നൂറ് ശതമാനം പെര്‍ഫെക്ട് ആയിട്ട് ഒരു മനുഷ്യനും ഈ ഭൂമിയില്‍ ഉണ്ടായിട്ടില്ല; സുരേഷ് ഗോപി കാര്‍ നികുതി വെട്ടിച്ചെന്ന് കരയുന്നവരോട് മറുപടിയുമായി കുറിപ്പ്; വൈറല്‍

1044

കരുവന്നൂര്‍ ബാങ്കിലെ സാമ്പത്തിക ക്രമക്കേട് ഇഡി അന്വേഷിക്കുന്നതിനിടെ സുരേഷ് ഗോപി ബാങ്കിലേക്ക് നടത്തിയ പദയാത്ര വലിയ ചര്‍ച്ചയായിരുന്നു. തൃശൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകാന്‍ ഒരുങ്ങുന്ന സുരേഷ് ഗോപിയുടെ പദയാത്രയ്ക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമാണുള്ളത്.

പത്ത് കിലോമീറ്റര്‍ ദൂരമാണ് സുരേഷ് ഗോപിയും ബിജെപി അനുനായികളും നേതാക്കളും അടക്കം പദയാത്രയുടെ ഭാഗമായി നടന്നത്. ഇതോടെ ക്ഷിീണിതനായി മാറിയ സുരേഷ് ഗോപിയുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ട്രോളുകള്‍ക്കും കാരണമായിരുന്നു. സുരേഷ് ഗോപി പോണ്ടിച്ചേരിയില്‍ കാര്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ച കേസും ഇതിനിടെ ചിലര്‍ കുത്തിപ്പൊക്കിയിരുന്നു.

Advertisements

ഇപ്പോഴിതാ ഈ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് മാധ്യമപ്രവര്‍ത്തകയായ അഞ്ജു പ്രഭീഷ് പാര്‍വതി. 18 മണിക്കൂര്‍ നടന്ന് ക്ഷീണിച്ച സുരേഷ് ഗോപി നടക്കാന്‍ ബുദ്ധിമുട്ടുന്ന വീഡിയോകളാണ് ട്രോളുകളായത്. 2017 ല്‍ നടന്ന ജനജാഗ്രത യാത്രയെയും 2023 ല്‍ നടന്ന പദയാത്രയെയും താരതമ്യപ്പെടുത്തിയാണ് അഞ്ജു പാര്‍വതി മറുപടി പറയുന്നത്.
ALSO READ- ഇനി ഇതുപോലൊരു സിനിമയില്‍ അഭിനയിക്കരുത് എന്ന് അച്ഛന്‍ പറഞ്ഞു; ഇന്റിമേറ്റ് രംഗം കണ്ട് വീട്ടുക്കാര്‍ പറഞ്ഞതിനെ കുറിച്ച് വിന്‍സി

അഞ്ജു പാര്‍വതിയുടെ സോഷ്യല്‍മീഡിയ കുറിപ്പിങ്ങനെ: രണ്ട് യാത്രകള്‍, ആദ്യത്തേത്… 2017 ല്‍ നടന്ന ജനജാഗ്രത യാത്ര എന്ന് പേരിട്ട ആദ്യത്തെ യാത്ര നടന്നത് വടകരയില്‍. ആ യാത്രയെ നയിച്ചത് തൊഴിലാളിവര്‍ഗ്ഗത്തിന്റെ പാര്‍ട്ടിയെന്ന് ഓമനപ്പേരില്‍ അറിയപ്പെടുന്ന ശതകോടീശ്വരന്മാര്‍ വാഴുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അന്നത്തെ പാര്‍ട്ടി സെക്രട്ടറി യശ : സഖാവ് കോടിയേരി ബാലകൃഷ്ണന്‍.

ആ യാത്രയുടെ പേരില്‍ ജനവും ജാഗ്രതയും ഉണ്ടായിരുന്നെങ്കിലും ആര് ജാഗ്രത പുലര്‍ത്തണം എന്ന് ജനങ്ങള്‍ക്ക് മനസ്സിലായത് തൊഴിലാളിവര്‍ഗ്ഗത്തിന്റെ നേതാവ് കോടികള്‍ വില വരുന്ന മിനി കൂപ്പറില്‍ യാത്ര ചെയ്തത് കൊണ്ട് മാത്രം ആയിരുന്നില്ല, മറിച്ച് അതിന്റെ ഉടമസ്ഥന്‍ കാരാട്ട് ഫൈസല്‍ ആരായിരുന്നുവെന്ന് അറിഞ്ഞത് കൊണ്ടും കൂടിയായിരുന്നു. അണികള്‍ കാല്‍നടയായി നടന്നപ്പോള്‍ ജാഥാക്യാപ്റ്റന്‍ ആഡംബരവാഹനത്തിലേറി ജനങ്ങളോട് ജാഗ്രത വേണം എന്നുര ചെയ്തു.
ALSO READ-ഞാന്‍ ഇതുവരെ ആരോടും ദേഷ്യപ്പെട്ടിട്ടില്ല; തന്റെ സ്വഭാവത്തെക്കുറിച്ച് മഹിമ നമ്പ്യാര്‍

