കോളേജില്‍ ആരോടും സലിംകുമാറിന്റെ മകനാണ് ഞാനെന്ന് പറഞ്ഞില്ല, സംശയം തോന്നിയവരുടെ മുന്നില്‍ അച്ഛന്‌റെ കുറ്റം പറഞ്ഞ് പിടിച്ചുനിന്നു, ചന്തു സലിംകുമാര്‍ പറയുന്നു

428

സിനിമ താരങ്ങളുടെ മക്കളും സിനിമയിലേക്ക് എത്തുന്നത് പതിവ് കാഴ്ചയാണ്. എന്നാല്‍ ഇതില്‍ ചിലരൊക്കെ താല്പര്യമില്ലാത്തതുകൊണ്ട് മാറി നില്‍ക്കാറുണ്ട്. എന്നാല്‍ സലിംകുമാറിന്റെ മകന്‍ ചന്തുവിന്റെ കാര്യം അങ്ങനെ ആയിരുന്നില്ല. രണ്ട് സിനിമയില്‍ അഭിനയിക്കാനുള്ള അവസരമായിരുന്നു ഈ താരപുത്രന് ലഭിച്ചത്.

Advertisements

ചെറുപ്പം മുതലേ അഭിനയത്തോടെ ചന്തുവിന് താല്പര്യമുണ്ടായിരുന്നു.ഇന്ന് ആഗ്രഹിച്ച പോലെ ഒരു റോള്‍ ചെയ്തിരിക്കുകയാണ് താരം. മഞ്ഞുമ്മല്‍ ബോയ്സ് എന്ന ചിത്രത്തിലൂടെയാണ് താരം എത്തിയത്. ചിത്രം തിയ്യേറ്ററുകളില്‍ വമ്പന്‍ ഹിറ്റായിരിക്കുകയാണ്.

Also Read:അടിവയറ്റില്‍ ബട്ടര്‍ഫ്‌ളൈകളൊന്നും പറക്കാത്ത റിലേഷന്‍ഷിപ്പുകളുമുണ്ട്, എനിക്ക് എത്ര കിട്ടിയാലും പഠിക്കില്ല, തന്റെ പ്രണയങ്ങള്‍ തുറന്നുപറഞ്ഞ് മീനാക്ഷി രവീന്ദ്രന്‍

ചന്തുവിന്റെ വേഷവും ഏറെ ശ്ര്ദ്ധിക്കപ്പെട്ടിരുന്നു.ഇപ്പോഴിതാ ചന്തുവിന്റെ ഒരു അഭിമുഖമാണ് ശ്രദ്ധനേടുന്നത്. കോളേജില്‍ പഠിക്കുമ്പോള്‍ താന്‍ സലിംകുമാറിന്റെ മകനാണെന്ന് താന്‍ ആരോടും പറഞ്ഞിരുന്നില്ലെന്നും അച്ഛന്റെ കഥാപാത്രങ്ങളെ പറ്റി എല്ലാവരും നല്ലത് പറയുമ്പോള്‍ താന്‍ കുറ്റം പറയാറായിരുന്നു പതിവെന്നും ചന്തു പറയുന്നു.

സ്‌കൂളില്‍ പഠിക്കുമ്പോള്‍ മിക്കവര്‍ക്കും താന്‍ സലിം കുമാറിന്റെ മകനാണെന്ന് അറിയാമായിരുന്നു. സെലിബ്രിറ്റിയുടെ മകനെന്ന വെയിറ്റ് ഉണ്ടായിരുന്നുവെന്നും എന്നാല്‍ കോളേജില്‍ എത്തിയപ്പോള്‍ ഒരു ചേട്ടന്‍ തന്നോട് പറഞ്ഞു സെലിബ്രിറ്റിയുടെ മകനാണെന്ന കാര്യം മാറ്റിവെച്ച് പഠിക്കാന്‍ വരൂ അപ്പോഴേ കോളേജ് ലൈഫ് എന്‍ജോയ് ചെയ്യാനാവൂ എന്നായിരുന്നുവെന്നും അതൊരു നല്ല കാര്യമായിട്ടായിരുന്നു തനിക്ക് തോന്നിയതെന്നും ചന്തു പറയുന്നു.

Also Read:നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ത്രീയാവുക; നസ്രിയ മുതല്‍ ഗീതു മോഹന്‍ദാസ് വരെ

അങ്ങനെ താന്‍ കോളേജില്‍ ആരോടും സലിംകുമാറിന്റെ മകനാണെന്ന് പറഞ്ഞില്ല. താനും അച്ഛനും നല്ല മുഖസാമ്യം ഉണ്ടായിരുന്നു. അതിനാല്‍ ആദ്യമൊക്കെ ചിലര്‍ക്ക് സംശയമുണ്ടായിരുന്നുവെന്നും അച്ഛനെ പറ്റി താന്‍ കുറ്റം പറയാന്‍ തുടങ്ങിയപ്പോള്‍ അവരുടെ സംശയമെല്ലാം മാറിയെന്നും രണ്ട് മാസമൊക്കെ കഴിഞ്ഞപ്പോള് അച്ഛന്‍ തന്നെ ഒരു പ്രോഗ്രാമിന് കൊണ്ടുവിടാന്‍ കോളേജില്‍ വന്നപ്പോളാണ് എല്ലാവരും സത്യമറിഞ്ഞതെന്നും ചന്തുപറയുന്നു.

Advertisement