30 കൊല്ലം കഴിഞ്ഞാലും ഉമ്മച്ചിക്ക് അക്കാര്യത്തില്‍ മാറ്റമുണ്ടാവില്ല, ആളുകള്‍ എന്നെപ്പറ്റി നല്ലതുപറയുമ്പോള്‍ ഉമ്മച്ചിയുടെ കണ്ണുകള്‍ നിറയാറുണ്ട്, തുറന്നുപറഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍

288

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഇന്ന് ഒരു മലയാള നടന്‍ മാത്രമല്ല മറിച്ച് പാന്‍ ഇന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ ആണ്. പുതുമുഖങ്ങളുടെ സംരഭത്തില്‍ ഇറങ്ങിയ സെക്കന്‍ഡ്ഷോ എന്ന മലയാള സിനിമയിലൂടെ തുടങ്ങിയ പ്രയാണം ഇന്ന് ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളില്‍ എത്തി തിളങ്ങുകയാണ്.

Advertisements

നിരവധി ആരാധകരാണ് ഈ യുവതാരത്തിനുള്ളത്. അടുത്തിയിടെ ഇറങ്ങിയ താരത്തിന്റെ ചിത്രങ്ങളെല്ലാം വന്‍ ഹിറ്റായിരുന്നു. അതില്‍ ഒടുവിലത്തേതായിരുന്നു കിങ് ഓഫ് കൊത്ത. തിയ്യേറ്ററില്‍ വന്‍ വിജയം നേടി മുന്നേറുകയാണ് ചിത്രം.

Also Read: ഗര്‍ഭിണിയായിരുന്നപ്പോള്‍ അമ്മ കൂടുതലും പറഞ്ഞിരുന്നത് ഭക്തി കാര്യങ്ങള്‍, പിന്നെ ഞങ്ങളെങ്ങനെ വഴിതെറ്റിപ്പോയി എന്നാണ് അമ്മയുടെ സംശയം, തുറന്നുപറഞ്ഞ് ഗോകുല്‍ സുരേഷ്

സോഷ്യല്‍മീഡിയയില്‍ സജീവമാണ് ദുല്‍ഖര്‍. പാന്‍ ഇന്ത്യന്‍ താരമായി വളര്‍ന്ന ദുല്‍ഖര്‍ സല്‍മാന് ഒരേ സമയം തെലുങ്കിലും തമിഴിലും ഹിന്ദിയിലും വ്യത്യസ്തമായ സിനിമകള്‍ ഒരേ സമയം റിലീസിന് എത്തുന്നതും ഏറെ ശ്രദ്ധേയമാണ്. തെന്നിന്ത്യയില്‍ മാത്രമല്ല ബോളിലുഡിലും പ്രശസ്തനായ താരം ആരാധകരുടെ ബാഹുല്യത്തിലും മുന്‍പന്തിയിലാണ്.

ഇപ്പോഴിതാ തന്റെ ഉമ്മച്ചിയെ കുറിച്ച് ദുല്‍ഖര്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. തന്റെ ഓരോ പടം പുറത്തിറങ്ങുമ്പോഴും പടം നന്നാവണേ എന്ന് പ്രാര്‍ത്ഥിക്കുന്ന ഒരു ടിപ്പിക്കല്‍ ഉമ്മച്ചിയാണ് തന്റേതെന്നും ഇനിയും അതില്‍ ഒരു മാറ്റവും ഉണ്ടാവില്ലെന്നും ദുല്‍ഖര്‍ പറയുന്നു.

Also Read: അജ്ഞാതയുവാവിനെ കെട്ടിപ്പിടിച്ച് ചുംബിച്ച് അഭയ ഹിരണ്‍മയി, വീണ്ടും പ്രണയത്തിലായോ എന്ന് ആരാധകര്‍

തന്നെ കുറിച്ച് ആളുകള്‍ നല്ലത് പറയുമ്പോഴും അവരുടെ സ്‌നേഹം തനിക്ക് കിട്ടുമ്പോഴും ഉമ്മച്ചിക്ക് പറഞ്ഞറിയാക്കാനാവാത്ത സന്തോഷമാണ്. കണ്ണൊക്കെ നിറയുമെന്നും പ്രേക്ഷകരുടെ സ്‌നേഹത്തിനും പിന്തുണക്കും താന്‍ എപ്പോഴും കടപ്പെട്ടിരിക്കുന്നുവെന്നും ദുല്‍ഖര്‍ പറഞ്ഞു.

Advertisement