നിരപരാധിയാണെന്ന് ദിലീപ് പറഞ്ഞപ്പോള്‍ നിരപരാധിത്വം തെളിയിക്കാനാണ് ഞാന്‍ പറഞ്ഞത്, അദ്ദേഹവുമായി ഒരു സൗഹൃദവുമില്ല, തുറന്നുപറഞ്ഞ് ബി ഉണ്ണിക്കൃഷ്ണന്‍

55

നടന്‍ ദിലീപിനെ ആദ്യമായി ഒരു സംഘടനയില്‍ നിന്നും പുറത്താക്കുന്നത് താനാണെന്ന് തുറന്നുപറഞ്ഞ് സംവിധായകന്‍ ബി ഉണ്ണിക്കൃഷ്ണന്‍. നടിയെ ആക്രമിച്ച കേസ് വന്നതിന് പിന്നാലെയായിരുന്നു നടപടിയെന്നും ദിലീപിന് അനുകൂലമായി ഒരു നിലപാടും താന്‍ എടുത്തിട്ടില്ലെന്നും സംവിധായകന്‍ പറഞ്ഞു.

Advertisements

ദിലീപിനെ വെച്ച് ആ സമയത്ത് ഒരു സിനിമ ചെയ്യേണ്ടി വന്നു. അത് അങ്ങനെയൊരു സാഹചര്യമുള്ളതുകൊണ്ട് മാത്രമാണെന്നും നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ അദ്ദേഹത്തെ(ഫെഫ്ക്ക)സംഘടനയില്‍ നിന്നും താന്‍ പുറത്താക്കിയെന്നും ഉണ്ണിക്കൃഷ്ണന്‍ പറയുന്നു.

Also Read:പൊള്ളിയ പാടുകള്‍ തുറന്നുകാട്ടി റാംപില്‍ ചുവടുവെച്ച് സാറ അലിഖാന്‍, കൈയ്യടിച്ച് ആരാധകര്‍

ഫെഫ്ക്കയില്‍ മെമ്പറായിരുന്നു ദിലീപ്. അദ്ദേഹത്തിന് അസി. ഡയറക്ടര്‍ കാര്‍ഡുണ്ടെന്നും അറസ്റ്റിലായതിന് പിന്നാലെ ദിലീപ് തന്നെ വിളിച്ചിട്ട് താന്‍ നിരപരാധിയാണെന്ന് പറഞ്ഞിരുന്നുവെന്നും ആ നിപരാധിത്വം തെളിയിക്കാനായിരുന്നു താന്‍ പറഞ്ഞതെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.

നിങ്ങള്‍ ഈ പ്രൊസസിലൂടെ കടന്നുപോയി നിരപരാധിത്വം തെളിയിച്ചുകഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാവില്ലെന്ന് താന്‍ ദിലീപിനോട് അപ്പോള്‍ പറഞ്ഞു. ദിലീപല്ലാതെ ഇത്രയും സക്‌സസ് റേറ്റ് ഉള്ള മറ്റൊരു ഹീറോയും മലയാളത്തിലില്ലെന്നാണ് തനിക്ക് തോന്നുന്നതെന്നും സംവിധായകന്‍ പറഞ്ഞു.

Also Read:27 വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രണയവിവാഹം, ഇതുവരെ മക്കളായിട്ടില്ല, സോന നായര്‍ പറയുന്നു

ബാക് ടു ബാക് പതിമൂന്നോളം ബ്ലോക് ബസ്റ്റര്‍ കൊടുത്ത നടനാണ് അദ്ദേഹം. അദ്ദേഹം കത്തി നില്‍ക്കുന്ന സമയത്ത് പോലും താന്‍ അദ്ദേഹത്തെ വെച്ച് സിനിമ ചെയ്തിട്ടില്ലെന്നും തനിക്ക് അദ്ദേഹവുമായി സൗഹൃദമൊന്നുമില്ലെന്നും ഉണ്ണിക്കൃഷ്ണന്‍ പറയുന്നു.

Advertisement