നടി അപര്‍ണ നായരുടം ആത്മഹത്യ സിനിമ സീരയില്‍ രംഗത്തെ ഞെട്ടിച്ചിരിക്കുകയാണ്. അടുത്തിടെ സംപ്രേക്ഷണം ചെയ്ത മിക്ക സീരയിലുകളിലും അപര്‍ണ പ്രധാന വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. ആത്മസഖി, ചന്ദനമഴ,ദേവസ്പര്‍ശം, മൈഥിലി വീണ്ടും വരുന്നു തുടങ്ങിയ സീരിയലുകളില്‍ അഭിനയിച്ചതിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് അപര്‍ണ സുപരിചിതയായിരുന്നു.
കോടതി സമക്ഷം ബാലന്‍ വക്കീല്‍, കല്‍ക്കി, മേഘതീര്‍ഥം,അച്ചായന്‍സ്, മുദ്ദുഗൗ എന്നീ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. താരത്തിനെ വീട്ടില്‍ തൂ ങ്ങി മ രിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. താരം ഈ ഭൂമിയില്‍ നിന്നും വി ട വാങ്ങാന്‍ തീരുമാനമെടുത്തതിന് ശേഷം ഏറ്റവും ഒടുവിലായി വിളിച്ചത് സ്വന്തം അമ്മയെയായിരുന്നു.
തിരുവനന്തപുരം ജില്ലയിലെ കരമന തളിയിലെ വീട്ടിലാണ് അപര്‍ണയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കരമന പോലീസ് സ്ഥലത്തെത്തിയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അപര്‍ണക്ക് 31 വയസ്സായിരുന്നു. അപര്‍ണ ജീവനൊടുക്കുമ്പോള്‍ അമ്മയും സഹോദരിയും വീട്ടിലുണ്ടായിരുന്നു. ഇപ്പോഴിതാ അപര്‍ണ മുമ്പൊരിക്കല്‍ ഒരു ചാനലിന് നല്‍കിയ അഭിമുഖമാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. തന്റെ അഭിനയത്തിലേക്കുള്ള കടന്നുവരവിനെ കുറിച്ചും മക്കളെ കുറിച്ചുമൊക്കെയാണ് അപര്‍ണ സംസാരിക്കുന്നത്.
സീരിയലുകളില്‍ മിക്കതും നെഗറ്റീവ് കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്. ചന്ദന മഴയിലെ കഥാപാത്രമാണ് കൂടുതലും ശ്രദ്ധനേടിയതെന്നും നടന്‍ ദിനേശ് പണിക്കരാണ് തന്നെ അഭിനയത്തിലേക്ക് കൊണ്ടുവന്നതെന്നും അപര്‍ണ പറയുന്നു.
കല്യാണത്തിന് മുമ്പേ അഭിനയിച്ച് തുടങ്ങിയിരുന്നു. എന്നാല്‍ കല്യാണം കഴിഞ്ഞിട്ടാണ് അഭിനയത്തില്‍ ഒത്തിരി സജീവമായതെന്നും തനിക്ക് ഫാമിലി ഫുള്‍ സപ്പോര്‍ട്ടായിരുന്നുവെന്നും ലൊക്കേഷനിലേക്ക കൊണ്ടുവിടുന്നതും തന്റെ കൂടെ നില്‍ക്കുന്നതുമെല്ലാം ഭര്‍ത്താവായിരുന്നുവെന്നും താന്‍ എല്ലാ കാര്യങ്ങളും പുള്ളിക്കാരനോട് സംസാരിക്കാറുണ്ടെന്നും അപര്‍ണ പറഞ്ഞു.
തനിക്ക് രണ്ട് പെണ്‍കുട്ടികളാണ്. താന്‍ തന്നെയാണ് വീട്ടില്‍ എപ്പോഴും ബഹളം ഉണ്ടാക്കുന്ന ആളെന്നും തന്നോട് പിള്ളേര്‍ എപ്പോഴും പറയും മിണ്ടാതിരുന്നൂടെയെന്നും താന്‍ സംസാരിക്കുമ്പോള്‍ പലപ്പോഴും സൗണ്ട് കൂടിപ്പോകുമെന്നും പിള്ളേര്‍ തമ്മില്‍ നല്ല സ്‌നേഹമാണെങ്കിലും കണ്ണ് തെറ്റിയാല്‍ അടിയായിരിക്കുമെന്നും അപര്‍ണ പറയുന്നു.