വളരെ പെട്ടന്ന് തന്നെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് അനുമോള്‍. മിനിസ്‌ക്രീന്‍ അവതാരകയായി കരിയര്‍ തുടങ്ങിയ താരം പിന്നീട് അഭിനയ രംഗത്ത് തിളങ്ങുക ആയിരുന്നു. ഇവന്‍ മേഘരൂപന്‍ ആയിരുന്നു ആദ്യ ചിത്രം.
അകം, വെടിവഴിപാട്, ചായില്യം, ഞാന്‍, അമീബ, പ്രേമസൂത്രം, ഉടലാഴം, പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ തുടങ്ങിയ സിനിമകളിലൂടെയാണ് നടി ശ്രദ്ധിക്കപ്പെട്ടത്. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും നടി അഭിനയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമായ താരം കൂടിയാണ് അനുമോള്‍.
ഇപ്പോള്‍ വെടിവഴിപാട് എന്ന ചിത്രത്തില്‍ അഭിനയിച്ചതിനെക്കുറിച്ചും ബോള്‍ഡ്നെസ്സിനെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് അനുമോള്‍. സിഗരറ്റ് വലിക്കുന്നതും ബൈക്ക് ഓടിക്കുന്നതുമാണ് ബോള്‍ഡ്നെസ്സ് എന്ന് താന്‍ ഒരിക്കലും കരുതുന്നില്ലെന്നും നടി പറയുന്നു.
ഓരോ സിനിമകളും ഓരോ തരത്തിലുള്ള ടേണിംഗ് പോയിന്റുകളും എക്സ്പീരിയന്‍സുകളുമാണ് നല്‍കുന്നത്. ഇവന്‍ മേഘരൂപന്‍ ആണ് തന്റെ ആദ്യത്തെ മലയാളം ചിത്രം. അത് വേറെ ഒരു രീതിയില്‍ എനിക്ക് സിനിമയെ പരിചയപ്പെടുത്തി തന്നു.
അതില്‍ ഉള്ളവരെല്ലാം സിനിമയില്‍ പ്രഗത്ഭരായിട്ടുള്ള, അക്കാഡമീഷ്യന്‍സ് ആയ, അവാര്‍ഡുകള്‍ വാങ്ങിയിട്ടുള്ള നടന്മാരാണ്. അങ്ങനെ ഒരു സ്‌കൂളില്‍ നിന്നാണ് ഞാന്‍ സിനിമ തുടങ്ങുന്നതെന്ന് അനുമോള്‍ പറയുന്നു.
‘നടി എന്ന നിലയില്‍ പോപുലാരിറ്റി തന്നത് വെടി വഴിപാട് എന്ന് പറയുന്ന ചിത്രത്തിനാണ്. വെടിവഴിപാട് സിനിമയ്ക്ക് മുന്നെ ആണ് എന്റെ ഫേസ്ബുക്ക് ഫോളോവേഴ്സ് ഒരു ലക്ഷത്തിന്റെ ഉള്ളില്‍ ആയിരുന്നു ഉണ്ടായിരുന്നതെങ്കില്‍ അത് പിന്നെ 10 ലക്ഷം ഒക്കെ കഴിഞ്ഞു. ഇന്നും വെടി വഴിപാട് സിനിമയുടെ കാരക്ടറിന്റെ പേരില്‍ ആള്‍ക്കാര്‍ നല്ലതും ചീത്തതും പറയുന്നുണ്ട്. ഇപ്പോഴും എനിക്ക് തെറി മെസ്സേജുകള്‍ വരാറുണ്ട്. അത് വേറെ ഒരു രീതിയിലുള്ള അനുഭവമാണ് തന്നത് നടി പറഞ്ഞു.