മലയാളത്തിന്റെ ജനപ്രിയ നായകന്‍ ദിലീപിന് ആദ്യ ഭാര്യ മഞ്ജു വാര്യരില്‍ ഉള്ള മകളാണ് മീനാക്ഷി ദിലീപ്. ദിലീപും മഞ്ജു വാര്യരും പിരിഞ്ഞപ്പോള്‍ അച്ഛനായ ദിലീപിന് ഒപ്പം പോരുകയായിരുന്നു മീനാക്ഷി. അതേ സമയം സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരപുത്രിമാരില്‍ ഒരാള്‍ കൂടിയാണ് മീനാക്ഷി ദിലീപ്.
ദിലീപിനും ഇപ്പോഴത്തെ ഭാര്യ നടി കാവ്യാ മാധവനും ഒപ്പം മീനാക്ഷിയും വാര്‍ത്തകളില്‍ നിറയാറുണ്ട്. നാദിര്‍ഷയുടെ മകള്‍ ആയിഷയുടെ വിവാഹ ചടങ്ങുകളില്‍ മീനാക്ഷി ഏറെ തിളങ്ങിയിരുന്നു. ദിലീപിന്റെ രണ്ടാം വിവാഹത്തിന് മുന്‍കൈ എടുത്തതും മീനൂട്ടിയാണ്. മീനാക്ഷിയുമായി ഏറെ സൗഹൃദത്തിലാണ് കാവ്യ മാധവന്‍.
Also Read: പെട്ടെന്ന് കെട്ടിക്കോണം; ഇല്ലെങ്കിൽ ചീത്തപ്പേര് വരും; നാട്ടുക്കാരുടെ ഉപദേശത്തെ കുറിച്ച് വിൻസി
ഇരുവരും ഒരുമിച്ചുള്ള യാത്രകളും പൊതുപരിപാടിയില്‍ പങ്കെടുക്കുമ്പോഴുള്ള ചിത്രങ്ങളുമൊക്കെ ആരാധകര്‍ വേഗത്തില്‍ ഏറ്റെടുക്കാറുണ്ട്. നിലവില്‍ മെഡിസിന് പഠിക്കുന്ന മീനാക്ഷിയെ അധികം അങ്ങനെ പുറത്ത് ഒന്നും കാണാറില്ല. മലയാളത്തിലെ പ്രമുഖ യുവ നടി നമിത പ്രമോദ് മീനാക്ഷിയുടെ ഉറ്റ സുഹൃത്താണ്.
ഇപ്പോഴിതാ മകളെ കുറിച്ച് പറയുന്ന ദിലീപിന്റെ വീഡിയോയാണ് ആരാധകര്‍ക്കിടയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. താന്‍ ജീവനൊടുക്കാന്‍ വറെ ചിന്തിച്ചിരുന്നുവെന്നും പക്ഷേ താന്‍ പോയി കഴിഞ്ഞാല്‍ മകള്‍ എങ്ങനെ ജീവിക്കുമെന്നോര്‍ത്താണ് ആ ചിന്തകള്‍ മാറ്റിയതെന്നും ദിലീപ് പറയുന്നു.
Also Read: ആ മോഹവലയത്തിൽ ഒന്നും താൻ വീണു പോയിട്ടില്ല: നടി നിമിഷ സജയൻ അന്ന് പറഞ്ഞത്
താന്‍ ഒരു തെറ്റും ചെയ്തിട്ടില്ല, പിന്നെ എല്ലാം സഹിക്കുന്നത് മകളുടെ മുഖം ഓര്‍ത്തിട്ടാണെന്നും അപ്പോഴാണ് താന്‍ ഇപ്പോള്‍ ഈ ലോകത്ത് നിന്നും പോവേണ്ടയാളല്ലെന്ന് മനസ്സിലായതെന്നും ദിലീപ് പറയുന്നു.നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തത്. മീനാക്ഷിക്ക് ദിലീപിനെ നന്നായിട്ട് അറിയാമെന്നും അതുകൊണ്ടാണ് അവള്‍ ഇത്രയും കാലമായിട്ടും തള്ളിപ്പറയാത്തതെന്നും ആരാധകര്‍ പറയുന്നു.