ഇതുവരെ വലിയ സിനിമയാണോ ചെറിയ സിനിമയാണോ എന്ന് നോക്കിയിട്ടില്ല; ഈക്വൽ ഏഫേർട്ടാണ് എടുക്കുന്നത്; സംയുക്ത വി വാ ദത്തിൽ അനിഖ സുരേന്ദ്രൻ

117

ബാലതാരമായി എത്തി തെന്നിന്ത്യൻ സിനിമാ ആരാധകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അനിഖ സുരേന്ദ്രൻ. മലയാളം കൂടാതെ അന്യഭാഷാ ചിത്രങ്ങളിലും സജീവമാണ് അനിഖ. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം പലപ്പോഴും പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ വളരെ പെട്ടെന്ന് വൈറലായി മാറാറുമുണ്ട്.

മലയാളത്തിലും തമിഴിലുമായി 15ൽ അധികം സിനിമകളിൽ അനിഖ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. 2007ൽ ഛോട്ടാമുംബൈ എന്ന മോഹൻലാൽ നായകനായ ചിത്രത്തിൽ ചെറിയ വേഷത്തിൽ എത്തിയ അനിഖ പിന്നീട് കഥ തുടരുന്നുവെന്ന ചിത്രത്തിൽ മമതയുടെ മകളായി വേഷമിട്ട് ശ്രദ്ധേയയായി.

Advertisements

anikha-5

തമിഴിൽ അജിത് നായകനായി എത്തിയ എന്നൈ അറിന്താൽ എന്ന ചിത്രത്തിൽ അദ്ദേഹത്തിന്റെ മകളായി അഭിനയിച്ചാണ് അരങ്ങേറ്റം കുറിച്ചത്. ആ ചിത്രത്തിൽ ഗംഭീര പ്രകടനം കഴിച്ച വച്ചതോടുകൂടി അജിത്തിന്റെ തന്നെ വിശ്വാസത്തിലും മകളായി അഭിനയിക്കുകയും ചെയ്തു.

ALSO READ- നാടൻ സുന്ദരി; ക്ലാസിക്കൽ നർത്തകി, കൂടാതെ പട്ടുസാരി പ്രേമിയും മോഡലും; സംഗീതജ്ഞൻ എം ജയചന്ദ്രന്റെ ഭാര്യ പ്രിയയുടെ വിശേഷങ്ങൾ ഇങ്ങനെ

ഇപ്പോഴിതാ താരം നായികയായി അരങ്ങേറുകയാണ്. ഓ മൈ ഡാർലിംഗ് എന്ന ചിത്രത്തിലൂടെയാണ് അനിഖ നായികയായി എത്തുന്നത്. അതേസമയം, ഇപ്പോൾ സിനിമാ ലോകത്ത് ചർച്ചയായ വിവാദത്തിൽ പ്രതികരിക്കുകയും ചെയ്തിരിക്കുകയാണ് അനിഖ ഇപ്പോൾ.

പുതിയ ചിത്രമായ ബൂമറാംഗ്-ന്റെ പ്രൊമോഷന് വിളിച്ചപ്പോൾ നടി സംയുക്ത വരാൻ വിസമ്മതിച്ചെന്ന നിർമാതാവ് അജി മേടയിലിന്റെ ആരോപണത്തോടാണ് അനിഖ പ്രതികരിക്കുന്നത്. വലിയ സിനിമയാണോ ചെറിയ സിനിമയാണോ എന്ന് ഞാൻ ഇതുവരെ നോക്കിയിട്ടില്ലെന്ന് താരം അഭിപ്രായപ്പെടുന്നു.

ALSO READ- ജീവിതത്തിൽ നിന്ന് പഠിച്ചത് ആരെയും അമിതമായി വിശ്വസിക്കരുത് എന്നാണ്; പെൺമക്കളുള്ള മാതാപിതാക്കളോട് പറയാനുള്ളത് ഇത്; ആമി അശോക്

ഓ മൈ ഡാർലിംഗ് എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി എത്തിയപ്പോൾ ൂമറാംഗ് ചിത്രത്തോടനുബന്ധിച്ചുള്ള വിവാദത്തെ പറ്റിയുള്ള ചോദ്യം താരത്തിന് നേരിടേണ്ടി വന്നിരുന്നു. അപ്പോഴാണ് താരം ഇത്തരത്തിൽ മറുപടി നൽകിയിരിക്കുന്നത്. ഏത് സിനിമ ആണെങ്കിലും ഞാൻ ഈക്വൽ എഫേർട്ടാണ് എടുക്കുന്നത്. കൊമേഴ്സ്യൽ പർപ്പസിനാണെങ്കിലും വലിയ സിനിമയാണോ ചെറിയ സിനിമയാണോ എന്ന് ഞാൻ ഇതുവരെ നോക്കിയിട്ടില്ലെന്ന് അനിഖ പറഞ്ഞു.

