മകളെ അവര്‍ മന:പ്പൂര്‍വ്വമായി വിടുന്നില്ലെന്ന് ബാല; ഡാഡിക്ക് ഒപ്പം പോവാന്‍ താല്‍പര്യമില്ലെന്ന് അവള്‍ തന്നെയാണ് അറിയിച്ചത്, വിവാദമാക്കരുതെന്ന് അമൃത

434

ഗായിക അമൃത സുരേഷും നടന്‍ ബാലയും ഇരുവരുടേയും വിവാഹ ജീവിതം മുന്‍പ് തന്നെ വേര്‍പെടുത്തിയതാണ്. ഇരുവരും മകള്‍ക്ക് വേണ്ടിയാണ് പിന്നീട് നിയമപോരാട്ടം നടത്തിയത്. കുട്ടിയെ അമ്മയ്ക്ക് ഒപ്പം പോകാനാണ് കോടതി അനുവദിച്ചത്. ഇടയ്ക്ക് ബാലയെ സന്ദര്‍ശിക്കാനും മകള്‍ക്ക് അനുമതി ഉണ്ട്.

അതേസമയം, കഴിഞ്ഞദിവസം ബാല മാധ്യമങ്ങളോട് പറഞ്ഞ ചില കാര്യങ്ങള്‍ വലിയ രീതിയില്‍ ചര്‍ച്ചയാവുകയാണ്. ബാലയ്ക്കും സോഷ്യല്‍മീഡിയ കമന്‍രുകള്‍ക്കും അമൃതയും അഭിരാമിയും നല്‍കിയ മറുപടിയാണ് വിഷയം ചര്‍ച്ചയാക്കുന്നത്.

Advertisements

പുതിയ സിനിമയായ ഷഫീക്കിന്റെ സന്തോഷം കാണാനായി ബാലയും ഭാര്യ എലിസബത്തും എത്തിയപ്പോഴാണ് വിവാദമായ പ്രതികരണം നടന്‍ ബാല നടത്തിയത്. മകള്‍ അവന്തിക ഈ സമയത്ത് കൂടെ വേണമെന്ന് ആഗ്രഹിച്ചിരുന്നു. സിനിമ കാണാനായി മകളേയും വിളിച്ചിരുന്നുവെന്നും എന്നാല്‍ അവര്‍ മകളെ മന:പ്പൂര്‍വ്വമായി വിടാതിരുന്നതാണെന്നു ബാല ആരോപിച്ചു.

ALSO READ- എന്നും രാത്രി അമ്മയും ഞാനും വിവാഹം പ്ലാന്‍ ചെയ്യും; മുഴുവന്‍ ബഡ്ജറ്റ് നോക്കിയപ്പോള്‍ ചെലവ് ഒരു കോടിക്ക് മുകളില്‍; അനുശ്രീ പറയുന്നു

തന്റെ മകളെ കിട്ടുന്നതിനായി എത്ര വേണമെങ്കിലും പോരാടാന്‍ തയ്യാറാണെന്നു മുന്‍പും ബാല പറഞ്ഞിരുന്നു. സിനിമയ്ക്ക് ശേഷമായിരുന്നു മാധ്യമങ്ങളോട് താരം സംസാരിച്ചത്.

അതേസമയം, ബാലയുടെ വാക്കുകള്‍ നിമിഷനേരം കൊണ്ടാണ് വൈറലായതോടെ എല്ലാവരും അമൃതയോട് ചോദ്യവുമായി എത്തിയിരുന്നു. എന്തുകൊണ്ടാണ് മകളെ സിനിമയ്ക്ക് വിടാതിരുന്നതെന്ന് പലരും അമൃതയോട് ചോദിക്കുകയായിരുന്നു. ഇതോടെയാണ് അമൃതയും അഭിരാമിയും മറുപടിയുമായെത്തിയത്.

