മലയാള ടെലിവിഷന്‍ പ്രേമികള്‍ക്ക് പ്രിയപ്പെട്ട താരമാണ് ദര്‍ശന ദാസ്. കറുത്തമുത്ത്, പട്ടുസാരി, സുമംഗലീ ഭവ, മൗനരാഗം തുടങ്ങിയ സീരിയലുകളിലെ കഥാപാത്രങ്ങളെ മികവുറ്റതാക്കിയാണ് ദര്‍ശന പ്രേക്ഷക പ്രിയങ്കരിയായത്.
വിവാഹശേഷം ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന മൗനരാഗം സീരിയലില്‍ അഭിനയിക്കവെയാണ് ഗര്‍ഭിണിയായതും സീരിയലില്‍ നിന്നും പിന്മാറിയതും. താന്‍ അനൂപിനെ പ്രണയിച്ച് വിവാഹം ചെയ്തതിനെ കുറിച്ചും മുന്‍പ് പറഞ്ഞിരുന്നു ദര്‍ശന. തങ്ങളുടേത് പ്രണയ വിവാഹം ആയിരുന്നെന്നും വിവാഹം കഴിഞ്ഞ് ഒരു മകന്‍ ഉണ്ടായിട്ട് കൂടെയും വീട്ടുകാര്‍ ഭര്‍ത്താവിനെ അംഗീകരിച്ചില്ലെന്നും ദര്‍ശന പറയുന്നു.
ഒരുമിച്ച് ജീവിക്കാന്‍ വേണ്ടി ഒരുപാട് ബുദ്ധിമുട്ടുകള്‍ നേരിട്ടെന്ന് ഇരുവരും പറയുന്നു. അനൂപിനെ വിളിക്കാതിരിക്കാന്‍ ദര്‍ശനയുടെ ഫോണ്‍ വീട്ടുകാര്‍ വാങ്ങിച്ചുവെച്ചിരുന്നെന്നും വെളിപ്പെടുത്തിയിരുന്നു. വിവാഹശേഷം ആദ്യത്തെ കുഞ്ഞിനെ ഗര്‍ഭിണിയായിരിക്കെ നേരിട്ട അവസ്ഥകളെ കുറിച്ചും ദര്‍ശന വെളിപ്പെടുത്തുകയാണ്.
തന്റെ ആദ്യഗര്‍ഭകാലം വളരെ അപകടകരമായ അവസ്ഥയിലായിരുന്നു എന്നാണ് ദര്‍ശന പറയുന്നത്. താന്‍ നാല് മാസം ഗര്‍ഭിണിയായിരിക്കുന്ന സമയത്തും അഭിനയിക്കുന്നുണ്ടായിരുന്നുവെന്ന് താരം വെളിപ്പെടുത്തുന്നു.
ഷൂട്ടിങ്ങിനിടയില്‍ വെച്ച് വണ്ടി ചെറുതായൊന്ന് ഗട്ടറില്‍ ചാടിയതോടെയാണ് എല്ലാം ആരംഭിച്ചത്. ഇതോടെ തനിക്ക് ചില അസ്വസ്ഥതകള്‍ അനുഭവപ്പെടുകയും ചെയ്തിരുന്നു. പിന്നീട് കുഴപ്പമൊന്നും ഇല്ലായിരുന്നു. ബ്ലീഡിങ് ഒന്നും ഉണ്ടായിരുന്നില്ലെന്നും അത് അനൂപിനോട് പറയുകയും ചെയ്തതെന്നാണ് താരം പറയുന്നത്.
പിന്നീട് കൂടെ അഭിനയിക്കുന്ന ഒരു ചേച്ചി വ്ളോഗ് ചെയ്യാന്‍ വേണ്ടി കൂടെ ബോണക്കാട് വരെ വരുമോ ചോദിച്ചിരുന്നു. അനൂപിനോട് ചോദിച്ചപ്പോള്‍ പറഞ്ഞത് റോഡ് മോശമാണ് പോകണ്ട എന്നായിരുന്നു. എന്നാല്‍ പിന്നീട് പൊന്‍മുടിയില്‍ പോകട്ടെ ചോദിച്ചപ്പോള്‍ പോയിട്ട് വാ എന്നു അനൂപ് പറഞ്ഞിരുന്നു.
ഇതാടോ പൊന്മുടിയിലേക്ക് പോവുകയാണ് എന്ന് പറഞ്ഞ് ബോണക്കാട് പോവുകയായിരുന്നു ദര്‍ശന. എന്നാല്‍ അനൂപ് പറഞ്ഞതുപോലെ തന്നെ റോഡ് വളരെ മോശമായിരുന്നെന്നും തിരിച്ച് വന്നപ്പോഴേക്കും ബ്ലീഡിങ് ആയെന്നും താരം വെളിപ്പെടുത്തി.
സ്‌കാനിങ് ചെയ്തപ്പോള്‍ കുഞ്ഞിനെ കിട്ടില്ലെന്നായിരുന്നു പറഞ്ഞത്. ഭര്‍ത്താവിനോട് പറയാതെ പോയതും റോഡ് മോശമാണെന്ന് അറിഞ്ഞിട്ടു പോയതിനും കിട്ടിയ ശിക്ഷ ആണെന്ന് തോന്നുകയും കുറ്റബോധം തോന്നുകയും ചെയ്‌തെന്ന് ദര്‍ശന പറയുന്നു.
എന്നാല്‍ ആസമയത്തും അനൂപിനോട് സത്യം പറഞ്ഞിരുന്നില്ല. ബാത്റൂമില്‍ പോകണമെങ്കില്‍ പോലും ഒരാളുടെ സഹായം വേണമെന്ന തരത്തില്‍ ബെഡ് റസ്റ്റ് എടുക്കേണ്ടി വന്നു. ഇതോടെയാണ് അജുവിനെ തന്റെ ജീവിതത്തിലേക്ക് മകനായി കിട്ടിയതെന്നും ദര്‍ശന പറയുന്നു.