‘എന്ത് സന്തോഷത്തോടെ ജീവിച്ചിരുന്നവർ ആണ് ഞങ്ങൾ, ഒരിക്കലും ആഗ്രഹിച്ചിരുന്നതല്ല ഈ വേർപിരിയൽ’; ദിലീപ് അന്ന് പൊട്ടിക്കരഞ്ഞ് പറഞ്ഞതിങ്ങനെ

293

മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളായിരുന്നു മഞ്ജുവും, ദിലീപും. ഇതുപോലൊരു മികച്ച ജോഡി കേരളത്തിൽ ഇല്ല എന്ന് കരുതിയിരിക്കുമ്പോഴാണ് ഇരുവരുടെയും വിവാഹമോചന വാർത്ത പുറത്ത് വരുന്നത്. കേട്ടത് ഒന്നും സത്യമായിരിക്കല്ലെ എന്ന് ആരാധകർ ആഗ്രഹിച്ചു, പ്രാർത്ഥിച്ചു. പക്ഷേ 14 വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ചുക്കൊണ്ട് ഇരുവരും പിരിഞ്ഞു. തുടർന്ന് മഞ്ജു സിനിമകളിൽ സജീവമായി.

കാവ്യമാധവനുമായുള്ള ബന്ധമാണ് ഇരുവരുടെയും വിവാഹബന്ധം വേർപ്പെടുത്തിയത് എന്ന രീതിയിലുള്ള ഗോസിപ്പുകളാണ് അതിന് ശേഷം പുറത്തു വന്നത്. മാധ്യമപ്രവർത്തകൻ പല്ലിശ്ശേരിയുടെ വാക്കുകളും ഗോസിപ്പുകൾക്ക് ആക്കം കൂട്ടി.

Advertisements

വിവാഹമോചിതയായ മഞ്ജു വാര്യർ ദീലീപിന്റെ സമ്പത്തിന്റെ ഭാഗം പറ്റാതെ തന്നെ സ്വന്തം വീട്ടിലേക്ക് പോയി. മകൾ മീനാക്ഷി അച്ഛൻ ദിലീപിന് ഒപ്പം തന്നെ തുടർന്നു. പിന്നീട് സിനിമയിലേക്ക് തിരികെ എത്തിയ മഞ്ജു വാര്യർ സീറോയിൽ നിന്ന് കോടി മൂല്യമുള്ള താരമായി ഉയർന്നു.

ALSO READ- ശാന്തിയെ പോലൊരുത്തിയെ പൊക്കി കാണിക്കുന്ന മോഹൻലാലിന്റെയും ജിത്തു ജോസഫിന്റെയും സൂക്കേട് നല്ല പോലെ മനസ്സിലായി: അഡ്വ. സംഗീത ലക്ഷ്മണ

അതേസമയം, വിവാഹ മോചനത്തിന്റെ സമയത്ത് നടൻ ദിലീപിന്റെ മാനസിക അവസ്ഥ വളരെ ബുദ്ധിമുട്ടിലായിരുന്നു എന്നാണ് സംവിധായകൻ ജോസ് തോമസ് പറയുന്നത്. മുൻപൊരിക്കൽ ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ ഇക്കാര്യം വെളിപ്പെടുത്തിയത്.


മായാമോഹിനി എന്ന സിനിമയിൽ അഭിനയിക്കുമ്പോഴാണ് മഞ്ജുവും ദിലീപും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടെന്ന വാർത്തകൾ പുറത്തുവന്നു തുടങ്ങുന്നത്. എന്നാൽ ഈ ചിത്രത്തിന്റെ ആശയവുമായി ബന്ധപ്പെട്ടുകൊണ്ട് പലതവണ താൻ ദിലീപിന്റെ വീട്ടിൽ പോയിട്ടുണ്ടെന്നും അന്നെല്ലാം വളരെ സന്തോഷത്തോടെ പെരുമാറുന്ന ഭാര്യയേയും ഭർത്താവിനെയും ആണ് താൻ അവിടെ കണ്ടതെന്ന് ജോസ് തോമസ് പറയുന്നു.

ALSO READ- നടി പാര്‍വതി തിരുവോത്ത് ഇന്ത്യയിലെ ആദ്യ വനിതാ സൂപ്പര്‍ ഹീറോ ആകാന്‍ ഒരുങ്ങുന്നു; പ്രതികരിച്ച് നടി

പിന്നീട് ഗോസിപ്പുകൾ പറയുന്നവരോട് താൻ ഇക്കാര്യം പറയാറുണ്ടായിരുന്നു. ശൃംഗാരവേലൻ എന്ന ചിത്രത്തിന്റെ സമയത്താണ് ഇവരുടെ ബന്ധം വേർപിരിയലിന്റെ വക്കോളം എത്തിയതെന്നും ജോസ് തോമസ് വ്യക്തമാക്കി.

അത് ദിലീപിനെ വല്ലാതെ ബാധിച്ചിരുന്നു. ‘എന്റെ ജീവിതത്തിൽ എന്തൊക്കെയാണ് സംഭവിക്കുന്നത്.എന്ത് സന്തോഷത്തോടെ ജീവിച്ചിരുന്നവർ ആണ് ഞങ്ങൾ, ഞാൻ ഒരിക്കലും ആഗ്രഹിച്ചിരുന്നതല്ല ഈ വേർപിരിയൽ’ എന്നാണ് ദിലീപ് പറഞ്ഞതെന്ന് ജോസ് തോമസ് വെളിപ്പെടുത്തി.

ദിലീപ് അന്ന് ഒരുപാട് കരഞ്ഞു. അദ്ദേഹത്തിന്റെ മുഖത്ത് തന്നെ ഉള്ളിലെ വേദന കാണാമായിരുന്നു. ഇത്രയൊക്കെ വേദനിച്ചിട്ടും മഞ്ജുവിനെക്കുറിച്ച് യാതൊരു കുറ്റമോ കുറവോ അദ്ദേഹം ആരോടും പറഞ്ഞിട്ടില്ലെന്നും ജോസ് തോമസ് പറയുകയാണ്.


തന്റെ സമയദോഷം എന്നുമാത്രമാണ് അദ്ദേഹം പറഞ്ഞതെന്നും ജോസ് പറയുന്നു. വിവാഹമോചനത്തിന് നാളുകൾക്കുള്ളിൽ തന്നെ കാവ്യയെ നടൻ വിവാഹം കഴിച്ചു. ഇപ്പോൾ ഇവർക്ക് മഹാലക്ഷ്മി എന്ന അഞ്ചു വയസുകാരി മകളുമുണ്ട്. സന്തോഷത്തോടെ മുന്നോട്ട് പോകുന്ന കുടുംബം ഇടയ്ക്ക് ചെന്നൈയിലും താമസമാക്കിയിരുന്നു.ാേ

Advertisement