലയ്ക്ക് അങ്ങനെ എനിക്ക് ഫീൽ ചെയ്തിട്ടുണ്ടെങ്കിൽ സംവിധായികയാവുക എന്നത് 100 ശതമാനം ദുർഘടമായിരിക്കുമെന്ന് അറിയാമെന്നും ഗൗരി കിഷൻ വിശദീകരിച്ചു.

ഇതിനിടെ താരത്തിന്റെ മലയാല ചിത്രം ‘അനുരാഗം’ ഇപ്പോൾ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ലക്ഷ്മിനാഥ് സത്യം സിനിമാസ്ിന്റെ ബാനറിൽ സുധിഷ് എൻ, പ്രേമചന്ദ്രൻ എജി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. പ്രകാശൻ പറക്കട്ടെ എന്ന സിനിമയ്ക്ക് ശേഷം ഷഹദ് സംവിധാനം ചിത്രമാണ് അനുരാഗം.

Advertisement