രണ്ട് അമ്മമാര്‍ക്കൊപ്പം ദേവൂട്ടി, സോഷ്യല്‍മീഡിയയില്‍ വൈറലായി സാന്ത്വനം ലൊക്കേഷനിലെ ചിത്രങ്ങള്‍

248

മലയാളികളുടെ ടെലിവിഷന്‍ രംഗത്തെ പ്രിയപ്പെട്ട സീരിയലാണ് സാന്ത്വനം. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം തുടരുന്ന സാന്ത്വനം എന്ന വീട്ടിലെ കുടുംബത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഈ പരമ്പര വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ പ്രിയപ്പട്ട പരമ്പരയായി മാറുകയായിരുന്നു.

Advertisements

നടി ചിപ്പി അവതരിപ്പിക്കുന്ന ദേവി എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് ആദ്യം കഥ മുന്നോട്ട് പോയത്. പിന്നീട് ബാലന്റേയും സഹോദരങ്ങളുടേയും കഥയായി സീരിയല്‍ പരിണമിച്ചു. ശിവന്‍, ഹരി, അപ്പു, അഞ്ജലി തുടങ്ങിയ കഥാപാത്രങ്ങള്‍ ഈ പരമ്പരയിലൂടെ ആരാധകരുടെ ഹൃദയം കവര്‍ന്നവരാണ്. തമിഴ് പരമ്പരയായ പാണ്ഡ്യന്‍ സ്റ്റോഴ്സിന്റെ മലയാളം റീമേക്കാണ് സാന്ത്വനം.

Also Read: ഭൂമിയിലെ സ്വര്‍ഗത്തില്‍ എത്തിച്ചേരാന്‍ കഴിയുക എന്നത് ആനന്ദം, മഞ്ഞിലൂടെ ഓടിക്കളിച്ച് ലക്ഷ്മി നക്ഷത്ര

ഈ സീരിയലിലെ ചെറിയ കഥാപാത്രങ്ങള്‍ പോലും ഏറെ ശ്രദ്ധനേടിയിരുന്നു. ദേവൂട്ടിയെന്ന കൊച്ചുമിടുക്കിയാണ് ഇപ്പോള്‍ സാന്ത്വനം വീട്ടിലെ താരം. സീരിയലിലെ കഥാപാത്രങ്ങളായ അപ്പുവിന്റെയും ഹരിയുടെയും മകളാണ് ദേവൂട്ടി.

സാന്ത്വനത്തിലേക്ക് ദേവൂട്ടിയുടെ വരവ് കാണിച്ചുകൊണ്ടുള്ള പ്രൊമോ വീഡിയോ സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പെടെ പ്രചരിച്ചിരുന്നു. ഈ കൊച്ചുസുന്ദരി ആരാണെന്നറിയാനുള്ള ആകാംഷയിലായിരുന്നു ആരാധകര്‍. ദേവൂട്ടി ഇന്ന് ആരാധകരുടെ പ്രിയപ്പെട്ടവളായി മാറിയിരിക്കുകയാണ്.

Also Read: ‘ഹാ ഇതൊക്കെ ത ന്ത യുള്ളവന്മാമാരോട് പറഞ്ഞിട്ടല്ലേ കാര്യമുള്ളൂ’; അപ്‌സരയും ആൽബിനും വേർപിരിഞ്ഞോയെന്ന് സംശയിച്ച് ആരാധകന്റെ വായടപ്പിച്ച് മറുപടി

മലയാള സിനിമാ സീരിയല്‍ താരം സജിതാബേട്ടിയുടെ മകളാണ് ഇസയെന്ന ദേവൂട്ടി. ഇപ്പോഴിതാ സീരിയലില്‍ അപ്പുവായി അഭിനയിക്കുന്ന നടി രക്ഷ ദല്ലു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഇസക്കും സജിത ബേട്ടിക്കുമൊപ്പമുള്ള ചിത്രങ്ങളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.

Advertisement