അന്ന് കുഞ്ഞിനെ എടുക്കാതിരുന്നതിന്റെ കാരണം ഇതാണ്, ആതിരയും കുഞ്ഞും വീട്ടില്‍ വന്നപ്പോള്‍ സംഭവിച്ച കാര്യങ്ങള്‍ തുറന്നുപറഞ്ഞ് അമൃത, മോശം കമന്റുകളില്‍ പ്രതികരിച്ച് താരങ്ങള്‍

330

മലയാളി ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക് എന്ന സൂപ്പര്‍ഹിറ്റ് സീരിയല്‍. 2020 ജനുവരി 27 ന് ആരംഭിച്ച കുടുംബവിളക്ക് ഇപ്പോള്‍ റേറ്റിങ്ങില്‍ ആദ്യ സ്ഥാനത്താണ് ഉള്ളത്. സംഭവ ബഹുലമായ ഒരു കുടുംബകഥാ ഗതിയിലൂടെയാണ് കുടുംബ വിളക്ക് സഞ്ചരിക്കുന്നത്.

Advertisements

സുമിത്ര എന്ന വീട്ടമ്മയെ ചുറ്റിപ്പറ്റി മുന്നോട്ട് പോകുന്ന സീരിയല്‍ വിശേഷങ്ങള്‍ക്കായി നിരവധി ആരധകരാണ് കാത്തിരിക്കുന്നത്. പ്രമുഖ നടി മീരാ വാസുദേവ് ആണ് സുമിത്രയായി എത്തുന്നത്. കുടുംബ വിളക്ക് പരനപരയിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിമാരായി മാറിയ താരങ്ങളാണ് ആതിര മാധവും അമൃത നായരും.

Also Read: ആരാധകരെ ആകാംഷയിലാക്കി ഖലീഫ, പോക്കിരിരാജയ്ക്ക് ശേഷം വമ്പന്‍ ഹിറ്റടിക്കാന്‍ വൈശാഖും പൃഥ്വിരാജും ഒരുങ്ങുന്നു

സീരിയല്‍ ലൊക്കേഷനില്‍ വെച്ച് തുടങ്ങിയ ഇരുവരുടെയും സൗഹൃദം ഇന്നും നല്ല രീതിയില്‍ മുന്നോട്ട് പോവുകയാണ്. ഗര്‍ഭിണിയായതിന് പിന്നാലെ ആതിര സീരിയലില്‍ നിന്നും ബ്രേക്കെടുത്തിരുന്നു. അടുത്തിടെയാണ് താരം ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

ആതിര തന്റെ മകനെക്കൊണ്ട് അമൃതയെ അമ്മായി എന്നാണ് വിളിപ്പിക്കുന്നത്. ആതിരയും അമൃതയും ഒന്നിച്ചുള്ള വീഡിയോകളും ചിത്രങ്ങളുമെല്ലാം ആരാധകര്‍ ഏറ്റെടുത്തിരുന്നു. ആതിര മകനെയും കൊണ്ട് തന്റെ വീട്ടിലേക്ക് വന്നതിന്റെ വീഡിയോ അമൃത തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ചിരുന്നു.

Also Read: മെഹന്തി ഡേ, വിവാഹവിശേഷങ്ങളുമായി സീരിയല്‍ താരം അഖിന, ഞെട്ടി ആരാധകര്‍, പിന്നാലെ ആശംസാപ്രവാഹം

എന്നാല്‍ വളരെ മോശം കമന്റുകളാണ് ഇതിന് താഴെ വന്നത്. അമൃതയുടെ കുടുംബത്തിന് ഒരു മര്യാദ ഇല്ലെന്നും അതിഥികളെ സ്വീകരിക്കാന്‍ അറിയില്ലെന്നും മരുമകനെ അമൃത ഒരുതവണ പോലും എടുത്തിട്ടില്ലെന്നുമൊന്നെയുള്ള കമന്റുകളാണ് വരുന്നത്.

ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് അമൃതയും ആതിരയും. നെഗറ്റീവ് കമന്റുകള്‍ തങ്ങള്‍ നോക്കാറില്ലെന്നും എന്നാല്‍ ഇത്തരത്തിലുള്ള കമന്റുകള്‍ തങ്ങളെ വേദനിപ്പിച്ചുവെന്നും ഇരുവരും പറയുന്നു. മരുമകനെ താന്‍ എടുത്തിരുന്നുവെന്നും പക്ഷേ അവന്‍ കുറേ സമയം തന്റെ കൈയ്യില്‍ നില്‍ക്കില്ലെന്നും അമൃതയും കൂട്ടിച്ചേര്‍ത്തു.

Advertisement