ബിഗ് ബോസ് മലയാളത്തിന് ഇപ്പോള്‍ നിരവധി ആരാധകരാണ് ഉള്ളത്. ആദ്യമൊക്കെ മലയാളികള്‍ക്ക് അത്ര പരിചിതമായിരുന്നില്ല ഈ റിയാലിറ്റി ഷോ എങ്കിലും ഇപ്പോള്‍ നിരവധി പേരാണ് ഷോയ്ക്ക് അഡിക്റ്റായി മാറിയിരിക്കുന്നത്. അവസാനം നടന്ന അവസാനിച്ച നാലാം സീസണിനാണ് ഏറ്റവും കൂടുതല്‍ പ്രേക്ഷക പ്രശംസ ലഭിച്ചത്.
അഞ്ചാം സീസണ്‍ ബിഗ് ബോസ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇത്തവണത്തെ മത്സരാര്‍ത്ഥികളില്‍ പലരും ജീവിതത്തില്‍ ഒത്തിരി കഷ്ടപ്പാടുകളും ദുഃഖങ്ങളും അനുഭവിച്ചിട്ടുള്ളവരാണ്. പല മത്സരാര്‍ത്ഥികളും ഇതിനോടകം തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറിക്കഴിഞ്ഞു.
ഇപ്പോള്‍ മത്സരം കുറച്ചുകൂടെ കടുത്തിരിക്കുകയാണ്. സുഹൃത്തുക്കളായിരുന്ന പലരും തമ്മില്‍ തല്ലുന്ന അവസ്ഥയിലേക്കും കാര്യങ്ങളെത്തിയിരിക്കുകയാണ്. മിഷന്‍ എക്‌സ് എന്നായിരുന്നു ഇത്തവണത്തെ വീക്ക്‌ലി ടാസ്‌കിന്റെ പേര്. ബഹിരാകാശത്തേക്ക് റോക്കറ്റ് വിക്ഷേപിക്കാന്‍ ശ്രമിക്കുന്ന ശാസ്ത്രഞ്‌രാണ് ഇത്തവണ മത്സരാര്‍ത്ഥികള്‍.
ആല്‍ഫ, ബീറ്റ എന്നിങ്ങനെ മത്സരാര്‍ത്ഥികള്‍ ടീമുകളായപ്പോള്‍ അവസാനം വാക്കുതര്‍ക്കത്തിലേക്കാണ് കാര്യങ്ങള്‍ ചെന്നെത്തിയത്. ടാസ്‌കിനിടെ ജുനൈസിനെ അഖില്‍ പെരുങ്കള്ളന്‍ എന്ന് വിളിച്ചത് വലിയ തര്‍ക്കത്തിലേക്ക് എത്തുകയായിരുന്നു.
ബിഗ് ബോസ് ഹൗസിലെ പെരുങ്കള്ളനാണ് ജുനൈസെന്നും ഗെയിമില്‍ വിജയിക്കാന്‍ മോഷണം വരെ നടത്തുകയാണെന്നും അഖില്‍ പറഞ്ഞു. എന്നാല്‍ താന്‍ ഫ്യൂസുകള്‍ മോഷ്ടിക്കുന്നത് അഖില്‍ കണ്ടോ എന്ന് ജുനൈസ് ചോദിച്ചു. അതെ എന്ന് അഖില്‍ മറുപടി നല്‍കിയപ്പോള്‍ നാദിറയാണ് മോഷ്ടിച്ചതെന്നും താനല്ലെന്നും ജുനൈസും പറഞ്ഞു.