ചേട്ടന്‍ സംവിധാനം ചെയ്ത ചിത്രത്തിലൂടെ അഭിനേതാവായി വന്ന് പിന്നാലെ സംവിധായകനായി മാറിയ താരമാണ് ധ്യാന്‍ ശ്രീനിവാസന്‍. തിര എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്തേക്ക് എത്തുന്നത്. ഗൂഢാലോചന എന്ന സിനിമക്ക് വേണ്ടി ആദ്യമായി തിരക്കഥ എഴുതിയ താരം, പിന്നീട് ലൗ ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിക്കുകയായിരുന്നു.
എന്ത് പറഞ്ഞാലും അതിന് തന്റേതായ ശൈലിയില്‍ മറുപടി നല്കുന്ന താരം സോഷ്യല്‍ മീഡിയയില്‍ പങ്ക് വെക്കുന്ന പോസ്റ്റുകളെല്ലാം നിമിഷങ്ങള്‍ക്കകമാണ് വൈറലാകാറുള്ളത്. എന്തിനേറെ പറയുന്നു താരത്തിന്റെ അഭിമുഖങ്ങള്‍ കാണാന്‍ വേണ്ടി മാത്രം കാത്തിരിക്കുന്ന നിരവധി പേരുണ്ട്.
Also Read:എപ്പോഴും കഴുത്തില്‍ ഒരു കരുങ്കാലി മാല ധരിക്കാറുണ്ടല്ലോ; മാലയ്ക്ക് പിന്നിലെ കഥ പറഞ്ഞ് ലോകേഷ്
ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമയെ കുറിച്ചും പ്രണവിനൊപ്പമുള്ള അനുഭവങ്ങളെ കുറിച്ചും സംസാരിക്കുകയാണ് ധ്യാന്‍. പ്രണവിനോട് നമുക്കെല്ലാം റെസ്‌പെക്ട് തോന്നുമെന്നുമെന്നും അത്തരത്തിലുള്ള വ്യക്തിത്വമാണ് പ്രണവിന്റേതെന്നും ധ്യാന്‍ പറയുന്നു.
താന്‍ വര്‍ഷങ്ങളായി മദ്യപാനം നിര്‍ത്തിയ ആളാണ്. അതിന് ശേഷം ഒരു പെഗ്ഗടിക്കുന്നത് പ്രണവ് ഓഫര്‍ ചെയ്തപ്പോഴാണെന്നും ചെയ്യുന്ന വര്‍ക്കിനോട് അത്രത്തോളം ആത്മാര്‍ത്ഥത പുലര്‍ത്തുന്ന ആളും എല്ലാവരോടും ഒരേ രീതിയില്‍ പെരുമാറുന്ന വ്യക്തിയുമാണെന്നും ധ്യാന്‍ പറയുന്നു.
Also Read:എപ്പോഴും കഴുത്തില്‍ ഒരു കരുങ്കാലി മാല ധരിക്കാറുണ്ടല്ലോ; മാലയ്ക്ക് പിന്നിലെ കഥ പറഞ്ഞ് ലോകേഷ്
അന്നത്തെ രാത്രി ഭയങ്കര രസകരമായ രാത്രിയായിരുന്നു. തങ്ങള്‍ അധിക സമയമൊന്നും ഒന്നിച്ചുണ്ടായിരുന്നില്ല ആറുമണിക്കൂറൊക്കെയോ ഷൂട്ടുണ്ടായിരുന്നുള്ളൂവെന്നും 40 ദിവസത്തോളം അപ്പുവിനൊപ്പമുണ്ടായിരുന്നത് വളരെ നല്ല ഓര്‍മ്മകളായിരുന്നുവെന്നും ധ്യാന്‍ പറയുന്നു.