അമൃത കുടുംബത്തിന് ഒപ്പമുള്ള ചിത്രം പങ്കുവെച്ചപ്പോഴാണ് അതിന് താഴെ ആരാധകര്‍ ചോദ്യങ്ങളുമായി ചഎത്തിയത്. പാപ്പുവിനെ എന്തുകൊണ്ട് ഡാഡിയുടെ കൂടെ വിട്ടില്ലെന്നായിരുന്നു ഒരാള്‍ ചോദിച്ചത്.
ഇതിന്, ഞങ്ങള്‍ പാപ്പുവിനോട് ചോദിച്ചപ്പോള്‍ പോവാന്‍ താല്‍പര്യമില്ലെന്നാണ് പറഞ്ഞത്. ഫോണിലൂടെയായി പാപ്പു തന്നെ ബാലയോട് അതേക്കുറിച്ച് പറഞ്ഞിരുന്നു എന്നാണ് അഭിരാമിയും അമൃതയും മറുപടി പറഞ്ഞത്.

ALSO READ- ‘വിഘ്‌നേഷിനെ വളര്‍ത്തിയതങ്ങനെ, അതിന്റെ ഫലമായാണ് നയന്‍താരയെ കിട്ടിയത്’; പൈസ മാത്രം ഉണ്ടായതുകൊണ്ടാകില്ല, അത് കൊടുക്കാനുള്ള മനസ്സും ഉണ്ടാകണം; നയന്‍താരയെ കുറിച്ച് വിക്കിയുടെ അമ്മ

പിന്നാലെ വിശദമായ മറുപടിയുമായി അമൃത പറഞ്ഞത്. നിങ്ങളുടെ ചോദ്യം മനസിലാക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഇക്കാര്യത്തില്‍ ബഹുമാനപ്പെട്ട കോടതി തീരുമാനം എടുത്തതാണ്. നിയമം അനുസരിച്ചാണ് ഞാന്‍ ജീവിക്കുന്നത്. ഇപ്പോള്‍ നടക്കുന്ന അനാവശ്യമായ നാടകങ്ങളില്‍ വീഴരുത്. ഇത് പാപ്പുവിന്റെ തീരുമാനമാണ്. അവളെ ഇങ്ങനെയുള്ള അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുത്, ഇതെന്റെ റിക്വസ്റ്റാണെന്നായിരുന്നു അമൃത പറഞ്ഞത്.

കൂടാതെ തന്റെ മറുപടി കമന്റിന്റെ സ്‌ക്രീന്‍ഷോട്ടും ഫേസ്ബുക്കിലൂടെ അമൃത പോസ്റ്റ് ചെയ്തിരുന്നു. മാധ്യമങ്ങളോട് എനിക്കൊരു അപേക്ഷയുണ്ട്. അറ്റന്‍ഷന്‍ കിട്ടാനായി പാപ്പുവിന്റെ പേര് വലിച്ചിഴയ്ക്കരുത്. അവളൊരു ചെറിയ കുട്ടിയാണ്. അഭിമുഖങ്ങളിലോ വാര്‍ത്തകളിലോ അനാവശ്യമായി അവളുടെ പേര് വലിച്ചിഴയ്ക്കരുത്. പഠനത്തിലും മറ്റ് കാര്യങ്ങളിലുമാണ് അവളുടെ ശ്രദ്ധ. കുഞ്ഞുങ്ങളുടെ ഇഷ്ടങ്ങളേയും സന്തോഷത്തെയും ബഹുമാനിക്കുക. ഇതൊരു അമ്മയുടെ അപേക്ഷയാണെന്നും അമൃത കുറിക്കുകയാണ്.

അമൃതയ്ക്ക് വലിയ പിന്തുണയാണ് സോഷ്യല്‍മീഡിയ നല്‍കുന്നത്. ക്ലിക്ക് ബൈറ്റിന് വേണ്ടി പാപ്പുവിന്റെ പേരോ ചിത്രങ്ങളോ ഉപയോഗിക്കരുതെന്നായിരുന്നു അഭിരാമിയും പറഞ്ഞത്.

Advertisement