അതേസമയം, സംയുക്തയെ വിളിച്ച് പ്രൊമോഷനെക്കുറിച്ച് സംസാരിച്ചിരുന്നുവെന്നും താൻ ഇനി മലയാള സിനിമ ചെയ്യുന്നില്ലെന്നാണ് സംയുക്ത പറഞ്ഞതെന്നാണ് നിർമാതാവ് അജി മേടയിൽ വെളിപ്പെടുത്തിയത്. ഇപ്പോൾ ചെയ്യുന്ന സിനിമ 35 കോടിയുടേതാണെന്നും തനിക്ക് തന്റെ കരിയർ നോക്കണമെന്നുമാണ് സംയുക്ത തന്നോട് പറഞ്ഞതെന്നും അജി മേടയിൽ പറഞ്ഞിരുന്നു. പിന്നാലെയാണ് വിവാ ദ ങ്ങൾ ഉടലെടുത്തത്.

നേരത്തെ, വിഷയത്തിൽ മഞ്ജു പിള്ളയും പ്രതികരിച്ചിരുന്നു. പ്രൊഡക്ഷൻ മുതൽ സംവിധായകൻ വരെ എല്ലാവരും ചേർന്നുള്ള പരിശ്രമമാണ് സിനിമയെന്നും എല്ലാ സിനിമകളെയും ഒരുപോലെ കാണണമെന്നും മഞ്ജു പറഞ്ഞിരുന്നു. എല്ലാവരും കഥാപാത്രങ്ങളെയാണ് തരുന്നത്. എല്ലാവരും കാശാണ് തരുന്നത്. നമ്മുടെ അന്നമാണ്. അപ്പോൾ എല്ലാം ഒരുപോലെ തന്നെയാണ്. മക്കളെ രണ്ടായിട്ട് കാണാൻ പറ്റില്ലല്ലോയെന്നാണ് താരം അഭിപ്രായപ്പെട്ടത്.

എല്ലാവരും ഒരേ എഫേർട്ടാണ് ഇടുന്നത്. പ്രൊഡക്ഷനിൽ ചായ തരാൻ നിൽക്കുന്ന പയ്യൻ മുതൽ ഡയറക്ടറും പ്രൊഡ്യൂസറും വരെ ഒരേ എഫേർട്ടാണ് ഇടുന്നത്. എല്ലാവരും അതിൽ ഒരുപോലെ ഇൻവോൾവ്ഡാണ്. അങ്ങനെയേ സിനിമ ഉണ്ടാവുകയുള്ളൂ. ഞാൻ വലുത്, നീ ചെറുത്, നീ വലുത്, ഞാൻ ചെറുത് എന്നൊന്നും എനിക്ക് ഇതുവരെ തോന്നിയിട്ടില്ലെന്നാണ് മഞ്ജു പിള്ള പ്രതികരിച്ചത്.

നേരത്തെ, നടി സംയുക്ത പേരിലെ ജാതി വാൽ മുറിച്ചതിനെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കവേയാണ് സംയുക്ത പ്രൊമോഷന് വരാത്തതിൽ ഷൈൻ ടോം ചാക്കോ രൂക്ഷമായി പ്രതികരിച്ചത്. മേനോൻ ആയാലും നായരായാലും ക്രിസ്ത്യാനി ആയാലും മുസ്ലിം ആയാലും ചെയ്ത ജോലി പൂർത്തിയാക്കാതെ എന്ത് കാര്യം. സഹകരിച്ചവർക്ക് മാത്രമേ നിലനിൽപ്പ് ഉണ്ടായിട്ടുള്ളൂവെന്നാണ് ഷൈൻ ടോം പ്രതികരിച്ചത്.

ചെയ്ത ജോലിയോട് കുറച്ച് ഇഷ്ടം, കൂടുതൽ ഇഷ്ടം എന്നൊന്ന് ഇല്ല. ഇവരെയൊക്കെ കുത്തിത്തിരിപ്പിക്കാൻ ആളുകൾ ഉണ്ട്. ചെയ്തത് മോശമായിപോയി എന്ന ചിന്തകൊണ്ടാണ് പ്രമോഷന് വരാത്തത്, ഷൈൻ പറഞ്ഞു.

Advertisement