മലയാള സിനിമയിലെ നടനും നിർമ്മാതാവുമാണ് ദിനേശ് പണിക്കർ. വില്ലനായും സ്വഭാവ നടനായും തിളങ്ങി നിന്ന താരം ഒരിക്കൽ സാമ്പത്തിക പ്രതിസന്ധി മൂലം സിനിമയിൽ നിന്ന് നീണ്ട ഇടവേള എടുത്തിരുന്നു.
നിരവധി ഹിറ്റ് സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച നിർമ്മാതാവ് കൂടിയാണ്് ദിനേശ് പണിക്കർ. ഇന്ന് അദ്ദേഹം ഒരു അഭിനേതാവ് കൂടിയാണ്. അദ്ദേഹം നിർമ്മിച്ച പത്തോളം സിനിമകൾ വലിയ ഹിറ്റായിരുന്നു. ഇപ്പോഴിതാ തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ നടൻ വിക്രത്തെ കുറിച്ച് ദിനേശ് പണിക്കർ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.
തമിഴകത്തിന്റെ സ്വന്തം സൂപ്പർ താരമാണ് ചിയാൻ വിക്രം. പലഭാഷകളിൽ അവസരങ്ങൾ ഉണ്ടായിട്ടും അവിടെയൊന്നും കാര്യമായി ശോഭിക്കാനാകാത്ത കാലം താരത്തിനുണ്ടായിരുന്നു. പിന്നീടാണ് വിക്രം തന്റെ ലോകമായ തമിഴ് സിനിമാ ലോകത്ത് തന്നെ വിജയിയായി തീർന്നത്. സിനിമ പാരമ്പര്യം ഉണ്ടായിരുന്നിട്ടും വിക്രം ഏറെ കഷ്ടപ്പെട്ടാണ് ഇന്നത്തെ നിലയിലെത്തിയത്.
ബാല സംവിധായകനായി അരങ്ങേറ്റം കുറിച്ച 1998ലെ സേതു എന്ന ചിത്രമാണ് വിക്രത്തിന്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവ് സൃഷ്ടിച്ചത്. താരത്തിന്റെ മേയ്ക്കോവറുകളാണ് എപ്പോഴും ഞെട്ടിക്കാറുള്ളത്. സേതു സിനിമ മുതൽ ഇതു കാണാനാവു്ന്നതാണ്. ഇപ്പോൾ പൊന്നിയിൻ സെൽവൻ ചിത്രത്തിലൂടെ ഹിറ്റടിച്ച വിക്രത്തിന്റെ അടുത്ത ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.
അതേസമയം, വിക്രത്തിന്റെ തുടക്കകാലത്തെ അനുഭവമാണ് ദിനേശ് പണിക്കർ പങ്കുവെച്ചിരിക്കുന്നത്. വിക്രം അന്ന് വളർന്നുവരുന്ന നടനായിരുന്നു. സിനിമയിൽ ആരുമായിരുന്നില്ലെന്നും കുറച്ച് സിനിമകൾ മാത്രമേ ചെയ്തിരുന്നുള്ളൂവെന്നും കാണാൻ നല്ല ലുക്കായിരുന്നുവെന്നും ദിനേശ് പറയുന്നു.
രജപുത്ര എന്ന തന്റെ സിനിമയിൽ വിക്രം അഭിനയിച്ചിരുന്നു. കുറച്ച് ദിവസം തനിക്ക് ഒപ്പമുണ്ടായിരുന്നുവെന്നും തങ്ങൾ നല്ല അടുപ്പമായിരുന്നുവെന്നും എപ്പോഴും ചേട്ടാ എന്നാണ് വിളിക്കുന്നതെന്നും ഇടക്ക് ചില തിരക്കുകൾ കാരണം തങ്ങളുടെ റിലേഷൻ ബ്രേക്കായി എന്നും ദിനേശ് പറയുന്നു. വിക്രത്തിനെ പിന്നെ 2000ത്തിൽ ആണ് കാണുന്നത്. അപ്പോൾ തന്നെ കാത്ത് വിക്രം സ്റ്റുഡിയോക്ക് പുറത്ത് നിൽക്കുകയായിരുന്നു.
ആഗ്രഹിച്ച പോലെ നല്ലൊരു സ്ഥാനത്തെത്താൻ കഴിയാത്തതിന്റെ സങ്കടത്തിലായിരുന്നുവെന്നും തന്റെ പുതിയ പടത്തിന്റെ ഡിസ്ട്രിബ്യൂഷൻ എടുക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നുവെന്നും ദിനേശ് പറയുന്നു.എന്നാൽ തന്റെ കൈയ്യിൽ പണമുണ്ടായിരുന്നില്ല. പണമില്ലെന്ന് പറഞ്ഞപ്പോൾ ഒരു ലക്ഷം മാത്രം മതിയെന്ന് പറഞ്ഞിരുന്നുവെന്നും അന്ന് അവനെ കെട്ടിപ്പിടിച്ച് കൈ കൊടുത്ത് തിരികെ വിടാനെ പറ്റിയുള്ളൂവെന്നും പിന്നെ വിക്രത്തിനെ കണ്ടിട്ടില്ലെന്നും പിന്നെ നടന്നത് ചരിത്രമായിരുന്നുവെന്നും വിക്രം വലിയ നടനായി എന്നും ദിനേശ് പറയുന്നു.
അന്ന് വിക്രം ഡിസ്ട്രിബ്യൂഷൻ എടുക്കാമോയെന്ന് ചോദിച്ച സിനിമ സേതുവായിരുന്നു. ആ ഒരു സിനിമയോടെയാണ് വിക്രത്തിന്റെ കരിയർ മാറിയത്. പിന്നീട് ഞാൻ ആലോചിച്ചിരുന്നു. ആ ഒരു ലക്ഷം കടം മേടിച്ച് സേതുവിന്റെ ഡിസ്ട്രിബ്യൂഷൻ എടുത്തിരുന്നെങ്കിൽ വിക്രവുമായുള്ള സൗഹൃദം കുറച്ച് കൂടി സ്‌ട്രോങാകുമായിരുന്നുവെന്ന്. വിക്രത്തെ വെച്ചൊരു സിനിമ ചെയ്യണമെന്നുണ്ടായിരുന്നു. പക്ഷെ ഇപ്പോൾ നമ്മുടെ കയ്യിൽ ഒതുങ്ങില്ലെന്നും ദിനേശ് പണിക്കർ പറഞ്ഞു.
എന്റെ വാപ്പി സമ്പാദിച്ച എല്ലാ സ്വത്തുക്കളും യാതൊരു നാണവും ഇല്ലാതെ ബന്ധുക്കൾ കയ്യടക്കി