കുഞ്ഞിനെ ഇല്ലാതാക്കാന്‍ അര്‍ണബ് വയറ്റില്‍ ചവിട്ടി, ദൈവം തന്ന കുഞ്ഞിനെ എനിക്ക് വേണമെന്നുണ്ടായിരുന്നു, സഹായിക്കാന്‍ ആരുമില്ലായിരുന്നു, ദിവ്യ ശ്രീധര്‍ പറയുന്നു

1113

സീരിയല്‍ താരങ്ങളായ ദിവ്യ ശ്രീധറും അര്‍ണവും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ്. ഇരുവരും ലിവ് ഇന്‍ റിലേഷന്‍ഷിപ്പിന് പിന്നാലെ ലളിതമായ ചടങ്ങില്‍ വിവാഹിതരായിരുന്നു. ദിവ്യ ഗര്‍ഭിണിയായതിന് പിന്നാലെയായിരുന്നു വിവാഹം.

Advertisements

ദിവ്യയുടേത് ഇത് രണ്ടാം വിവാഹമായിരുന്നു. സീരിയലില്‍ അഭിനയിക്കുന്നതിന് മുമ്പായിരുന്നു ആദ്യ വിവാഹം. അതില്‍ ഒരു മകളുണ്ട്. എന്നാല്‍ ഈ വിവാഹബന്ധം ചില പൊരുത്തക്കേടുകള്‍ കാരണം ദിവ്യ വേര്‍പിരിയുകയായിരുന്നു.

Also Read: വിവാഹം കഴിഞ്ഞാല്‍ അഭിനയത്തില്‍ നിന്നും വിട്ട് നില്‍ക്കും, അതായിരുന്നു അപ്പോഴത്തെ ട്രെന്‍ഡ്, ഞാനും അമേരിക്കയിലാണെന്നാണ് പലരും കരുതിയത്, ജോമോള്‍ പറയുന്നു

വീണ്ടും സീരിയലില്‍ സജീവമായപ്പോഴായിരുന്നു അര്‍ണവിനെ പരിചയപ്പെട്ടതും ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലായതും. എന്നാല്‍ ഈ ബന്ധവും അധികകാലം മുന്നോട്ട് പോയില്ല. അര്‍ണവിന് സീരിയല്‍ താരം അന്‍ഷിതയുമായി അടുപ്പമുണ്ടെന്ന് കാണിച്ച് അര്‍ണവുമായി വേര്‍പിരിയാന് തീരുമാനിക്കുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

പോലീസ് അര്‍ണബിനെതിരെ കേസെടുത്തിരുന്നു. എന്നാല്‍ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. താന്‍ ഗര്‍ഭിണിയായപ്പോള്‍ അര്‍ണബ് കുഞ്ഞിനെ കൊല്ലാന്‍ ശ്രമിച്ചുവെന്നും അര്‍ണബ് പലരെയും കബളിപ്പിച്ചിട്ടുണ്ടെന്നും ദിവ്യ ആരോപിച്ചു.

Also Read: മകന്റെ സിനിമക്ക് ശേഷം അവന്റെ രണ്ടാം കല്യാണം ഉണ്ടാകുമെന്ന് വ്യക്തമാക്കി ത്യാഗരാജൻ; അമ്പതാം വയസ്സിലാണോ അവന്റെ വിവാഹം നടത്തുന്നതെന്ന് സോഷ്യൽ മീഡിയ

എന്നാല്‍ താന്‍ ഈ കുഞ്ഞിനെ കൊല്ലാന്‍ സമ്മതിച്ചില്ലെന്നും ദൈവം തന്ന കുഞ്ഞിനെ തനിക്ക് വേണമെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും അര്‍ണബ് ഗര്‍ഭം അലസിപ്പോകാന്‍ വേണ്ടി തന്റെ വയറ്റില്‍ ചവിട്ടിയെന്നും ദിവ്യ പറയുന്നു. തന്നെ സാമ്പത്തികമായി സഹായിക്കാന്‍ ആരുമില്ലായിരുന്നുവെന്നും ഒമ്പതാം മാസത്തില്‍ വരെ അഭിനയിക്കേണ്ടി വന്നുവെന്നും ദിവ്യ കൂട്ടിച്ചേര്‍ത്തു.

Advertisement