വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് ബാല. മലയാളി അല്ലെങ്കിലും മലയാളികൽ ആവേശത്തോടെ സ്വീകരിച്ച താരം കൂടിയാണ് ബാല. ഡോക്ടർ എലിസബത്താണ് ബാലയുടെ ഭാര്യ. ബാലയുടെ രണ്ടാം വിവാഹം ആയിരുന്നു ഇത്.
ആദ്യ ഭാര്യ ആയിരുന്നു ഗായിക അമൃത സുരേഷും ആയുള്ള ബന്ധം വേർപെടുത്തിയ ശേഷമാണ് എലിസബത്തിന് ബാല വിവാഹം കഴിച്ചത്. അടുത്തിടെ രോഗബാധിതനായ ബാല കരൾ മാറ്റ ശസ്ത്രക്രിയയിലൂടെ ആരോഗ്യം തിരികെ നേടിയെടുത്തിരുന്നു. കരൾ രോഗത്തെ തുടർന്ന് ഗുരുതരവാസ്ഥയിൽ യിരുന്ന ബാല ഒരു മാസക്കാലം ആശുപത്രിയിൽ ആയിരുന്നു.
ഇപ്പോൾ ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് താരം. ബാലയും ഭാര്യ എലിസബത്തും സോഷ്യൽ മീഡിയകളിൽ ഏറെ സജീവമാണ്. തങ്ങളുടെ വിശേഷങ്ങൾ എല്ലാം താര ദമ്പതികൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ബാലയും എലിസബത്തും കണ്ട മുട്ടിയതിനെ പറ്റിയും വി വാഹം കഴിച്ചതിനെ പറ്റിയും തുറന്ന് പറഞ്ഞിരുന്നു് താരദമ്പതികൾ. ബാലയെ താനാണ് ആദ്യം പ്രപ്പോസ് ചെയ്തതെന്ന് തുറന്നുപറഞ്ഞിരുന്നു എലിസബത്ത്.
പിന്നാലെ ബാലയ്ക്ക് അസുഖം കൂടിയ സമയത്ത് ത കർന്ന് പോയതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് എലിസബത്ത് ഇപ്പോൾ. എംബിബിഎസ് പഠനസമയത്ത് പേഷ്യന്റ്‌സിന് ഓപ്പറേഷനും മറ്റുമായി കൺസെന്റ് വാങ്ങുന്നത് ചെയ്തിട്ടുണ്ട്. അതൊക്കെ ഒരു ഡോക്ടറിന്റെ സൈഡിൽ നിന്നും ചെയ്യുന്ന ഫീൽ ആയിരുന്നു. എന്നാൽ പുള്ളിക്ക് വേണ്ടി അത് താനിത് എഴുതിക്കൊടുക്കേണ്ടി വരുമെന്ന് ഒരിക്കലും കരുതിയതല്ല.
ആശുപത്രിയിലായ സമയത്ത് ബിപി ഭയങ്കര ലോ ആണ്, നല്ല റിസ്‌കുണ്ട് എന്നൊക്കെ ഡോക്ടർമാർ വന്നു പറയുമായിരുന്നു. പിന്നാലെ പുള്ളിക്ക് സർജറി ഫിക്‌സ് ചെയ്തു. അതിനിടയിലാണ് ഭയങ്കര ബ്ലീഡിങ് ഉണ്ടാകുന്നതും ഭയങ്കര ക്രിട്ടിക്കൽ കണ്ടീഷനിലേക്ക് പോകുന്നതെന്നും എലിസബത്ത് വെളിപ്പെടുത്തി.
ALSO READ- ഞങ്ങള്‍ ഒരേ നാട്ടുകാരാണ് , ചേച്ചിയുമായി നല്ല കൂട്ടാണ്; അതിഥി രവി
ആ ഒരു സമയത്ത് സുഹൃത്തുക്കളും ബന്ധുക്കളും എല്ലാവരും വീട്ടിലേക്ക് പോയിരുന്നു. താനും ബാല ചേട്ടന്റെ സഹായിയും മാത്രമാണ് ഉണ്ടായിരുന്നത്. ബാലയ്ക്ക് രാത്രിയിലാണ് ഭയങ്കര ബ്ലീഡിങ് വന്നത്. സീരിയസ് ആയിരുന്നു. ബാലയുടെ വീട്ടിൽ എങ്ങനെ അറിയിക്കും എന്നൊക്കെ ഓർത്തപ്പോൾ ആകെ തകർന്നു പോയി. ബാലയുടെ അമ്മ പ്രായമായ സ്ത്രീ ആണ് .അതൊക്കെ ഓർത്തായിരുന്നു തനിക്ക് ടെൻഷൻ എന്നും എലിസബത്ത് പറഞ്ഞു.
അതേസമയം, നന്മ മനസ്സിൽ ഉള്ളവർക്ക് മരണഭയം വേണ്ടതില്ല. നമ്മുടെ ശരീരത്തിന്റെ രാജാവ് നമ്മൾ തന്നെയാണ്. എല്ലാദിവസവും സന്തോഷത്തോടെ ജീവിക്കുക എന്നതാണ് വലിയ കാര്യം എന്നാണ് ബാല പറയുന്നത്. കോടികൾ അക്കൗണ്ടിൽ വച്ചു കൊണ്ട് ഇരുന്നിട്ട് കാര്യമില്ല. അത് മറ്റുള്ളവർക്ക് നൽകുമ്പോൾ ആണ് നമ്മൾ കോടീശ്വരന്മാർ ആകുന്നത്. ജീവിതത്തിൽ നല്ലതുവരുമ്പോൾ പഴയകാര്യങ്ങൾ മറക്കരുതെന്നും ബാല പറയുന്നു. മരണം വരെ എത്തിയതാണ്. പക്ഷേ മരണത്തിൽനിന്നും തന്നെ രക്ഷിക്കുന്നതിൽ എലിസബത്തും കൂടെ ഉണ്ടായിരുന്നുവെന്ന് ബാല പപ്രതികരിച്ചു.
അന്ന് സൗന്ദര്യയോട് അങ്ങനെ ചെയ്തതിൽ ഏറെ വിഷമം തോന്നി