അച്ഛനും അമ്മയുമില്ലാതെ കയറൂരി വിട്ടതാണോ എന്ന് ഇനി ചോദിക്കണ്ട; അച്ഛന്‍ ഇല്ലാത്ത കുട്ടി എന്ന് കേട്ട് കേട്ട് ഞാന്‍ മടുത്തുവെന്ന് വ്‌ളോഗര്‍ അഞ്ജിത നായര്‍

5243

സോഷ്യല്‍മീഡിയയില്‍ വൈറലാണ് അഞ്ജിത നായരുടെ വ്‌ളോഗുകള്‍. താരത്തിന് യൂട്യൂബില്‍ നിന്നടക്കം വലിയ വരുമാനമാണ് വീഡിയോകളിലൂടെ ലഭിക്കുന്നതെന്നാണ് വാര്‍ത്തകള്‍. അഞ്ജിത നായരും ബ്യുട്ടിടിപ്‌സ് അഞ്ജിത നായര്‍ എന്ന ചാനലും താരത്തിനുണ്ട്. തന്റെ എല്ലാ വിശേഷങ്ങളും തന്റെ ചാനലിലൂടെ പങ്കുവെക്കാറുണ്ട്.

അതേസമയം, താരത്തിന്റെ എക്‌സ് പോസ് ചെയ്തുള്ള വീഡിയോകള്‍ക്ക് എതിരെ വലിയ വിമര്‍ശനവും ഉയരുന്നുണ്ട്. മേക്കപ്പ് വീഡിയോകളും ടിക്ടോക് വീഡിയോകളും ഉള്‍പ്പെടെ നിരവധി ചിത്രങ്ങള്‍ കൊണ്ടും വീഡിയോകള്‍ കൊണ്ടും അഞ്ജിത സോഷ്യല്‍ മീഡിയയില്‍ സജീവമാണ്ട്.

Advertisements

കൂടാതെ, ലൈക്കിനൊപ്പം ഡിസ്ലൈക്കുകളും താരം ധാരാളം വാങ്ങിക്കൂട്ടാറുണ്ട്. താരത്തിന്റെ നെഗറ്റീവ് പബ്ലിസിറ്റി തന്നെയാണ് ഇത്രയധികം പോപ്പുലറാകാന്‍ ഉള്ള കാരണം. ഇതിനിടെ അഞ്ജിത അച്ഛനെക്കുറിച്ച് പറഞ്ഞ ഒരു മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

ALSO READ- അര്‍ണവേ നീ ഇത് കാണുന്നുണ്ടോ? ദിവ്യശ്രീയുടെ വളകാപ്പ് ചിത്രങ്ങള്‍ ചൂണ്ടിക്കാണിച്ച് ആരാധകര്‍; അന്‍ഷിതയ്‌ക്കൊപ്പം കറങ്ങി നടന്ന് അര്‍ണവ്

തനിക്ക് ചോദിക്കാനും പറയാനും ആരുമില്ലേ, കയര്‍ ഊരി വിട്ടിരിക്കുകയാണോ എന്നാണ് പലരും ചോദിക്കുന്നത്. ഇത്തരം കമന്റുകള്‍ ഉള്‍കൊള്ളാന്‍ ആകുന്നുണ്ടോ എന്ന് ചോദിച്ചാല്‍ ആകുന്നുണ്ടെന്നാണ് അഞ്ജിത നായര്‍ പറയുന്നത്. ആദ്യ സമയത്തെ താന്‍ ആയിരുന്നു എങ്കില്‍ കുറച്ചൊക്കെ പ്രതികരിച്ചേനെ. പക്ഷെ ഇപ്പോള്‍ ഞാന്‍ ചിന്തിക്കുന്നത് ഇത്തരം ആളുകളോട് എന്തിനാണ് പ്രതികരിക്കുന്നത് എന്നാണെന്നും അഞ്ജിത പറയുന്നു.