ഇത്രയും സുഖിച്ച് യാത്ര ചെയ്യുന്ന നേതാവ് എങ്ങനെ കിതയ്ക്കും.. എങ്ങനെ തളരും, ജനങ്ങളുടെ നികുതിപ്പണം അപ്പാടെ അടിച്ചെടുത്തും സ്വര്‍ണ്ണക്കടത്തു ബൂര്‍ഷ്വാ മുതലാളിമാരുടെ കൂടെ ഉണ്ടും ഉറങ്ങിയും നടന്നു ശീലിച്ച നാട്ടരചന്മാര്‍ക്ക് പതിനെട്ടു കിലോമീറ്റര്‍ പോയിട്ട് അര കിലോമീറ്റര്‍ നടന്നാല്‍ കിതയ്ക്കും, വായില്‍ കൂടി പതയും നുരയും വരും..

അതുപക്ഷേ രോഗവും പ്രായവും തളര്‍ത്തിയ ഒരു ജനനേതാവ് അന്ന് വാഹനത്തില്‍ കയറി ഒരു ജാഥയെ നയിച്ചത് ആയിരുന്നില്ല വിമര്‍ശനങ്ങള്‍ക്ക് കാരണം, മറിച്ച് അദ്ദേഹം ഉപയോഗിച്ച വാഹനം ആരുടേത് എന്നത് ആയിരുന്നു വിമര്‍ശനങ്ങള്‍ക്ക് കാരണം, ഇവിടെ ആ പതിവ് തെറ്റിച്ചു എന്നതാണ് സുരേഷ് ഗോപി എന്ന സെലിബ്രിറ്റി രാഷ്ട്രീയക്കാരന്‍ ചെയ്ത ആദ്യ പാതകം.. പതിനെട്ടു കിലോമീറ്റര്‍ അറുപത്തഞ്ച് വയസ്സുള്ള ആ മനുഷ്യന്‍ നടന്നത് കൂപ്പറുകളുടെയോ കാരവന്റെയോ വിശ്രമ ഇടവേളകളോ ശീതളിമയോ ഇല്ലാതെ തന്നെയാണ്.

ഈ കാല്‍നട യാത്രതിക്കിടയില്‍ അദ്ദേഹത്തിന് കിതപ്പ് വന്നതും ക്ഷീണം വന്നതും മനുഷ്യസഹജം. കീബോര്‍ഡ് കുത്തിമറിച്ച് അങ്ങേരെ ട്രോളുന്ന യുവപോരാളികളില്‍ എത്ര പേര്‍ക്ക് ഇത്രയും കിലോമീറ്റര്‍ കിതയ്ക്കാതെ നടക്കാന്‍ കഴിയും???എത്ര പേര്‍ക്ക് ആഡംബരം ഒഴിവാക്കി നടക്കുന്ന രാഷ്ട്രീയനേതാവിനെ ചൂണ്ടികാണിച്ചു ദേ മാതൃക നേതാവ് എന്ന് പറയാന്‍ കഴിയും.

പിന്നെ എന്റെ ഈ പോസ്റ്റിനു താഴെ വന്നു സുരേഷ് ഗോപി നികുതി വെട്ടിച്ചു കാര്‍ വാങ്ങിയേ എന്നുള്ള രോദനത്തിന് കൂടി മറുപടി തരാം, അങ്ങേര് കാര്‍ വാങ്ങിയത് പാവങ്ങളുടെ അധ്വാനത്തിന്റെ പങ്ക് അടിച്ചു മാറ്റിയോ കയ്യിട്ട് വാരിയോ അല്ല. അന്തസ്സായി പണിയെടുത്തു ഉണ്ടാക്കിയ കാശ് വച്ച് വാങ്ങിയ കാറിന് നികുതി കുറവുള്ള സ്ഥലത്ത് പോയി രജിസ്‌ട്രേഷന്‍ നടത്തുന്നത് കൊടും പാതകം ഒന്നുമല്ല. നിലപാടിന്റെ രാജകുമാരന്‍ എന്ന് വാഴ്ത്തിപ്പാടുന്ന താരപുത്രന്‍ തൊട്ട് അപ്പുറത്തെ നാട്ടിലെ ഇളയ ദളപതി വരെ ചെയ്തത് തന്നെയാണ് അങ്ങേരും ചെയ്തത്. പിന്നെ നൂറ് ശതമാനം പെര്‍ഫെക്ട് ആയിട്ട് ഒരു മനുഷ്യനും ഇന്നോളം ഈ ഭൂമിയില്‍ ഉണ്ടായിട്ടില്ല.

Advertisement