ഓരോ സമയത്ത് ഓരോ താരങ്ങള്‍ ആയിരിക്കും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കാര്‍. ഇപ്പോള്‍ നടന്‍ ഭീമന്‍ രഘുവാണ് സോഷ്യല്‍ മീഡിയ താരം. ഇദ്ദേഹം ബിജെപിയില്‍ നിന്ന് സിപിഎമ്മിലേക്ക് എത്തിയതോടെയാണ് ഈ നടനെ കുറിച്ചുള്ള വാര്‍ത്തകളും സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞത്. മാത്രമല്ല സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വേദിയില്‍ മുഖ്യമന്ത്രി പ്രസംഗിച്ച സമയം മുഴുവന്‍ ഭീമന്‍ രഘു എണീറ്റ് നിന്നതും വലിയ വാര്‍ത്തയായിരുന്നു.
തന്റെ അഭിപ്രായം എവിടെയാണെങ്കിലും തുറന്നു പറയാറുണ്ട് ഈ നടന്‍. ഈയടുത്ത് തന്റെ സിനിമാ പ്രമോഷന് വേണ്ടി ചെങ്കൊടിയുമായി എത്തിയത് വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. വീണ്ടും താരം താന്‍ സിപിഎ്മമിലേക്ക് എത്തിയതിനെ കുറിച്ച് പറയയുന്നതാണ് ഇപ്പോള്‍ വൈറാലകുന്നത്.
തനിക്ക് എതിരെ ഉണ്ടാകുന്ന ട്രോളുകള്‍ തന്റെ വളര്‍ച്ചക്ക് നല്ലതാണെന്നാണ് അദ്ദേഹം പറയുന്നത്. സിപിഎം തന്നെ മത്സരിപ്പിച്ചാല്‍ സന്തോഷം ഇല്ലെങ്കിലും എനിക്ക് പരാതി ഒന്നുമില്ല, ഞാന്‍ പുതിയ ആളല്ലേ, സീനിയര്‍ ആള്‍ക്കാര്‍ ഒരുപാട് വേറെ ഉണ്ടല്ലോയെന്നാണ് ഭീമന്‍ രഘു പറയുന്നത്.
ALSO READ-നൂറ് ശതമാനം പെര്‍ഫെക്ട് ആയിട്ട് ഒരു മനുഷ്യനും ഈ ഭൂമിയില്‍ ഉണ്ടായിട്ടില്ല; സുരേഷ് ഗോപി കാര്‍ നികുതി വെട്ടിച്ചെന്ന് കരയുന്നവരോട് മറുപടിയുമായി കുറിപ്പ്; വൈറല്‍
പക്ഷെ തന്നെ പാര്‍ട്ടി നിര്‍ത്തി ജയിച്ച് ഞാന്‍ എം എല്‍ എ ആയിക്കഴിഞ്ഞാല്‍ ആ നാട്ടിലെ ജനങ്ങളുടെ ഇടയിലേക്ക് ഞാന്‍ നേരിട്ട് ചെന്ന് അവിടുത്തെ പ്രശ്‌നങ്ങള്‍ കണ്ടു മനസിലാക്കി അപ്പോള്‍ തന്നെ അവര്‍ക്ക് വേണ്ട പരിഹാരങ്ങള്‍ ചെയ്തുകൊടുക്കും, പിന്നെ എന്നെ മന്ത്രി ആകണോ എന്ന തീരുമാനം അത് പാര്‍ട്ടിയുടേതാണ് എന്നും ഭീമന്‍ രഘു പറഞ്ഞു.
കൂടാതെ താന്‍ എഴുന്നേറ്റ് നിന്ന് പ്രസംഗം കേട്ടതിന് പലരും വിമര്‍ശിച്ചത് താന്‍ അറിഞ്ഞു, അത് അവരുടെ സംസ്‌കാരം. തന്നെ പരിഹസിക്കുന്ന പല താരങ്ങളുടേയും ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടിരുന്നു എന്നും അത് അവര്‍ അങ്ങനെ ചെയ്‌തോട്ടെ. അത് അവരുടെ സംസ്‌കാരമാണെന്നും ഭീമന്‍ രഘു പറഞ്ഞു.
അതേസമയം, തിയേറ്ററില്‍ കൊടിയുമായി പോയതിനെ സി പി എം പ്രവര്‍ത്തകരും വിമര്‍ശിച്ചതായി അറിഞ്ഞു. പക്ഷെ ഞാന്‍ എന്തിനാണ് അവിടെ കൊടിയുമായി പോയതെന്ന് അവര്‍ക്കറിയില്ല. മിസ്റ്റര്‍ ഹാക്കര്‍ എന്ന സിനിമയുടെ പ്രൊമോഷനു വേണ്ടിയാണ് ഞാന്‍ കൊടിയുമായി പോയതെന്നാണ് താരം പറയുന്നത്.
ALSO READ-ഇനി ഇതുപോലൊരു സിനിമയില്‍ അഭിനയിക്കരുത് എന്ന് അച്ഛന്‍ പറഞ്ഞു; ഇന്റിമേറ്റ് രംഗം കണ്ട് വീട്ടുക്കാര്‍ പറഞ്ഞതിനെ കുറിച്ച് വിന്‍സി
തനിക്കെതിരെ പറഞ്ഞവര്‍ ആ സിനിമ കണ്ടോ എന്ന് എനിക്കറിയില്ല. പാര്‍ട്ടിയുടെയും കൊടിയുടേയും രീതിയും വലുപ്പവും സഖാവ് എന്ന് പറയുന്നതിന്റെ അര്‍ത്ഥവും എനിക്ക് നന്നായി അറിയാം. സഖാവ് പിണറായി വിജയന്‍ എനിക്ക് അച്ഛനെ പോലെയാണെന്നും താരം പറഞ്ഞു.
മാത്രമല്ല താന്‍ പാര്‍ട്ടി നേരിടുന്ന ഇപ്പോഴത്തെ വലിയ പ്രശ്‌നായ കരുവന്നൂര്‍ ബാങ്കില്‍ മുഴുവന്‍ സമ്പാദ്യവും ഡിപ്പോസിറ്റ് ചെയ്യുമെന്നും അതുവഴി ബാങ്കിന് നിലനില്‍പ്പ് ഉണ്ടാകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരിക്കുകയാണ്.
തനിക്ക് സുരേഷ് ഗോപിയെ തിരഞ്ഞെടുപ്പില്‍ നേരിടാനുള്ള എല്ലാ ആത്മവിശ്വാസവും എനിക്കുണ്ട്. വന്നു കയറിയ ഉടനെ എംപി ഇലക്ഷന് പോയാല്‍ പലരും വേറൊരു രീതിയില്‍ വ്യാഖ്യാനിക്കുവായിരിക്കും. പക്ഷെ, എംപി ഇലക്ഷന് നില്‍ക്കാനും തിരഞ്ഞെടുപ്പ് സമയം പാര്‍ട്ടിക്ക് വേണ്ടി പ്രചരണം നടത്താനും തയ്യാറാണ് എന്നും ഭീമന്‍ രഘു പറഞ്ഞു.