അതിനോട് പ്രതികരിക്കാന്‍ നിന്നാല്‍ അതിനെ സമയം ഉണ്ടാകൂ. റിപ്ലൈ കൊടുക്കുമ്പോള്‍ ആണ് അതിന് ഓരോരോ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. ഒരാളെ ഇഷ്ടം അല്ലെങ്കില്‍ ആ വ്യക്തിയോട് മിണ്ടാതെ ഇരിക്കുക. നിങ്ങള്‍ ഒന്ന് ചിന്തിച്ചു നോക്ക് ഇതുകൊണ്ട് നിങ്ങള്‍ക്ക് എന്ത് സന്തോഷമാണ് ലഭിക്കുന്നത് എന്ന്. തന്നെ കുറിച്ച് മോശമായി പറഞ്ഞാല്‍ നിങ്ങള്‍ക്ക് എന്താണ് ലഭിക്കുന്നത്െന്നും അഞ്ജിത ചോദിക്കുന്നു.

ALSO READ-പ്രണയിച്ചാണ് വിവാഹം ചെയ്തത്; വിളിച്ചപ്പോള്‍ തന്നെ അവള്‍ ഇറങ്ങിവന്നു; അന്ന് പെയിന്റിങ് പണിക്ക് പോയതും ഇപ്പോള്‍ ഫോര്‍ച്ച്യൂണര്‍ സ്വന്തമാക്കിയതും അവള്‍ കാരണം: ബിനു അടിമാലി

എന്തിനാണ് തന്റെ വീട്ടില്‍ ഉള്ളവരെ കൂടി ഇത്രയും പറയുന്നത്. ഒരാളെ വേദനിപ്പിച്ചു കൊണ്ടല്ല ജീവിതത്തില്‍ സംതൃപ്തി കണ്ടെത്തേണ്ടത്. ആളുകള്‍ക്ക് എന്താണ് എന്റെ കാര്യങ്ങള്‍ അറിയാന്‍ ഇത്ര ആകാംഷ എന്ന് മനസിലാകുന്നില്ല. എനിക്ക് എല്ലാവരും ഉള്ള ആള് തന്നെയാണെന്നും താരം വിശദീകരിക്കുന്നു.

തനിക്ക് അച്ഛനും ഉണ്ട് അമ്മയും ഉണ്ട്. ചേട്ടനും ചേച്ചിയും ഒക്കെയുണ്ട്. പിന്നെ എന്തിനാണ് എനിക്ക് ആരും ഇല്ല എന്ന തരത്തിലുള്ള കമന്റ്‌സ് നിങ്ങള്‍ ഇടുന്നതെന്നും അഞ്ജിത പറയുന്നു. എല്ലാവര്‍ക്കും എന്റെ അച്ഛനെ കുറിച്ചാണ് അറിയേണ്ടത്.

തനിക്ക് അച്ഛനില്ല എന്നാണ് ആളുകള്‍ പറയുന്നത്. അച്ഛന് വീഡിയോ എടുക്കുന്നത് ഇഷ്ടമല്ല എന്ന് പല വീഡിയോസിലും പറഞ്ഞതാണെന്നും തന്റെ അച്ഛന്‍ ചെറുപ്പം മുതലേ അങ്ങനെ ഉള്ള ആളാണെന്നും അദ്ദേഹം വളരെ അധ്വാനിക്കുന്ന ഒരാള്‍ ആണ്. അധ്വാനിച്ചുകൊണ്ടാണ് അദ്ദേഹം ജീവിക്കുന്നതെന്നും താരം പറഞ്ഞു.

ഒരു വീഡിയോ എടുക്കട്ടേ എന്ന് ചോദിച്ചാല്‍ അച്ഛന്‍ നില്‍ക്കില്ല അതുകൊണ്ടാണ് അദ്ദേഹം അറിയാതെ ഒരു ചെറിയ ക്ലിപ്പ് ഇട്ടത്. എന്നാല്‍ അതിനും മോശം കമന്റുകള്‍ ആണ് വന്നതെന്നും അഞ്ജിത പറഞ്ഞു. അത് നിന്റെ അച്ഛന്‍ തന്നെയാണോ, അച്ഛന്‍ ആണെങ്കില്‍ വീഡിയോ എടുക്കില്ലേ എന്നാണ് ആളുകള്‍ ചോദിക്കുന്നതെന്നും മകളെന്ന നിലയില്‍ തനിക്ക് ഒരുപാട് വിഷമമായെന്നും അഞ്ജിത വിശദീകരിക്കുന്നു.

Advertisement