തമിഴ്, മലയാളം സിനിമകളില്‍ സജീവമായിട്ടുള്ള നടനും സംവിധായകനുമെല്ലാമാണ് നടന്‍ ബാല. 2003ല്‍ അന്‍പ് എന്ന തമിഴ് സിനിമയിലൂടെയാണ് ബാല അഭിനയം ആരംഭിച്ചത്. ശേഷം മൂന്ന് തമിഴ് സിനിമകള്‍ കൂടി ചെയ്ത് 2006ല്‍ മലയാളത്തിലേക്ക് കളഭം എന്ന സിനിമയിലൂടെ അരങ്ങേറി. ശേഷം തുടരെ തുടരെ നിരവധി മലയാള സിനിമകള്‍ ബാലയ്ക്ക് ലഭിച്ചു. കളഭം എന്ന സിനിമയിലൂടെ നടന്‍ ബാലയുടെ മലയാളത്തിലേക്കുള്ള ചുവടു വെപ്പ് അതി ഗംഭീരമായിരുന്നു.
മലയാളത്തിലെ ആദ്യത്തെ സിനിമയില്‍ തന്നെ നായക കഥാപാത്രം ചെയ്തത്തോടെ ബാലയുടെ അഭിനയ ജീവിതത്തിലെ രാശി തെളിഞ്ഞു. പിന്നീടങ്ങോട്ട് നിരവധി അവസരങ്ങള്‍ ബാലയെ തേടിയെത്തി. ബിഗ്ഗ് ബി, പുതിയ മുഖം, സാഗര്‍ ഏലിയാസ് ജാക്കി, കയം, എന്ന് നിന്റെ മൊയ്ദീന്‍, പുലിമുരുകന്‍, അലക്സാണ്ടര്‍ ദി ഗ്രേറ്റ്, ലൂസിഫര്‍, വേനല്‍മരം തുടങ്ങിയ നിരവധി ഹിറ്റ് സിനിമകളില്‍ അഭിനയിച്ചു.
വില്ലനായും നായകനായും സ്വഭാവ നടനായുമെല്ലാം അഭിനയിച്ചിട്ടുള്ള ബാല കഴിഞ്ഞ വര്‍ഷമാണ് രണ്ടാമതും വിവാഹിതനായത്. കുന്ദംകുളം സ്വദേശിനി എലിസബത്തിനെയാണ് ബാല വിവാഹം ചെയ്തത്. ഡോക്ടറായ എലിസബത്ത് ബാലയുടെ കുടുംബസുഹൃത്ത് കൂടിയാണ്. ഇടവേള ബാബു, മുന്ന സൈമണ്‍, ഉണ്ണി മുകുന്ദന്‍ തുടങ്ങിയ താരങ്ങള്‍ വിവാഹത്തില്‍ പങ്കെടുക്കാനുമെത്തിയിരുന്നു.
ഇതിനിടെ രണ്ടാം വിവാഹത്തിന് പിന്നാലെ ബാലയെ ട്രോളന്മാര്‍ ഏറ്റെടുത്തിരുന്നു താരത്തിന്റെ സംസാരശൈലിയും ഏറെ ട്രോളുകള്‍ക്ക് വിഷയമായി മാറിയിരുന്നു. ഇതിനിടെ എലിസബത്തിന്റേയും ബാലയുടേയും വിവാഹത്തിന് ശേഷം ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ബാല വീണ്ടും അച്ഛനാകാന്‍ പോകുന്നുവെന്ന വാര്‍ത്ത വന്നിരുന്നു.
ബാലയും ഭാര്യയും ഈ വാര്‍ത്തയോട് പ്രതികരിച്ചിരുന്നില്ല എങ്കിലും ആളുകള്‍ ഇത് സത്യമാണെന്ന് വിധി എഴുതിയിരുന്നു. ഒടുവില്‍ ഇപ്പോഴിതാ ഇക്കാര്യം സത്യമല്ല എന്ന് പറഞ്ഞ് എലിസബത്ത് രംഗത്തെത്തിയിരിക്കുകയാണ്. എലിസബത്ത് ബാലയ്ക്ക് ഒപ്പം പങ്കുവെച്ച ഒരു വീഡിയോയിലാണ് ചോദ്യത്തിനായി വന്ന മറുപടിയായി എലിസബത്ത് ഇക്കാര്യം പറഞ്ഞത്.
എത്ര മാസമായി എന്ന ചോദ്യത്തിനാണ് എലിസബത്ത് മറുപടി കൊടുത്തിരിക്കുന്നത്. ബാലയുടെ ഒരു സിനിമയുടെ പൂജ കഴിഞ്ഞപ്പോള്‍ ഗുഡ്ന്യൂസ് കമ്മിങ് സൂണ്‍ എന്ന് താന്‍ പോസ്റ്റിട്ടിരുന്നുവെന്നും അതിന് ശേഷമാണ് ഇത്തരം വാര്‍ത്ത പുറത്ത് വന്നതെന്നുമാണ് എലിസബത്തിന്റെ വാക്കുകള്‍. പോസ്റ്റിട്ടിട്ട് ഇപ്പോള്‍ വര്‍ഷം ഒന്നരയായെന്നും ഗര്‍ഭിണിയായിരുന്നുവെങ്കില്‍ താനിപ്പോള്‍ പ്രസവിക്കേണ്ടതല്ലെയെന്നും എലിസബത്ത് ചോദിക്കുന്നുണ്ട്.