എനിക്കുണ്ടായ അബ്യൂസ് എവിടെയും പറഞ്ഞിട്ടില്ല; പെട്ടെന്നുണ്ടായ തോന്നലിലാണ് അവിടെ വെച്ച് പറഞ്ഞത്; ആർക്കെങ്കിലും പ്രചോദനമാകട്ടെ: അനാർക്കലി മരിക്കാർ

319

ആനന്ദം എന്ന സിനിമയിലൂടെ ബോയ് കട്ട് അടിച്ച് മലയാള സിനിമയിലേക്ക് കയറി വന്ന നടിയാണ് അനാർക്കലി മാരിക്കാർ. തുടർന്ന് ഒരു പിടി നല്ല ചിത്രങ്ങളിൽ അഭിനയിച്ച താരത്തിന്റേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രമാണ് സുലൈഖ മൻസിൽ. അനാർക്കലിയുടേതായി വരുന്ന ഫോട്ടോ ഷൂട്ടുകളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.

ഇപ്പോഴിതാ മിർച്ചി മലയാളത്തിന് നല്കിയ താരത്തിന്റെ അഭിമുഖമാണ് സോഷ്ൽ മീഡിയയിൽ വൈറലാകുന്നത്. താൻ നേരിട്ട ചൈൽഡ് അബ്യൂസിനെ പറ്റിയുള്ള കാര്യങ്ങളാണ് വർഷങ്ങൾക്ക് ശേഷം താരം തുറന്ന് പറഞ്ഞത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ; ഈ സംഭവം എന്നെ ബാധിച്ചിട്ടേയില്ല. പ്ലസ് വൺ വരെ ഇതെന്നെ അഫക്ട് ചെയ്തിട്ടുണ്ട്. അതിന് ശേഷം ഞാൻ ഓർക്കാറ് പോലുമില്ല. പ്ലസ് വൺ കഴിഞ്ഞപ്പോൾ എനിക്കത് കട്ടായി’.ഒരു ഷട്ടർ ഇട്ട പോലെയായിരുന്നു അത്.

Advertisements

ഒരുപക്ഷെ എനിക്ക് വലിയ പ്രശ്നങ്ങളുണ്ടായത് കൊണ്ടായിരിക്കാം. ഒരു പോയന്റ് കഴിഞ്ഞപ്പോൾ അതല്ല എന്റെ പ്രശ്നമെന്ന് മനസ്സിലായത് പോലെയായിരുന്നു. ജോഷ് ടോക്കിന് മുമ്പ് ആരോടും ഞാൻ അതിനെ കുറിച്ച് പറഞ്ഞിരുന്നില്ല. അപ്പോഴും മൊത്തം തുറന്ന് പറഞ്ഞിട്ടുമില്ല,’ അനാർക്കലി പറഞ്ഞു. മോശമായി പെരുമാറിയപ്പോൾ സങ്കടപ്പെട്ട് ഉമ്മയോട് പറഞ്ഞു. അത് നീ തന്നെ ഡീൽ ചെയ്യെന്നാണ് ഉമ്മ പറഞ്ഞതെന്നും അനാർക്കലി മുമ്പ് പറഞ്ഞിരുന്നു.

ALSO READ- പതിനെട്ടാം വയസിൽ ഞാൻ ലോകസുന്ദരി പട്ടം നേടിയത് ഏഴുവയസുകാരനായ നിക് ജൊനാസ് ടിവിയിലൂടെ കണ്ടിരുന്നു; വെളിപ്പെടുത്തിയത് അമ്മയെന്ന് പ്രിയങ്ക ചോപ്ര

അതേസമം താൻ ജോഷ് ടോക് എന്ന പരിപാടിയിലൂടെ അബ്യൂ സ് വെളിപ്പെടുത്തിയത് മറ്റുള്ളവർക്കും ഇത്തരം അനുഭവങ്ങൾ തുറന്നുപറയാൻ പ്രചോദനമാകട്ടെ എന്ന് കരുതിയാണ് എന്ന് അനാർക്കലി പറയുകയാണ്. മിർച്ചി മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നുപറഞ്ഞത്.

ഇന്റർവ്യൂ ആണെന്ന് കരുതിയാണ് ജോഷ് ടോക്ക് എന്ന പരിപാടിയിൽ പങ്കെടുത്തത്. പിന്നെയാണ് മനസ്സിലായത് ഇതൊരു ടോക്ക് ഷോ ആണെന്ന്. എന്തുകൊണ്ടാണ് തനിക്കുണ്ടായ അബ്യൂസിനെപ്പറ്റി അവിടെ പറഞ്ഞതെന്ന് അറിയില്ല.
ആദ്യമായിട്ടാണ് ഇതിനെപ്പറ്റി ക്യാമറയുടെ മുന്നിൽ സംസാരിച്ചതെന്നും അനാർക്കലി പറഞ്ഞു.

ALSO READ- മാതാപിതാക്കളെ പ്രണയം പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ച് പരാജയപ്പെട്ടു; ഒടുവിൽ രവിയുമായി ഒളിച്ചോടിയെന്ന് സുധ ചന്ദ്രൻ; കുട്ടികൾ വേണ്ടെന്ന് വെച്ചതാണെന്നും താരദമ്പതികൾ

‘ആരോടും മുൻപ് അക്കാര്യം പറഞ്ഞിട്ടില്ല. അതെന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു എന്ന് കണക്കാക്കി. പിന്നീടൊരു സന്ദർഭത്തിൽ അത് ആരോടെങ്കിലും പറയണമെന്ന് തോന്നി. കാരണം, ഞാൻ അത് പറഞ്ഞാലേ ബാക്കിയുള്ളവർക്കും ഇത്തരം അനുഭവങ്ങളെപ്പറ്റി പറയാൻ ഒരു പ്രചോദനം ആകുകയുള്ളു. അപ്പോൾ തോന്നിയ ഒരു തോന്നലിലാണ് ഞാൻ അതിനെപ്പറ്റി ആ ഷോയിൽ സംസാരിച്ചത്’- അനാർക്കലി പ്രതികരിച്ചതിങ്ങനെ.

അനീഷ് ഉപാസനയുടെ സംവിധാനത്തിൽ നവ്യാ നായർ നായികയായെത്തുന്ന ജാനകി ജാനെയാണ് അനാർക്കലിയുടെ റിലീസിനൊരുങ്ങുന്ന പുതിയചിത്രം.

Advertisement