ഒരുപിടി സൂപ്പര്‍ഹിറ്റ് സീരിയലുകളിലെ മികച്ച വേഷങ്ങളിലൂടെ മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയായി മാറിയ താരമാണ് ആലീസ് ഗോമസ് ക്രിസ്റ്റി. ജനപ്രീതി നേടിയ നിരവധി സീരിയലുകളില്‍ തിളങ്ങിയ ആലീസ് മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന സൂപ്പര്‍ഹിറ്റ് പരമ്പര മഞ്ഞുരുകും കാലം എന്ന സീരിയലിലൂടെ ആണ് ആലീസ് ആരാധകര്‍ക്ക് ഇടിയില്‍ ശ്രദ്ധിക്കപ്പെടുന്നത്.
സ്ത്രീപദം, കസ്തൂരിമാന്‍ തുടങ്ങി നിരവധി സീരിയലുകളില്‍ ശ്രദ്ധേയമായ വേഷം ചെയ്ത താരത്തിന് ആരാധകരും ഏറെയാണ്. ഇപ്പോള്‍ സി കേരളം ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ഹിറ്റ് സീരിയല്‍ മിസിസ് ഹിറ്റ്ലര്‍ എന്ന പരമ്പരയിലാണ് ആലീസ് അഭിനയിക്കുന്നത്.
അതേ സമയം ഏതാനം മാസങ്ങള്‍ക്ക് മുമ്പാണ് ആലീസ് വിവാഹിത ആയത്. കൊല്ലം ജില്ലയിലെ പത്തനാപുരം സ്വദേശി സജിന്‍ ആണ് താരത്തിന്റെ ഭര്‍ത്താവ്. വിവാഹം ഉറപ്പിച്ച് കഴിഞ്ഞ് ഏറെ നാളുകള്‍ക്ക് ശേഷമാണ് ഇവരുടെ വിവാഹം നടന്നത്. നേരത്തെ തന്നെ പറഞ്ഞ് ഉറപ്പിച്ചു വെച്ചിരുന്നു എങ്കിലും കൊവിഡ് വന്നതിനാല്‍ വിവാഹം നീട്ടിവെക്കുക ആയിരുന്നു. തങ്ങളുടെ വിവാഹ ആഘോഷത്തിന്റെ വീഡിയോയും താരം പങ്കുവെച്ചിരുന്നു. അതേ സമയം സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് ഇരുവരും.
സ്വന്തമായി യൂടൂബ് ചാനലും ഇവര്‍ക്കുണ്ട്. ഇതിലൂടെ തങ്ങളുടെ വിശേഷങ്ങളെല്ലാം ആലീസും സജീനും ആരാധകരുമായി പങ്കിടാറുണ്ട്. ഇപ്പോഴിതാ സജിനൊപ്പം സ്റ്റാര്‍ മാജിക്കിലേക്കും എത്തിയിരിക്കുകയാണ് ആലീസ്. ആദ്യമായാണ് താന്‍ ഇതുപോലൊരു വേദിയിലെത്തിയതെന്നും അവിടെയുള്ളവരേയും ക്യാമറയും എല്ലാം കൂടെ കണ്ടപ്പോള്‍ ആകെ സ്റ്റാക്കായിപ്പോയെന്നുമായിരുന്നു സജിന്‍ പറഞ്ഞത്. വിചാരിച്ചത്ര സിംപിളായ കാര്യമല്ല അവിടെ നടക്കുന്നതെന്നും സജിന്‍ പറയുന്നു.
അതേസമയം, എന്താണ് ആലീസിനെക്കുറിച്ച് പറയാനുള്ളതെന്ന് ലക്ഷ്മി ചേച്ചി ചോദിച്ചപ്പോള്‍ എനിക്കൊന്നുമില്ല പറയാനെന്നായിരുന്നു ഇച്ചായന്‍ പറഞ്ഞതെന്ന് ആലീസ് പറയുന്നു. അതേസമയം, അതുപോലും ഞാന്‍ കഷ്ടപ്പെട്ടാണ് പറഞ്ഞതെന്നായിരുന്നു സജിന്‍ പറഞ്ഞത്. മൈക്ക് എന്റെ അടുത്ത് കൊണ്ട് വന്നത് മാത്രമേ എനിക്കോര്‍മ്മയുള്ളൂ. പെട്ടെന്ന് ഞാനങ്ങ് ബ്ലാങ്കായി. എന്നിട്ട് ഇച്ചായന്‍ എന്റെയൊരു കുറ്റം പറഞ്ഞല്ലോയെന്നായിരുന്നു ആലീസ് ചോദിച്ചത്. അബോധാവസ്ഥയിലാണെങ്കിലും നിന്റെ നെഗറ്റീവാണ് ഞാനോര്‍ത്തിരിക്കുന്നതെന്നാണ് സജിന്‍ മറുപടി നല്‍കുന്നത്.
ഇരുവരും തമ്മില്‍ കൂടുതല്‍ വഴക്കടിക്കുന്നതെന്തിനാണെന്ന് ചോദിച്ചിരുന്നു. ആലീസിന് വൃത്തിയുടെ അസുഖമുണ്ടെന്നായിരുന്നു ഇച്ചായന്‍ പറയാനുദ്ദേശിച്ചത്. ആലീസിന് വൃത്തികേടിന്റെയൊരു അസുഖമുണ്ടെന്നായിരുന്നു ഇച്ചായന്‍ പറഞ്ഞത്. നമ്മള്‍ വിചാരിക്കുന്ന പോലെ സിംപിളല്ല അവിടത്തെ കാര്യം. അതുപോലൊരു വേദി കിട്ടിയിട്ട് അത് കളഞ്ഞ്കുളിച്ച അവസ്ഥയായിപ്പോയെന്നും സജിന്‍ പറയുന്നുണ്ട്.
ചാനലില്‍ നില്‍ക്കുന്നത് സംഭവം സിംപിളാണെന്നൊക്കെ എല്ലാവര്‍ക്കും തോന്നും അങ്ങനെയല്ല. അവിടെപ്പോയിരുന്ന് ചളി പറഞ്ഞാല്‍പ്പോരെ എന്നൊക്കെ തോന്നും. എന്നാല്‍ അവിടെ നിന്നൊരു വാക്ക് പറയാന്‍ പറ്റിയാല്‍ അത് വലിയ കാര്യമാണ്. പത്തിരുപത് ക്യാമറയും കുറേ സീനിയര്‍ ആര്‍ടിസ്റ്റുകളും. നമ്മളെന്ത് പറഞ്ഞാലും കൗണ്ടറാണ്. യൂട്യൂബിലൊക്കെ എന്നെയിട്ട് പൊരിക്കുന്നയാളാണ്. ഇത് നിങ്ങളൊന്ന് കണ്ടുനോക്കണേയെന്നായിരുന്നു ആലീസ് പറയുന്നത്.