സിനിമാ സീരിയല്‍ ആരാധകരായ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ദേവി ചന്ദന. വര്‍ഷങ്ങളായി ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനില്‍ലും നിറസാന്നിധ്യമായി നില്‍ക്കുകയാണ് ദേവി ചന്ദന. മിമിക്രി രംഗത്ത് നിന്നും എത്തിയ ദേവി ചന്ദന വര്‍ഷങ്ങള്‍ക്ക് മുന്‍പേ സ്റ്റേജ് പരിപാടികളുമായി സജീവം ആയിരുന്നു.
സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം യൂട്യൂബ് ചാനല്‍ കൂടി തുടങ്ങിയതോടെ വിശേഷങ്ങള്‍ ഒക്കെ തന്റെ ചാനലിലൂടെ ആണ് പങ്കുവെയ്ക്കുന്നത്. നര്‍ത്തകിയും അഭിനേത്രിയുമായ ദേവി ചന്ദന മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരം കൂടിയാണ്. താരത്തിന്റെ ഭര്‍ത്താവാണ് കിഷോര്‍ വര്‍മ്മ. സ്റ്റേജ് ഷോയ്ക്ക് പോയ ഇരുവരും യുഎസില്‍ വെച്ചാണ് പ്രണയത്തിലായതും വിവാഹം ചെയ്തതെന്നും ദേവി ചന്ദന വെളിപ്പെടുത്തിയിരുന്നു.
കിഷോറും ദേവി ചന്ദനയും പതിനേഴാമത്തെ വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് ഇപ്പോള്‍. ഇരുവരും പറയുന്നത് തങ്ങളുടെ ബന്ധത്തിന് സ്വിറ്റ്‌സര്‍ലാന്റിലെ കറുത്തമുത്തിക്കും ഒരു പങ്കുണ്ട് എന്നാണ്. പതിനേഴാമത്തെ വിവാഹ വാര്ഷികം അപ്രതീക്ഷിതമായി ആഘോഷിച്ചതിനെ കുറിച്ചും ഇവര്‍ പറയുന്നുണ്ട്.
ഇത്തവണ വലിയ ആഘോഷം ഒന്നും വേണ്ട എന്നാണ് കരുതിയത്. എന്നാല്‍, ഒട്ടും പ്രതീക്ഷിക്കാതെ ചില അതിഥികള്‍ കൂടി വന്നെത്തി എന്നാണ് ദേവി ചന്ദന പറയുന്നത്. പതിനഞ്ചാം വിവാഹ വാര്‍ഷിക സമയത്ത് ലോക്ക് ഡൗണ്‍ ആയിരുന്നു.
വിവാഹ വാര്‍ഷികത്തിന് മിക്കവാറും ഞങ്ങള്‍ രണ്ടു പേരും രണ്ടിടത്താണ് ഉണ്ടാവാറുള്ളത്. വിവാഹത്തിന് മുന്‍പേ തന്നെ സ്വിറ്റ്‌സര്‍ലാന്‍ഡില്‍ പോയിരുന്നു. അവിടെ ഒരു പള്ളിയുണ്ട്. ഭയങ്കര ശക്തിയാണ്. അവിടുത്തെ മാതാവിന് കറുത്ത നിറമാതിനാല്‍ കറുത്ത മുത്തി എന്നാണ് വിളിക്കുന്നത് എന്നും ഇരുവരും പറയുന്നു.
അന്ന് അവിടെ പോയപ്പോള്‍ ശരിക്കും സര്‍പ്രൈസ് ആയി. അവിടെ തീര്‍ത്ഥകുളം പോലെയുള്ള ഒരുപാട് സ്ഥലങ്ങളുണ്ട്. അവിടെ ഉണ്ടായിരുന്ന ആള്‍ പറഞ്ഞത് എന്തെങ്കിലും ഒക്കെ പ്രാര്‍ത്ഥിച്ചു ഈ തീര്‍ത്ഥം കുടിക്ക് അടുത്ത വര്‍ഷം ആവുമ്പോഴേക്കും അത് നടക്കും എന്നാണ്. അന്ന് ഞങ്ങള്‍ പ്രണയത്തിലായിരുന്ന സമയമായിരുന്നു. വീട്ടുകാര്‍ ആരും അറിഞ്ഞിട്ടുണ്ടായിരുന്നില്ല.
അതോടെ പ്രണയം നടക്കാന്‍ വേണ്ടി പ്രാര്‍ത്ഥിച്ചു. അവിടെന്ന് തിരികെ വന്നപ്പോഴേക്കും വീട്ടില്‍ ഞങ്ങളുടെ കാര്യം എല്ലാം ശരി ആയിട്ടുണ്ടായിരുന്നു. അത് ശരിക്കും ഞങ്ങള്‍ക്ക് അത്ഭുതമായി.
ഞങ്ങള്‍ ആ പള്ളിയെ കുറിച്ച് അനേകം കഥകള്‍ കേട്ടിട്ടുണ്ട്. പള്ളി ഫയര്‍ റെസ്‌ക്യൂട് ചര്‍ച്ച് കൂടിയാണ്. അങ്ങനെയാണ് ആ പള്ളിയിലെ മുത്തി കറുത്തുപോകുന്നത് എന്ന വിശ്വാസം കൂടി ഉണ്ട്. ഞങ്ങള്‍ ഒന്നിച്ചതില്‍ ആ പള്ളിക്കും ഒരു പങ്കുണ്ട് എന്നും ഇരുവരും സന്തോഷത്തോടെ പറയുന്നു.