അവതാരകയും പിന്നീട് അഭിനേത്രിയുമായി എത്തി മലയാളം മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് അശ്വതി ശ്രീകാന്ത്. അവതാരക ആയി എത്തി കൈയ്യടി നേടിയ അശ്വതി ശ്രീകാന്ത് ചക്കപ്പഴം എന്ന പരമ്പരയിലൂടെ ആണ് അഭിനേത്രിയായ അരങ്ങേറിയത്.
ഇപ്പോള്‍ പദ്മ, കമല എന്നീ രണ്ട് പെണ്‍മക്കളുമായി ജീവിതത്തിലും കരിയറിലും തിരക്കിലാണ് താരം.സോഷ്യല്‍മീഡിയയില്‍ സജീവമായ അശ്വതി തന്റെ അമ്മയെന്ന നിലയിലുള്ള അനുഭവങ്ങളും ചെറിയ ടിപ്സുകളും യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ സംസാരിക്കവെ തന്റെ വിശേഷങ്ങളെല്ലാം പങ്കുവെക്കുകയാണ് താരം. താന്‍ ഇപ്പോള്‍ ആര്‍ക്കും ഉപദേശങ്ങള്‍ കൊടുക്കാറില്ലെന്നും ഉപദേശമോ മോട്ടിവേഷനോ കൊടുക്കുന്ന റോളിലേക്ക് പോകണമെന്ന് വിചാരിക്കുന്ന ആളല്ല താനെന്നും അശ്വതി പറയുന്നു.
നിങ്ങള്‍ കാര്യങ്ങള്‍ ഇങ്ങനെയൊന്ന് ചെയ്തുനോക്കൂ എന്നാണ് കോച്ചിങ്ങിലൂടെ താന്‍ പറയാറുള്ളത്. അല്ലാതെ അവരങ്ങനെ ചെയ്യണമെന്ന് പറയാറില്ലെന്നും ആരെങ്കിലും തന്റെയടുത്ത് ഒരു പ്രശ്‌നങ്ങള്‍ പറയുമ്പോള്‍ തന്റെ അനുഭവം വെച്ചായിരിക്കും അതിനെ വിലയിരുത്തുന്നതെന്നും താരം പറയുന്നു.
നെഗറ്റീവ് കമന്റ്‌സ് പറയുന്നവരും താനും കുറച്ച് നാളുകള്‍ കഴിഞ്ഞാല്‍ മരിച്ചുപോകും. നൂറു വര്‍ഷം കഴിഞ്ഞ് ആരാണ് അശ്വതിയെന്ന് ചോദിച്ചാല്‍ ആര്‍ക്ക്ും അറിവുണ്ടാവില്ലെന്നും നെഗറ്റീവ് പറയുന്നവര്‍ തന്നെ ചിലപ്പോള്‍ അഭിപ്രായം മാറ്റിപ്പറഞ്ഞേക്കാമെന്നും അതുകൊണ്ട് അവരെ തിരുത്താന്‍ നില്‍ക്കാറില്ലെന്നും അശ്വതി പറയുന്നു.